Connect with us

kerala

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രിയുടെ മൈക്ക് തടസപ്പെട്ട സംഭവം; സ്വമേധയാ കേസെടുത്ത് പൊലീസ്

അയ്യന്‍കാളി ഹാളിലായിരുന്നു അനുസ്മരണ പരിപാടി നടന്നത്.

Published

on

കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ മൈക്ക് തടസപ്പെട്ടതിന് കേസ്. കന്റോണ്‍മെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. 118 ഇ കെപിഎ ആക്ട് പ്രകാരമാണ് കേസ്. അയ്യന്‍കാളി ഹാളിലായിരുന്നു അനുസ്മരണ പരിപാടി നടന്നത്.

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ വോട്ടു ചെയ്യാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

മൊറാഴ സൗത്ത് എല്‍.പി സ്‌കൂളിലാണ് സംഭവം.

Published

on

കണ്ണൂരില്‍ വോട്ടു ചെയ്യാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മൊറാഴ സ്വദേശി കെ.പി സുധീഷ് ആണ് മരിച്ചത്. മൊറാഴ സൗത്ത് എല്‍.പി സ്‌കൂളിലാണ് സംഭവം.

അതേസമയം, കണ്ണൂര്‍ പരിയാരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മര്‍ദനമേറ്റു. പതിനാറാംവാര്‍ഡ് സ്ഥാനാര്‍ഥി പി.വി സജീവനാണ് മര്‍ദനമേറ്റത്. പരിയാരം ഹൈസ്‌ക്കുളിലെ രണ്ടാം ബൂത്തില്‍ വെച്ചാണ് അക്രമം.

 

Continue Reading

kerala

മാവോവാദി ഭീഷണി; കണ്ണൂര്‍ ജില്ലയില്‍ 50 പോളിങ് സ്റ്റേഷനുകള്‍ക്ക് അധിക സുരക്ഷ

മാവോവാദി സാന്നിധ്യമില്ലാതായിട്ടുംക്കൂടിയാണ് ബൂത്തുകള്‍ക്ക് ഭീഷണി.

Published

on

കണ്ണൂര്‍: സംസ്ഥാനത്ത് പോളിങ് ബൂത്തുകള്‍ക്ക് ‘മാവോവാദി ഭീഷണി’. മാവോവാദി സാന്നിധ്യമില്ലാതായിട്ടുംക്കൂടിയാണ് ബൂത്തുകള്‍ക്ക് ഭീഷണി. കണ്ണൂര്‍ ജില്ലയില്‍ 50 പോളിങ് സ്റ്റേഷനുകള്‍ക്ക് അധിക സുരക്ഷയും ഏര്‍പ്പെടുത്തിട്ടുണ്ട്. ഇതില്‍ 21 എണ്ണം ഇരിട്ടി സബ്ഡിവിഷനിലാണ്. നേരത്തേ മാവോവാദി സാന്നിധ്യമുണ്ടായിരുന്ന വയനാട്, പാലക്കാട് അട്ടപ്പാടി മേഖല എന്നിവിടങ്ങളിലും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാവോവാദി സാന്നിധ്യം ഇല്ലാതായെന്ന് വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ ഇടതു തീവ്രവാദബാധിത സംസ്ഥാനങ്ങളുടെ പട്ടികയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയിരുന്നു. പട്ടികയില്‍നിന്ന് കണ്ണൂരിനെയും വയനാടിനെയും ഒഴിവാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നക്സല്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് നഷ്ടപ്പെടുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് പട്ടികയില്‍ കണ്ണൂരിനെയും വയനാടിനെയും നിലനിര്‍ത്താന്‍ കേരളം ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് മാവോവാദി സാന്നിധ്യമില്ലെന്നുതന്നെയാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. 2024 മാര്‍ച്ചിലാണ് അവസാനമായി ഇവരെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍-വയനാട് അതിര്‍ത്തിമേഖലയിലായിരുന്നു അത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ സജീവമായിരുന്ന മാവോവാദികള്‍ അവസാനം കണ്ണൂര്‍, വയനാട് ജില്ലാ അതിര്‍ത്തിയാണ് താവളമാക്കിയിരുന്നത്.

 

Continue Reading

kerala

ദുബായിലെ കടല്‍ത്തീരത്ത് മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇതിനോടകം തന്നെ മുന്‍കൂര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Published

on

ഉപ്പള (കാസര്‍കോട്) : ദുബായില്‍ ജോലി ചെയ്തുവരുന്ന പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫിഖ് (25)*നെ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഷെഫിഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഏകദേശം എട്ട് മാസം മുന്‍പാണ് അദ്ദേഹം ഗള്‍ഫിലേക്ക് പോയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇതിനോടകം തന്നെ മുന്‍കൂര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനായിരുന്നു ഷെഫിഖ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി അധികൃതര്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

Trending