kerala

കോട്ടയം പാമ്പാടിയില്‍ തട്ടുകടയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി; അഞ്ച് പേര്‍ക്ക് പരുക്ക്

By webdesk13

July 28, 2023

കോട്ടയം എട്ടാം മൈലില്‍ ടാങ്കര്‍ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക് ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. വെള്ളൂര്‍ പിടിഎം സ്‌കൂളിനു മുന്‍വശത്തു കോട്ടം ഭാഗത്തേയ്ക്ക് വന്ന പെട്രോള്‍ ടാങ്കര്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കടനടത്തുന്ന ഉദയശ്രീ (31) എന്ന യുവതി ലോറിക്കടിയില്‍പ്പെട്ടു. ഏറെ നേരം പണിപ്പെട്ടാണ് ഇവരെ വാഹനത്തിനടിയില്‍ നിന്നും പുറത്തെടുത്തത്. പരിക്കേറ്റ ഉദയശ്രീ, അനീഷ്, ജനിത്ത്, ആശിഷ്, രാകേഷ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.