Connect with us

kerala

വീണ്ടും ഓടിക്കൊണ്ടിരുന്ന കാറ് കത്തി; അപകടം അങ്കമാലിയില്‍

പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെട്ടു

Published

on

കോഴിക്കോട്ട് ഓടുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ വെന്തുമരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ്‌ അങ്കമാലിയിലും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിയമർന്നെങ്കിലും തീ പൂർണമായും പടരുന്നതിന് മുമ്ബ് ഇറങ്ങിയോടിയതിനാല്‍ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെ രോഗിയുമായി ആശുപത്രിയിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. ആലുവ യുസി കോളേജിന് സമീപത്ത് താമസിക്കുന്ന ആഷിഖ് എന്നയാളുടേയാതാണ് കാർ. അങ്കമാലിയില്‍ എത്തിയപ്പോള്‍ കാറിന്റെ മുന്നില്‍ നിന്ന് പുക വരുന്നത് ഉള്ളിലുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടൻതന്നെ കാർ നിറുത്തിയശേഷം മൂവരും ഇറങ്ങിയോടി. നിമിഷങ്ങള്‍ക്കകം കാർ കത്തിയമർന്നു. അങ്കമാലിയില്‍ നിന്ന് എത്തിയ അഗ്നിശമന സേനയാണ് തീ കെടുത്തിയത്. ബാറ്ററിയില്‍ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസമാണ് കോഴിക്കോട്ട് ഓട്ടോമൊബൈല്‍സ് ഉടമയായ അറുപത്തെട്ടുകാരൻ കാർ കത്തി ദാരുണമായി മരിച്ചത്. കോഴിക്കോട് കോർപ്പറേഷനിലെ മുൻ ഡ്രെെവർ കൂടിയായ ചേളന്നൂർ പുന്നശ്ശേരിയില്‍ പി.മോഹൻദാസിനായിരുന്നു ദാരുണാന്ത്യം. ചെലപ്രം റോഡില്‍ നീലകണ്ഠൻ ഓട്ടോമൊബൈല്‍സ് ഉടമയാണ്. കോഴിക്കോട് ബീച്ചില്‍ നിന്ന് വെങ്ങാലി ഭാഗത്തേക്ക് വരുന്നതിനിടെ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.

മോഹൻദാസ് ഓടിച്ചിരുന്ന വാഗണ്‍ആറിന് തീപിടിക്കുന്നത് കണ്ട വഴിയാത്രക്കാർ ശ്രദ്ധയില്‍പ്പെടുത്തി. റോഡരികിലേക്ക് കാർ ഒതുക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് കുടുങ്ങിയത് തടസമായി.ബീച്ച്‌ അഗ്നിശമനസേനയും വെള്ളയില്‍ പൊലീസും സ്ഥലത്തെത്തി തീ അണച്ച്‌ പുറത്തെടുത്തപ്പോള്‍ മരണം സംഭവിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ബീച്ച്‌ ആശുപത്രിയിലേക്ക് മാറ്റി.

കടുത്ത വേനലില്‍ ഓടിക്കൊണ്ടിരിക്കെ കാറുകള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അന്തരീക്ഷത്തിലെ അമിത ചൂടാണ് ഇതിന് പ്രധാന കാരണമായി പലരും പറഞ്ഞിരുന്നത്. എന്നാല്‍ അനധികൃതമായി സ്ഥാപിക്കുന്ന ലൈറ്റുകളും മറ്റുമാണ് ഇതിന് കാരണമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ ചൂണ്ടിക്കാണിച്ചിരുന്നത്. ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

kerala

പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്

പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Published

on

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു

കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Continue Reading

Trending