ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ(94) ആരോഗ്യനില വഷളായി. വര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കൊപ്പം കരള്‍ സംബന്ധമായ അസുഖത്ിതനും ചികിത്സയിലാണ് അദ്ദേഹം.

നില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ കാവേരി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ്ജ് ചെയ്തു. അത്യാധുനിക ആരോഗ്യ സജ്ജീകരണങ്ങളോടു കൂടി ഇപ്പോള്‍ അദ്ദേഹത്തെ സ്വന്തം വസതിയിലാണ് ചികിത്സിക്കുന്നത്.