Connect with us

main stories

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു

ഓഗസ്റ്റ് 25 നു കോവിഡ് പോസിറ്റീവ് ആയ ഗൊഗോയ് ആശുപത്രിയിലായെങ്കിലും ഒക്ടോബർ 25 ന് ആശുപത്രി വിട്ടിരുന്നു. ഈ മാസം ആദ്യമാണ് ആരോഗ്യ പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാകുകയായിരുന്നു. വൃക്ക അടക്കമുള്ള അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് ഞായറാഴ്ച അദ്ദേഹത്തിനു ഡയാലിസിസ് നടത്തിയിരുന്നു.

Published

on

ന്യൂഡൽഹി ∙ മുതിർന്ന കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയ് (84) അന്തരിച്ചു. ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഈ മാസം രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഏതാനും ദിവസമായി വെന്റിലേറ്ററിലായിരുന്നു.

2001 മുതൽ 2016 വരെ തുടർച്ചയായി മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതും തരുൺ ഗൊഗോയ് ആണ്. 1934 ഒക്ടോബർ 11ന് അസമിലെ ജോർഹതിലെ രംഗജൻ തേയില എസ്റ്റേറ്റിലായരുന്നു ജനനം. അച്ഛൻ ഡോ. കമലേശ്വർ ഗൊഗോയ്. അമ്മ ഉഷ ഗൊഗോയ്. അസം ഗുവാഹത്തി യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമ പഠനം പൂർത്തിയാക്കിയത്.

1968 ൽ ജോർഹത് മുനിസിപ്പൽ മെംബറായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1971ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1976 ൽ എഐസിസി ജോയിന്റ് സെക്രട്ടറിയായി. 86ലും 96ലും അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി. 1997 ൽ മാർഗരിറ്റ മണ്ഡലത്തിൽനിന്ന്നിന്ന് അസം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2001 മുതൽ ടിറ്റബർ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.

മൂന്നു തവണ തുടർച്ചയായി അസമിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചത് തരുൺ ഗൊഗോയ് ആയിരുന്നു. എന്നാൽ 2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയോട് തോൽവി സമ്മതിക്കേണ്ടി വന്നു. പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിനായി 37 വർഷത്തിനു ശേഷം വക്കീൽ കുപ്പായമണിഞ്ഞ് അദ്ദേഹം സുപ്രീം കോടതിയിൽ എത്തിയിരുന്നു. ഡോളി ഗൊഗോയ് ആണ് ഭാര്യ. മക്കൾ: ചന്ദ്രിമ, ഗൗരവ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് വലിയ വിജയം പ്രതീക്ഷിക്കുന്നുവെന്ന് സണ്ണി ജോസഫ്

ര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.

Published

on

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഏഴ് വടക്കന്‍ ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.

‘ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകും. പ്രതികള്‍ക്ക് സിപിഎം സംരക്ഷണം നല്‍കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ട അതേ ട്രെന്‍ഡാണ് ഉള്ളതെന്നും മലബാറില്‍ പോളിങ് ഊര്‍ജിതമായിരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങള്‍ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോര്‍പറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

kerala

‘കോര്‍പറേഷനുകളില്‍ യുഡിഎഫ് വരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും’

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.

Published

on

ചിത്രം: സഈദ് അന്‍വര്‍

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
പി.കെ കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്തു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട അതേ ട്രെൻഡാണ് ഉള്ളതെന്നും മലബാറിൽ പോളിങ് ഊർജിതമായിരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങൾ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോർപറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും’’–കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ്.

72,46,269 പുരുഷന്മാരും 80,90,746 സ്ത്രീകളും 161 ട്രാന്‍സ് ജെന്റേഴ്സും 3293 പ്രവാസി വോട്ടര്‍മാരും അടക്കം 153 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. 18.974 പുരുഷന്മാരും, 20,020 വനിതകളും ഉള്‍പ്പെടെ ആകെ 38,994 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്ക് 28,274, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3742, ജില്ലാ പഞ്ചായത്തിലേക്ക് 681, മുനിസിപ്പാലിറ്റികളിലേക്ക് 5540, കോര്‍പ്പറേഷനുകളിലേക്ക് 751 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം.

18,274 പോളിംഗ് ബൂത്തുളാണ് രണ്ടാംഘട്ടത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. തൃശൂര്‍-11, പാലക്കാട്-180, മലപ്പുറം- 295, കോഴിക്കോട്-166, വയനാട് 189, കണ്ണൂര്‍- 1025, കാസര്‍കോട് -119 എന്നിങ്ങനെയാണ് പ്രശ്നബാധിത ബൂത്തുകള്‍. ഇവിടങ്ങളില്‍ വെബ്കാസിംഗ് ഏര്‍ പ്പെടുത്തിയിട്ടുണ്ട്. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 10,274 കണ്‍ട്രോള്‍ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കണ്‍ട്രോള്‍ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസര്‍വായി കരുതിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടമാരുള്ളത് മലപ്പുറത്താണ്. 36.10 ലക്ഷം. കുറവ് വയനാട് ജില്ലയിലാണ് 6.47 ല 20. തൃശൂര്‍-27.54 ലക്ഷം, പാലക്കാട്-24.33 ലക്ഷം, കോഴിക്കോട്-26.82 ലക്ഷം , കണ്ണൂര്‍-20.88 ലക്ഷം, കാസര്‍കോട്-11.11 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വോട്ടര്‍മാര്‍.

Continue Reading

kerala

യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തദ്ദേശ തിരത്തെടുപ്പില്‍ ജനഹിതം മനസ്സിലാക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Published

on

മലപ്പുറം: തദ്ദേശ തിരത്തെടുപ്പില്‍ ജനഹിതം മനസ്സിലാക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഒമ്പതര വര്‍ഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് പക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായുള്ള ജനാധിപത്യ പ്രതികരണത്തിനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. ശബരിമല സ്വര്‍ണ്ണക്കൊള്ള, പി.എം ശ്രീ, ലേബര്‍ കോഡ് തുടങ്ങി വിവാദങ്ങളില്‍ മുങ്ങിയിരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികളാണ് എല്‍.ഡി.എഫിനായി രംഗത്തുള്ളത്. സര്‍ക്കാരിനോടുള്ള ശക്തമായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ ഉയരണം.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം കവരാന്‍ കൂട്ടുനില്‍ക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെയാണ് വിശ്വാസികള്‍ ആരാധനയോടെ കാണുന്ന സ്വര്‍ണം കവര്‍ച്ച ചെയ്തിരിക്കുന്നത്.

ആര്‍.എസ്.എസ് അജ ണ്ടയുടെ ഭാഗമായ പി.എം ശ്രീയില്‍ ഒപ്പുവെച്ച് കേരളിയ ജനതയെയും തൊഴില്‍ കോഡ് കരട് വിജ്ഞാപനം പുറത്തിറക്കി തൊഴിലാളിക ളെയും ചതിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടാതെ സാധാരണക്കാരുടെ വയ്യറ്റത്തടിച്ച്, അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം നടത്തിയെന്ന പരസ്യവാ ചകത്തിലൂടെ മേനിനടിക്കുകയാണ്. കേട്ടുകേള്‍വിയില്ലാതിരുന്ന ലഹരി ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായി കേരളം മാറി, മദ്യഷാപ്പുകള്‍ തുറന്നിട്ട് കുടുംബിനി
കളുടെ സ്വസ്തജീവിതം തകര്‍ക്കാന്‍ കൂട്ടുനിന്ന ധാര്‍മികതയില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേത്. പാവപ്പെട്ട രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഗവ. ആതുരാലയങ്ങളില്‍ ചികിത്സാപിഴവുകളുടെ ഘോഷയാത്രയായിരുന്നു ഈ ഒമ്പതരക്കൊല്ലക്കാലം. ആശുപത്രികളില്‍ ആവശ്യമായ ഉപകരണങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞു. രൂപീകരണകാലം മുതല്‍ക്കുള്ള നമ്മുടെ പ്രവര്‍ത്തനം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളെ തകര്‍ത്തെറിയുന്ന നിലയിലേക്ക് ഇടതുപക്ഷ ഭരണം. നിരുത്തരവാദ, നിര്‍ഗുണ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ആദ്യപടിയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ്. കാലഘട്ടം ആ വശ്യപ്പെടുന്ന മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ യു.ഡി.എഫിന് മാത്രമേ സാധിക്കുവെന്നും യു.ഡി.എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വലിയ വിജയം നല്‍കണമെ
ന്നും തങ്ങള്‍ പറഞ്ഞു.

Continue Reading

Trending