editorial

ജനാധിപത്യത്തിന്റെ തിളക്കം

By webdesk18

November 06, 2025

അമേരിക്കയുടെ ജനാധിപത്യ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍, ഏറ്റവും പ്രായംകുറഞ്ഞയാള്‍, ആദ്യ മുസ്ലിം എന്നിങ്ങനെ ഒരേയൊരു വിജയത്തിലൂടെ ഒരുപാട് ചരിത്രങ്ങള്‍ മംദാനി തന്റെ പേരില്‍ കുറിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പോര്‍ക്കളത്തില്‍ അദ്ദേ ഹം പ്രകടിപ്പിച്ച ഉറച്ച നിലപാടാണ് അതിന്റെയെല്ലാം മുകളില്‍ നില്‍ക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ നേരിട്ടേറ്റുമുട്ടാന്‍ തുടങ്ങിയപ്പോഴും ഒരുപതര്‍ച്ചയും പ്രകടമാക്കാതെ, നിലപാടില്‍ നിന്ന് ഒരടിയും പിറകോട്ട്‌പോകാതെ നിലയുറപ്പിച്ച അദ്ദേഹം അടിവരയിട്ടിരിക്കുന്നത് അന്തിമ വിജയം സത്യത്തിനായിരിക്കുമെന്ന ആത്യന്തിക യാഥാര്‍ത്ഥ്യത്തിനാണ്.

ഒരു മുസ്ലിം, ഒരു കുടിയേറ്റക്കാരന്റെ മകന്‍, ഫലസ്തീനിനെ തുറന്നുപിന്തുണച്ച ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍, ട്രംപിനെയും വലതുപക്ഷ കണ്‍സര്‍വേറ്റിവ് രാഷ്ട്രീയത്തെയും തുറന്ന വിമര്‍ശിച്ച യുവ രാഷ്ട്രീയപ്രവര്‍ത്തകന്‍ തുടങ്ങിയ എല്ലാ തിരിച്ചറിയലുകളും ചേര്‍ന്ന ഒരാളെയാണ് ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള നഗരങ്ങളില്‍ ഒന്നായ ന്യൂയോര്‍ക്ക് തങ്ങളുടെ നേതാവായി അംഗീകരിച്ചിരിക്കുന്നത് എന്നതാണ് അല്‍ഭുതകരമായ വസ്തുത. സാധാരണയായി അമേരിക്കന്‍ രാഷ്ട്രീ യത്തില്‍ അംഗീകരണത്തിന് തടസമാകുന്ന ഈ ഘടകങ്ങളെ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ പുതിയൊരുസാധ്യതയായി കണ്ടിരിക്കുകയാണ്. ‘സൊഹ്‌റാന്‍ മേയറായാല്‍ ഞാന്‍ ന്യൂയോര്‍ക്കിന് ഒരു ഡോളര്‍ പോലും നല്‍കില്ല. നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആന്‍ഡ്രൂ കൂമോയെയാണ് തിരഞ്ഞടുക്കേണ്ടത്’ എന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടും ന്യൂയോര്‍ക്ക് അത് വെറും വായാടിത്തമായി മാത്രംകാണുകയാണ് ചെ യ്തിരിക്കുന്നത്. 9/11 ഭീകരാക്രമണം മറക്കരുത് എന്ന് വിളിച്ചുപറഞ്ഞ ഇസ്ലാമോഫോബിയയും, മതവിരുദ്ധ പ്രചാരണങ്ങളും പുകഞ്ഞുയര്‍ന്നിട്ടും ജനങ്ങളൊന്നാകെ മംദാനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്.

മംദാന്റെ വിജയം അമേരിക്കന്‍ ജനാധിപത്യത്തിന് കരുത്തു പകരുകയാണെങ്കില്‍ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറിയത് വന്‍ വോട്ടുകൊള്ളയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ തെളിവുസംഹിതമുള്ള തുറന്നു പറച്ചില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതി ക്ഷയായിത്തീരുകയാണ്. സംസ്ഥാനത്ത് 25 ലക്ഷം കള്ള വോട്ടുകളാണുണ്ടായിരുന്നതെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി തയാറാക്കിയ കണക്കുകള്‍ ഉദ്ധരിച്ച് കൊണ്ട് രാഹുല്‍ വ്യക്തമാക്കിയിരിക്കുന്നത്. നാളെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് നടക്കാനിരിക്കെയാ ണ് വോട്ട് കൊള്ള ആരോപണത്തില്‍ ‘ആറ്റംബോംബിന്’ പിന്നാലെ എച്ച് ഫയല്‍സ് എന്ന പേരില്‍ ‘ഹൈഡ്രജന്‍ ബോംബും’ രാഹുല്‍ പൊട്ടിച്ചിരിക്കുന്നത്. കള്ളവോട്ടുമായി ബന്ധപ്പെട്ട് രാഹുല്‍ പുറത്തുവിട്ട ഓരോ തെളിവുകളും രാജ്യത്തിന്റെ ജനാധിപത്യത്തിനുമേല്‍ പതിച്ചുകൊണ്ടിരിക്കുന്ന കനത്തപ്രഹരങ്ങള്‍ക്കുള്ള ഉദാഹരണമായിത്തീര്‍ന്നിരിക്കുകയാണ്.

ഹരിയാനയില്‍ ആകെ രണ്ടുകോടി വോട്ടര്‍മാരാണുള്ളത്. ഇവിടെ 25 ലക്ഷത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടു. അതായത് സംസ്ഥാനത്തെ എട്ടിലൊന്നും കള്ള വോട്ടാണെന്നും അദ്ദേഹം തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരിക്കുകയാണ്. വ്യാജവോട്ടര്‍മാരില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരുമുള്‍പ്പെട്ടതായും യുപിയിലും ഹരിയാനയിലും ഒരുപോലെ വോട്ടുചെയ്യുന്ന ആയിരക്കണക്കിന് വോട്ടര്‍മാരുള്ളതായും യുപിയിലെ ബി.ജെ.പി നേതാക്കള്‍വരെ ഹരിയാനയില്‍ വോട്ടുചെയ്തതായും അദ്ദേഹം തുറന്നടിച്ചിരിക്കുന്നു. ഈ ആരോപണങ്ങളൊന്നും നിസ്സാരമല്ലെന്നുമാത്രമല്ല, ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന കള്ളവോട്ടിന്റെ അന്തര്‍സംസ്ഥാന ബന്ധങ്ങളിലേക്കുള്ള സൂചനകള്‍കൂടിയാണ്.

ലോകസഭാ തിരഞ്ഞെടുപ്പിന്റെയും തൊട്ടുപിന്നാലെ നടന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന ഫലങ്ങളിലുമുണ്ടായ പൊരുത്തക്കേടുകളാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെ വിശദമായ വിശകലനത്തിന് വിധേയമാക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. കര്‍ണാടകയിലെ ഒരു ലോക്‌സഭാ മണ്ഡലം കേന്ദ്രീകരിച്ച് രാഹുല്‍ ഒരുക്കിയ നാല്‍പതസംഘം നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവ രങ്ങളായിരുന്നു പുറത്തുവന്നിരുന്നത്. തെറ്റായ വിലാസങ്ങളില്‍ ലക്ഷക്കണക്കായ കള്ളവോട്ടുകളാണ് ഇവിടെ പോള്‍ ചെയ്യപ്പെട്ടത്. തുടര്‍ന്ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബ ന്ധപ്പെട്ടും ഒടുവിലിപ്പോള്‍ ഹരിയാനയിലും നടത്തിയ പരി ശോധനകളിലു വ്യാപകമായി നടന്ന കൃത്രിമങ്ങള്‍ മറനീക്കി പ്പുറത്തുവന്നിരിക്കുകയാണ്. സമാന സാഹചര്യമാണ് ബീഹാറിലും ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഒരുങ്ങിക്കൊണ്ടി രിക്കുന്നതെന്നും എന്നാല്‍ ജനവിധി അട്ടിമറിക്കാനുള്ള ശ്ര മങ്ങളെ ജനാധിപത്യവിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കു മെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ജനാധിപത്യത്തെയും ജനവികാരങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തുറന്നുകാണിക്കപ്പെട്ട രണ്ടു സംഭവങ്ങളാണ് ഇ ന്നലെ അമേരിക്കയിലും ഇന്ത്യയിലുമുണ്ടായിരിക്കുന്നത്.

ന്യൂയോര്‍ക്ക് മോയര്‍ മംദാനിയുടെ വിജയവും രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകളും ആത്യന്തിക വിജയം സത്യത്തിനുമാത്രമായിരിക്കുമെന്ന പ്രഖ്യാപനമായിത്തീര്‍ന്നിരിക്കുകയാണ്. പക്ഷേ അതിന് അജഞ്ചലമായ ആത്മവിശ്വാസവും അനന്യസാധാരണമായ ഇച്ഛാശക്തിയും കൂടിയേ തീരൂ എന്ന് ഇരുവരും അടയാളപ്പെടുത്തുകയാണ്.