ഡല്‍ഹി:കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവിഷീല്‍ഡിന്റെ വില സിറം ഇന്‍സ്റ്റിറ്റിയൂട്ട് കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ 300 രൂപ നിരക്കില്‍ നല്‍കും. സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത കുറക്കാനാണ് പുതിയ തീരുമാനമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. നേരത്തെ
കേന്ദ്ര സര്‍ക്കാറിന് 150 രൂപ നിരക്കിലും സംസ്ഥാനങ്ങള്‍ക്ക് 400 രൂപ എന്നിങ്ങനെ നല്‍കും എന്നാണ് അറിയിച്ചിരുന്നത്.