Connect with us

kerala

സ്വപ്ന സുരേഷിന് പുതിയ ജോലി നല്‍കിയത് സംഘപരിവാര്‍ അനുകൂല എന്‍.ജി.ഒ

എച്ച്.ആര്‍.ഡി.എസ് (ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി) എന്ന സംഘ്പരിവാര്‍ അനുകൂല എന്‍.ജി.ഒയിലാണ് നിയമനം ലഭിച്ചിരിക്കുന്നത്.

Published

on

സ്വപ്ന സുരേഷിന് പുതിയ ജോലിയില്‍ നിയമനം ലഭിച്ചു. എച്ച്.ആര്‍.ഡി.എസ് (ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി) എന്ന സംഘ്പരിവാര്‍ അനുകൂല എന്‍.ജി.ഒയിലാണ് നിയമനം ലഭിച്ചിരിക്കുന്നത്. ആദിവാസി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായാണ് സ്വപ്‌നയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. എസ്.കൃഷ്ണകുമാര്‍ എന്ന മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായവിന്റെയും നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണ് എച്ച്.ആര്‍.ഡി.എസ്. മലയാളികള്‍ ഉള്‍പ്പടെയുള്ള ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളാണ് ഇതിന്റെ പ്രധാന പദവികളിലിരിക്കുന്നത്. എച്ച്.ആര്‍.ഡി.എസിന്റെ വെബ്‌സൈറ്റില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പങ്ക് പുറത്തറിയുന്നത്. 2020 ജൂലൈ അഞ്ചിനായിരുന്നു സംഭവം നടന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ

ഒരാഴ്ച മുൻപാണ് പീഡനം നടന്നതെന്ന് പൊലീസ് അറിയിച്ചു.

Published

on

മലപ്പുറം; വളാഞ്ചേരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെയും ഇയാളുടെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുൻപാണ് പീഡനം നടന്നതെന്ന് പൊലീസ് അറിയിച്ചു.

മാനസിക പിരിമുറുക്കവും വിഷാദവും അനുഭവപ്പെട്ട പെൺകുട്ടി സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പെൺകുട്ടിയിൽ നിന്ന് പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading

kerala

മുൻ കാമുകന്റെ ഭാര്യയായ വനിതാ ഡോക്ടറെ എച്ച്‌.ഐ.വി. വൈറസ് കുത്തിവെച്ച കേസ്; സ്ത്രീയടക്കം നാലുപേർ അറസ്റ്റിൽ

കുർനൂൽ സ്വദേശി ബി. ബോയ് വസുന്ധര (34), സ്വകാര്യ ആശുപത്രി നഴ്സായ കോങ് ജ്യോതി (40), ഇവരുടെ 20 വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് അറസ്റ്റിലായത്.

Published

on

ആന്ധ്രപ്രദേശിലെ കുർനൂലിൽ മുൻ കാമുകന്റെ ഭാര്യയായ വനിതാ ഡോക്ടറെ എച്ച്‌.ഐ.വി. വൈറസ് കുത്തിവെച്ച സംഭവത്തിൽ സ്ത്രീയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുർനൂൽ സ്വദേശി ബി. ബോയ് വസുന്ധര (34), സ്വകാര്യ ആശുപത്രി നഴ്സായ കോങ് ജ്യോതി (40), ഇവരുടെ 20 വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് അറസ്റ്റിലായത്.

മുൻ കാമുകൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിലുള്ള പ്രതികാരം തീർക്കാനാണ് വസുന്ധര കൂട്ടുപ്രതികളുമായി ചേർന്ന് കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ജനുവരി ഒമ്പതിന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്വകാര്യ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടർ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം.

അപകടം ഉണ്ടാക്കിയ ശേഷം സഹായിക്കാനെന്ന വ്യാജേന സമീപിച്ച പ്രതികൾ ഡോക്ടറെ എച്ച്‌.ഐ.വി. വൈറസ് കലർത്തിയ രക്തം ഉപയോഗിച്ച് കുത്തിവെക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ ദിവസങ്ങൾ പഴക്കമുള്ള രക്തം റഫ്രിജറേറ്ററിൽ സൂക്ഷിച്ചാലും വൈറസ് ബാധയ്ക്ക് സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

ഉടൻ ചികിത്സ ലഭിച്ചതിനെ തുടർന്ന് ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് ആഴ്ചയ്ക്കുശേഷം ഡോക്ടർക്ക് ജോലിയിൽ തിരിച്ചെത്താനാകുമെന്നുമാണ് മെഡിക്കൽ സംഘത്തിന്റെ അറിയിപ്പ്.

Continue Reading

kerala

റാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് പിടിയിലായത്.

Published

on

പത്തനംതിട്ട റാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് പിടിയിലായത്. സഞ്ജു മനോജ് പത്തനംതിട്ട ജില്ലയിലെ ഡിവൈഎഫ്‌ഐ സജീവ പ്രവർത്തകനാണെന്ന് പൊലീസ് അറിയിച്ചു.

ഇവരിൽ നിന്ന് രണ്ട് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസ് എത്തുന്നതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് വാഹനത്തോടെ കുറുകെ തടഞ്ഞാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

ഇന്ന് നടക്കേണ്ട ഡിവൈഎഫ്‌ഐ സൗത്ത് ബ്ലോക്ക് സമ്മേളനത്തിൽ പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്. രാവിലെ സമ്മേളനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ ഭാരവാഹികൾ സഞ്ജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ റാന്നി സി.ഐ ഫോണെടുത്തതോടെയാണ് അറസ്റ്റ് വിവരം പുറത്തറിയുന്നത്.

അതേസമയം, അറസ്റ്റ് വിവരം അറിഞ്ഞതിനു പിന്നാലെ സഞ്ജു മനോജിന് സംഘടനയുമായി നിലവിൽ യാതൊരു ബന്ധവും ഇല്ലെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. ഇയാൾ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നുവെങ്കിലും സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബന്ധം വിച്ഛേദിച്ചതായും നേതൃത്വം വ്യക്തമാക്കി.

Continue Reading

Trending