ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3.79 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3645 മരണങ്ങളും കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു. 3,79,257 പോസിറ്റിവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം 2,69,507 പേരാണ് രോഗമുക്തി നേടിയിട്ടുണ്ട്.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവര്‍ 1,83,76,524 പേരായി. ഇവരില്‍ 1,5086,878 പേര്‍ രോഗമുക്തി നേടി. 2,04832 ആണ് ആകെ മരണസംഖ്യ. നിലവില്‍ 30,84,814 പേര്‍ ചികിത്സയില്‍ കഴിയുന്നു.

രോഗം വ്യാപിക്കുകയാണ്. ഇതിനിടെ ചൈനയില്‍ നിന്നും സഹായം സ്വീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.
രാജ്യത്ത് 15,00,20,648 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു.