പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണി്ക്ക് തുറക്കാനിരിക്കെ ഇന്ന് അര്‍ധരാത്രി മുതല്‍ ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബര്‍ 22 വരെയാണ് നിരോധനാജ്ഞ നിലനില്ക്കുക. ജില്ലാ കലക്ടറാണ് നിരോധനാജ്ഞ...
തിരുവനന്തപുരം: ശബരിമല യൂവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമെന്ന് പ്രതിപക്ഷം. യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ പിടിവാശിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ സമാധാനം നിലനിര്‍ത്താന്‍...
കൊച്ചി: പ്രശസ്ത ഇടതു ചിന്തകന്‍ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം. സംസ്്കൃത സര്‍വകലാശാലയില്‍ മലയാളം വിഭാഗം അധ്യാപകനായ പ്രൊഫസര്‍ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന്റെ നെയിം ബോര്‍ഡ് ഇളക്കി മാറ്റിയ നിലയിലാണ്. കൂടാതെ...
തിരുവനന്തപുരം: പ്രതിഷേധങ്ങളെ ഭയക്കില്ലെന്നും താനും സംഘവും ശബരിമല ചവിട്ടുമെന്നും തൃപ്തി ദേശായി. ഇതിനായി നാളെ ഞങ്ങള്‍ ആറുപേരും കേരളത്തിലെത്തുമെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റിവ്യൂഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോഴും സുപ്രീംകോടതി യുവതികള്‍ക്ക് പ്രവേശനം അരുത് എന്നല്ലല്ലോ...
തിരുവനന്തപുരം: ശബരിമലയിലേക്ക് വരികയാണെന്നും തനിക്കും മറ്റ് ആറ് യുവതികള്‍ക്കും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്ച വൃശ്ചികം ഒന്നിനാണ് തൃപ്തിദേശായിയും...
ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് നിരോധിക്കുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശന) നിയമത്തിലെ 3 ബി വകുപ്പ് റദ്ദാക്കിക്കൊണ്ട് സെപ്തംബര്‍ 28ന് പുറപ്പെടുവിച്ച ഭരണഘടനാബെഞ്ചിന്റെ വിധി പുന:പരിശോധനക്ക്...
കോഴിക്കോട്: സുപ്രീം കോടതി വാദം കേള്‍ക്കാമെന്നറിയിച്ച റിവ്യൂ ഹര്‍ജിയിലെ വിധി വരുന്നതുവരെ തന്ത്രിമാരുടെയും വിശ്വാസികളുടെയും ആവശ്യം മുഖവിലക്കെടുത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു....
കൊച്ചി: ശബരിമല മതേതര ക്ഷേത്രമാണെന്നും അഹിന്ദുക്കളെ കയറ്റരുതെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. വിവിധ മതസംഘടനകളെ കേസില്‍...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളക്കും തന്ത്രി കണ്ഠരര് രാജീവര്‍ക്കും എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു. ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം തുടങ്ങി...
സംഘ് പരിവാറിന് വേരാഴ്ത്താന്‍ കഴിയാത്ത ഡല്‍ഹിയിലെ സെക്കുലര്‍ മണ്ണില്‍ ഗാന്ധിത്തൊപ്പി വച്ച് നിലമുഴുതാണ് പണ്ട് അണ്ണാഹസാരെ നിലമൊരുക്കിക്കൊടുത്തത്. അന്നത്തെ കള്ളക്കളികള്‍ സംഘികളുടെ ക്വട്ടേഷനായിരുന്നുവെന്ന് തിരിച്ചറിയാന്‍ നാം കുറച്ച് കാലം കാത്തിരിക്കേണ്ടി വന്നു. ഇതേ മണ്ണൊരുക്കലാണിപ്പോള്‍ കേരളത്തില്‍...