സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത കുറക്കാനാണ് പുതിയ തീരുമാനമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്നുമുതല്‍ ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കാനാണ് തീരുമാനം.
വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകള്‍ കുതിച്ചുയരുന്നത് ആശങ്ക പരത്തുന്നുണ്ട്.
അതിനിടെ കോവിഡ് 19 വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചു.
അരുണാചല്‍പ്രദേശ്, ത്രിപുര, മിസോറം, നാഗാലാന്‍ഡ്, ആന്‍ഡമാന്‍, ദാദ്ര-നാഗര്‍ ഹവേലി, ലക്ഷദ്വീപ് എന്നിങ്ങനെ ഏഴിടത്ത് മൂന്നാഴ്ചകളായി കോവിഡ് മരണമില്ല.
കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന വേളയില്‍, നേരത്തേ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങള്‍ പ്രതിദിന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ അധികൃതര്‍ക്കു ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയാണ് 'അഭിമാനകരമായ നേട്ട'ത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മാളുകളിലുള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു.
ഹോട്ടലുകളിലും കല്യാണ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങകളും വിനോദ പരിപാടികളും ആഭ്യന്തര മന്ത്രാലയം വിലക്കിയിട്ടുണ്ട്.
സെക്ടറല്‍ മജിസ്ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. അവര്‍ പൊലീസിനൊപ്പം പ്രവര്‍ത്തിക്കും.
കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതിവര്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും