പാകിസ്ഥാനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. മൂന്ന് ഭീകരര്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്തു. ഹോട്ടലിനുള്ളില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് സൂചന.
ബലൂചിസ്ഥാനിലെ ഗ്വാധര്‍ മേഖലയിലുള്ള പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. സുരക്ഷാസേന ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്. താമസക്കാരില്‍ ഭൂരിഭാഗം പേരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതു വരെ ആളപായങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.