Connect with us

kerala

ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം; പ്രോബ-3യുടെ വിക്ഷേപണം മാറ്റിവെച്ചു

ഐഎസ്ആർഒ പിഎസ്എൽവി-സി 59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്

Published

on

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3 പേടകത്തിന്റെ വിക്ഷേപണം മാറ്റി. ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണിത്. ഐഎസ്ആർഒ പിഎസ്എൽവി-സി 59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. ഇന്ന് വൈകുന്നേരം 4.08നാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ 43 മിനിറ്റും 50 സെക്കൻഡും ബാക്കി നിൽക്കെ കൗണ്ട് ഡൗൺ അവസാനിപ്പിച്ചു

നാളെ വൈകുന്നേരം 4.12ന് വീണ്ടും വിക്ഷേപണം നടത്താൻ ശ്രമിക്കും. ഐഎസ്ആർഒയുടെ കൊമേഴ്‌സ്യൽ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും യൂറോപ്യൻ സ്‌പേസ് ഏജൻസിയും സഹകരിച്ചാണ് പ്രോബ 3 ദൗത്യം നയിക്കുന്നത്. ഇഎസ്ഇ നിർമിച്ച കൊറോണ ഗ്രാഫ്, ഒക്യൂൽറ്റർ എന്നീ ഒരു ജോഡി പേടകങ്ങളെ ഐഎസ്ആർഒ ഒരൊറ്റ വിക്ഷേപണ വാഹനത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണിത്.

സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടിയേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തിൽ ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന തരത്തിൽ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണ ഗ്രാഫും ഒക്യൂൽറ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും.

kerala

വയനാട്ടില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

വയനാട് വാഴവറ്റ സ്വദേശികളായ അനൂപ്, ഷിനി എന്നിവരാണ് മരിച്ചത്.

Published

on

വയനാട്ടില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. വയനാട് വാഴവറ്റ സ്വദേശികളായ അനൂപ്, ഷിനി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.

 

Continue Reading

kerala

വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണം; മുസ്‌ലിംലീഗ്

വാർഡിന്റെ അതിരുകൾ പ്രകാരം വോട്ടർമാരെ ക്രമീകരിക്കുന്നതിന് കൃത്യമായ സംവിധാനം ഒരുക്കാത്തതിന്റെ പിഴവാണിത്.

Published

on

തദ്ദേശസ്ഥാപനങ്ങളുടെ കരട് വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായും തെറ്റുകളുടെ കൂമ്പാരവും അബദ്ധ പഞ്ചാംഗവുമാണ് വോട്ടർ പട്ടികയെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആരോപിച്ചു. ഇവ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിരുകൾക്ക് പുറത്തുള്ള വോട്ടുകൾ വ്യാപകമായി പട്ടികയിൽ ഉൾപ്പെട്ട സാഹചര്യമാണുള്ളത്. വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപന പ്രകാരമുള്ള അതിരുകൾ പരിഗണിച്ചാണ് വോട്ടർ പട്ടിക തയ്യാറാക്കിയത് എന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. ഇത് പലയിടത്തും ലംഘിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ബോധപൂർവ്വം നടത്തിയ ക്രമക്കേടുകളും പട്ടികയിലെ കെട്ടിട നമ്പറുകൾ മാത്രം പരിഗണിച്ച് പുനഃക്രമീകരിച്ചപ്പോൾ സംഭവിച്ച പിഴവുകളും ഉണ്ട്. നിലവിലുള്ള അസസ്‌മെന്റ് രജിസ്റ്ററിലെ വീട്ടു നമ്പറുകൾ പ്രകാരമാണ് വോട്ടർപട്ടിക പുനക്രമീകരിച്ചത്. എന്നാൽ പലരുടെയും പഴയ വീട്ടു നമ്പറുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. തന്മൂലം ഇത്തരം വോട്ടുകൾ തെറ്റായി പല വാർഡുകളിലേക്കായി മാറിയിട്ടുണ്ട്. വാർഡിന്റെ അതിരുകൾ പ്രകാരം വോട്ടർമാരെ ക്രമീകരിക്കുന്നതിന് കൃത്യമായ സംവിധാനം ഒരുക്കാത്തതിന്റെ പിഴവാണിത്.

ഇവ പരിഹരിക്കുന്നതിന് ഫോറം 7ൽ ഓൺലൈനായി അപേക്ഷ നൽകുക എന്നത് പ്രായോഗികമല്ല. നിലവിൽ തന്നെ പാർലമെന്റ് വോട്ടർപട്ടികയേക്കാൾ 10 ലക്ഷത്തോളം വോട്ടുകൾ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ കുറവാണ്. ഇത്രയും വോട്ടർമാരെ പുതുതായി ചേർക്കുന്നതിന് 15 ദിവസം അപര്യാപ്തമാണ്. ഇതു സൈറ്റ് തടസ്സപ്പെടുന്നതിന് കാരണമാകും. ഇതിന് പുറമേ പതിനായിരക്കണക്കിന് വോട്ടർമാരെ വാർഡ് മാറ്റുന്നതിന് കൂടി ഓൺലൈനായി നൽകുമ്പോൾ പ്രവർത്തനം പൂർണ്ണമായും താളം തെറ്റും. ആയതിനാൽ അന്തിമ വിജ്ഞാപനത്തിലെ അതിരുകൾ പരിഗണിച്ച്, വാർഡിന് പുറത്തുള്ള വോട്ടർമാരെ യഥാർത്ഥ വാർഡിലേക്ക് മാറ്റുന്നതിന് നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതിന് സംവിധാനമുണ്ടാകണം. ഇത്തരം അപേക്ഷകൾ സെക്രട്ടറിമാർ പരിശോധിച്ചു കൃത്യമായി ക്രമീകരിക്കുന്നതിന് സൗകര്യമൊരുക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം ഒരു മാസക്കാലമായി ദീർഘിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ 

സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

Published

on

കണ്ണൂര്‍ ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്ത വാര്‍ത്തയോട് പ്രതികരിച്ച് സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദ ചാമിയെ പിടികൂടുന്നതുവരെ ഭയമായിരുന്നു. പിടികൂടിയ ആളുകളോട് നന്ദി പറയുകയാണ്. ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദ ചാമിക്ക് കഴിയില്ലെന്നും സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

കൊടും കുറ്റവാളിയായ ഗോവിന്ദ ചാമിയുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും പ്രതിക്ക് നല്‍കേണ്ടത് വധശിക്ഷയാണെന്നും സൗമ്യയുടെ അമ്മ വ്യക്തമാക്കി.

”ഇവനെ പോലുള്ളവര്‍ ജയില്‍ ചാടിയാലുള്ള അവസ്ഥ എന്താണ്. ജയില്‍ ചാടിയ വാര്‍ത്ത കണ്ട്, ഓരോ പെണ്‍കുട്ടികളുടെ അവസ്ഥ ആലോചിച്ച് ഇത്ര നേരവും തീ ഭയമായിരുന്നു. എത്ര പെണ്‍കുട്ടികളുടെ ജീവിതം നശിക്കും എന്നോര്‍ത്ത് തീ തിന്നുകയായിരുന്നു. പിടിച്ച ആളുകളോടാണ് നന്ദി പറയാനുള്ളത്. തുടക്കം മുതല്‍ ഞാന്‍ പറഞ്ഞിരുന്നു അവന്‍ കണ്ണൂര്‍ വിടാനുള്ള സമയമായിട്ടില്ല. പിടിച്ചതിന് ശേഷവും ഇനിയും സുരക്ഷിതത്വം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇതിലും അപ്പുറം കാര്യങ്ങള്‍ ചെയ്യും. വലിയ സുരക്ഷ ഏര്‍പ്പെടുത്തണം. ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ കഴിയില്ല. കാരണം ഇത് ചെറിയ മതില്‍ അല്ല. തീര്‍ച്ചയായും ജയിലില്‍ നിന്നുള്ള ആരോ പിന്തുണ നല്‍കിയിട്ടുണ്ട്. അവരെ വെറുതെ വിടരുത്.

ഇന്നും നാട്ടുകാര്‍ എന്നെ വിളിച്ച് ആശ്വസിപ്പിക്കാറുണ്ട്. അവനെ പിടിക്കാന്‍ സഹായിച്ചവര്‍ക്ക് ഒരുപാട് നന്ദി. ഗോവിന്ദ ചാമിയുടെ ശിക്ഷ വര്‍ധിപ്പിക്കണം. ജയില്‍ ചാടിയ ഗോവിന്ദ ചാമിക്ക് കടുത്ത ശിക്ഷ നല്‍കണം. തൂക്കുകയര്‍ തന്നെ നല്‍കണം. ഇത്രയും കൊടുംകുറ്റവാളിയെ വെറുതെ വിടാന്‍ പാടില്ല,” സൗമ്യയുടെ അമ്മ പറഞ്ഞു.

 

Continue Reading

Trending