ഉന്നാവ് (യു.പി): വിവാഹച്ചടങ്ങിനിടെ വരന്റെ വിഗ്ഗ് ഊരിപ്പോയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍നിന്ന് പിന്‍മാറി. ചടങ്ങിനിടെ വരന്‍ അബദ്ധത്തില്‍ വീണപ്പോള്‍ വിഗ്ഗും ഊരിപ്പോകുകയായിരുന്നു. വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വധു വിവാഹത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം.

കഷണ്ടിയുള്ള കാര്യം വധുവിനോട് വീട്ടുകാരോടും വരന്‍ മറച്ചുവെച്ചതായിരുന്നു. വിഗ്ഗ് താഴെ വീണപ്പോഴാണ് കഷണ്ടിയുള്ള കാര്യം ഇവര്‍ അറിഞ്ഞത്. വധുവിനെയും വീട്ടുകാരെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധു നിലപാട് മാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് പഞ്ചായത്ത് യോഗം വിളിച്ച് വരന്റെ വീട്ടുകാരില്‍നിന്ന് കല്യാണച്ചെലവ് ഈടാക്കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.