Culture
‘നയങ്ങളില്‍’ ഭിന്നത; വിദേശകാര്യമന്ത്രി സ്ഥാനത്തു നിന്നും സുഷമ സ്വരാജിനെ നീക്കുന്നു
ന്യൂഡല്‍ഹി: പ്രവാസികളുടേതടക്കം രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന സുഷമ സ്വരാജിനെ കേന്ദ്ര വിദേശകാര്യമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ നീക്കിയേക്കും. അടുത്ത പാര്‍ലമെന്റ് സെക്ഷന്‍ കഴിഞ്ഞാലുടന്‍ സുഷമ സ്വരാജില്‍ നിന്ന് വകുപ്പ് തിരിച്ചുവാങ്ങി പകരം രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരാ രാജയെ വിദേശകാര്യ മന്ത്രിയാക്കിയേക്കുമെന്നാണ് വിവരം.

നയപരമായ അഭിപ്രായഭിന്നതയാണ് സുഷമയെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ കാരണമെന്നാണ് വിവരം. തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന മോദി സര്‍ക്കാറിന്റെ ചിന്താഗതികള്‍ക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് സുഷമ കാഴ്ചവെക്കുന്നതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

സുഷമയുടെ സ്ഥാനത്തേക്ക് വസുന്ധരരാജ വരുമ്പോള്‍ യുപി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെട്ട മനോജ് സിന്‍ഹയെ രാജസ്ഥാന്റെ ഭരണം കൈമാറാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ഇതിലൂടെ സിന്‍ഹയുടെ രോഷം ശമിപ്പിക്കാനാകുമെന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ സുഷമ സ്വരാജിന് മന്ത്രിസഭാ പുനഃസംഘടനയില്‍ ഏതു പദവി ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കാനും ബിജെപി ശ്രമിക്കുന്നുണ്ടെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
kerala
രണ്ടാംഘട്ട വോട്ടെടുപ്പ്; മികച്ച പോളിംഗ്, ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര
പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കെ ആദ്യ മൂന്നു മണിക്കൂറില്‍ 20.13 പോളിംഗ് ശതമാനം രേഖപ്പെടുത്തി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പലയിടത്തും വോട്ടിങ് മെഷീന് തകരാറിലായത് പോളിംഗിനെ കാര്യമായി ബാധിച്ചു. പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്തുനില്ക്കേണ്ടിവന്നു.
രാവിലെ തന്നെ പലയിടത്തും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. നൂറിലേറെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ കാരണം പോളിംഗ് തടസ്സപ്പെട്ടു. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന് തകരാറിലായി. അര മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. മെഷീന് മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്.
പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാര്‍ഡില്‍ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീന് മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്കൂളിലെ ബൂത്ത് ഒന്നില്‍ മെഷീന് പ്രവര്‍ത്തിക്കാത്തതാണ് കാരണം വോട്ടിംഗ് വൈകി.
മലപ്പുറം എ ആര് നഗര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ രണ്ടാം ബൂത്തിലും പോളിംഗ് മെഷിന്റെ തകരാര്‍ കാരണം വോട്ടെടുപ്പ് തുടങ്ങിയിട്ടില്ല. കൊടിയത്തൂര്‍ പഞ്ചായത്തിലും വോട്ടിങ് മെഷീന് തകരാറിലായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ വോട്ടിങ് മെഷീന് തകരാറിലായി. തുടക്കത്തില്‍ വോട്ടിങ് നടന്നിരുന്നു പിന്നീട് തകരാറിലാകുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23 വാര്‍ഡ് ബൂത്ത് ഒന്നില്‍ വോട്ടിംഗ് മെഷീന് തകരാറിലായി. ഇതുവരെ മോക്ക് പോളിംഗ് നടത്താന്‍ ആയില്ല. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് 2 ലും മെഷീന് തകരാറിലായി.
kerala
യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തദ്ദേശ തിരത്തെടുപ്പില്‍ ജനഹിതം മനസ്സിലാക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
മലപ്പുറം: തദ്ദേശ തിരത്തെടുപ്പില്‍ ജനഹിതം മനസ്സിലാക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഒമ്പതര വര്‍ഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് പക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായുള്ള ജനാധിപത്യ പ്രതികരണത്തിനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. ശബരിമല സ്വര്‍ണ്ണക്കൊള്ള, പി.എം ശ്രീ, ലേബര്‍ കോഡ് തുടങ്ങി വിവാദങ്ങളില്‍ മുങ്ങിയിരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികളാണ് എല്‍.ഡി.എഫിനായി രംഗത്തുള്ളത്. സര്‍ക്കാരിനോടുള്ള ശക്തമായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ ഉയരണം.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം കവരാന്‍ കൂട്ടുനില്‍ക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെയാണ് വിശ്വാസികള്‍ ആരാധനയോടെ കാണുന്ന സ്വര്‍ണം കവര്‍ച്ച ചെയ്തിരിക്കുന്നത്.
ആര്.എസ്.എസ് അജ ണ്ടയുടെ ഭാഗമായ പി.എം ശ്രീയില്‍ ഒപ്പുവെച്ച് കേരളിയ ജനതയെയും തൊഴില്‍ കോഡ് കരട് വിജ്ഞാപനം പുറത്തിറക്കി തൊഴിലാളിക ളെയും ചതിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടാതെ സാധാരണക്കാരുടെ വയ്യറ്റത്തടിച്ച്, അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം നടത്തിയെന്ന പരസ്യവാ ചകത്തിലൂടെ മേനിനടിക്കുകയാണ്. കേട്ടുകേള്‍വിയില്ലാതിരുന്ന ലഹരി ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായി കേരളം മാറി, മദ്യഷാപ്പുകള്‍ തുറന്നിട്ട് കുടുംബിനി
കളുടെ സ്വസ്തജീവിതം തകര്‍ക്കാന്‍ കൂട്ടുനിന്ന ധാര്‍മികതയില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേത്. പാവപ്പെട്ട രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഗവ. ആതുരാലയങ്ങളില്‍ ചികിത്സാപിഴവുകളുടെ ഘോഷയാത്രയായിരുന്നു ഈ ഒമ്പതരക്കൊല്ലക്കാലം. ആശുപത്രികളില്‍ ആവശ്യമായ ഉപകരണങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞു. രൂപീകരണകാലം മുതല്ക്കുള്ള നമ്മുടെ പ്രവര്‍ത്തനം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളെ തകര്‍ത്തെറിയുന്ന നിലയിലേക്ക് ഇടതുപക്ഷ ഭരണം. നിരുത്തരവാദ, നിര്‍ഗുണ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ആദ്യപടിയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ്. കാലഘട്ടം ആ വശ്യപ്പെടുന്ന മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ യു.ഡി.എഫിന് മാത്രമേ സാധിക്കുവെന്നും യു.ഡി.എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വലിയ വിജയം നല്കണമെ
ന്നും തങ്ങള്‍ പറഞ്ഞു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്ട്രോള് യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്ട്രോള് യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.
കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര് എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.
കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

