Connect with us

india

തമിഴ്‌നാട്ടിൽ അഥിതി തൊഴിലാളികൾ അക്രമിക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ

കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്

Published

on

തമിഴ്‌നാട്ടിൽ അഥിതി തൊഴിലാളികൾ അക്രമിക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർ ബീഹാറിൽ അറസ്റ്റിലായി. കശ്യപ് എന്ന ജനപ്രിയ യൂട്യൂബർ ആണ് ബീഹാർ പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടിൽ കുടിയേറ്റക്കാരെ ആക്രമിക്കുന്നതായുള്ള വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന്” കശ്യപിനും മറ്റുള്ളവർക്കുമെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. യൂട്യൂബർ മനീഷ് കശ്യപിനെ ശനിയാഴ്ച രാവിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ ബേട്ടിയയിലെ ജഗദീഷ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്.

india

രാഹുലിനെ എത്രഭയക്കുന്നുവെന്നതിന് തെളിവ്:പി.കെ കുഞ്ഞാലിക്കുട്ടി

ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രാഹുലിനോടൊപ്പമുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

അമ്പരപ്പിക്കുന്ന വേഗത്തിലാണ് രാഹുല്‍ഗാന്ധിക്കെതിരെ നടപടികള്‍ ഉണ്ടാകുന്നത്. ആ മനുഷ്യനെ ഇവര്‍ എത്രമാത്രം ഭയക്കുന്നുണ്ട് എന്നത് നേരിയ സാധ്യതകളെ പോലും രാഹുലിനെതിരെയുള്ള ആയുധങ്ങളാക്കാനുള്ള വെപ്രാളത്തില്‍ നിന്നും മനസ്സിലാകുന്നുണ്ട്. ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രാഹുലിനോടൊപ്പമുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading

india

മൈസൂരുവിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

മൈസൂരുവിലെ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

india

രാഹുല്‍ ഗാന്ധിയുടെ എം.പി പദവി റദ്ദാക്കിയ നടപടി ദൂരവ്യാപക പ്രത്യാഘാതം സൃഷിക്കും

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചും കേരളത്തിലെ വയനാട് മണ്ഡലത്തിലെ പ്രതിനിധി എന്ന നിലക്ക് മലയാളികള്‍ക്കും ഇതൊരു അഭിമാനപ്രശ്‌ന ംകൂടിയാണ്. നിരവധി പേര്‍ മോദിയുടെ അടുത്തയാളുകളായി അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോഴാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെതന്നെ കുരുക്കിലാക്കുന്ന മോദിയുടെനടപടി

Published

on

രാഹുല്‍ ഗാന്ധിയുടെ എം.പി പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ദൂരവ്യാപക പ്രത്യാഘാതം സൃഷിച്ചേക്കും. ഇന്നലെ രാവിലെ സഭയിലേക്കെത്തിയെങ്കിലും അതിന് മുമ്പേ അദ്ദേഹത്തെ പ്രവേശിക്കാനാകാത്തവിധം സമ്മേളനം പിരിഞ്ഞ സഭ ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് രാഹുലിനെ അയോഗ്യനാക്കിയ വിവരം അറിയിച്ചത്. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് നടപടി നിര്‍വഹിച്ചത.് രണ്ടുവര്‍ഷമോ അതില്‍കൂടുതലോ ശിക്ഷിച്ചാല്‍ ലോക്‌സഭാംഗത്വ ംറദ്ദാക്കാമെന്ന വകുപ്പുപയോഗിച്ചാണ് നടപടിയെങ്കിലും അതിന് പിന്നില്‍ മോദിയുടെയും ബി.ജെ.പിയുടെയും പ്രതിപക്ഷവിരോധം എത്രയുണ്ടെന്നാണ് തെളിയിക്കപ്പെടുന്നത്.

മോദിയെ അപമാനിച്ചുവെന്നതാണ്കുറ്റമെങ്കിലും പ്രധാനമന്ത്രിയെന്ന നിലയില്‍ ഇതിലധികം വിമര്‍ശനങ്ങള്‍ കേട്ടിട്ടുള്ള പലരും മുമ്പുണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധിയെ ദുര്‍ഗ എന്നാണ ്അന്ന് പ്രതിപക്ഷം വിളിച്ചിരുന്നത്. അതിനുമേല്‍ ആരും കോടതിയില്‍ പോയിരുന്നില്ല. മോദി തന്നെ നിരന്തരം പണ്ഡിറ്റ് നെഹ്രുവിനെയും ഗാന്ധികുടുംബത്തെയുംരാഹുലിനെതന്നെയും പലതരത്തില്‍ ആക്ഷേപിക്കാറുണ്ട്. ഇതിനിടെ രാഹുലിനെതിരെ മാത്രം ഒറ്റതിരിഞ്ഞ് നടത്തിയ നീക്കം പ്രതിപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനും കൂടിച്ചേരലിനും കാരണമായേക്കും. വരും നാളുകളില്‍ വലിയ പ്രക്ഷോഭത്തിനാണ ്‌നാട് സാക്ഷ്യം വഹിക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചും കേരളത്തിലെ വയനാട് മണ്ഡലത്തിലെ പ്രതിനിധി എന്ന നിലക്ക് മലയാളികള്‍ക്കും ഇതൊരു അഭിമാനപ്രശ്‌ന ംകൂടിയാണ്. നിരവധി പേര്‍ മോദിയുടെ അടുത്തയാളുകളായി അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോഴാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെതന്നെ കുരുക്കിലാക്കുന്ന മോദിയുടെനടപടി.

Continue Reading

Trending