News
ലങ്കന്‍ മോഡല്‍ പ്രതിസന്ധി; സമാനമായ വിധി കാത്ത് അപകട മുഖത്ത് ഒരു ഡസന്‍ രാജ്യങ്ങള്‍
ലങ്ക നിലംപൊത്തിയ അതേ വഴിയില്‍ ഒരു ഡസനിലധികം രാജ്യങ്ങള്‍ സമാനമായ വിധി കാത്ത് കഴിയുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
കൊളംബോ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും നട്ടംതിരിഞ്ഞ ജനം ഭരണകൂടത്തിനെതിരെ കലാപം നയിക്കുന്നത്തിന്റെ വാര്‍ത്തകള്‍ ശ്രീലങ്കയില്‍ നിന്ന് ഇപ്പോഴും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. പ്രസിഡണ്ടിന്റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ ഓഫീസും വരെ കൈയടക്കിയ ജനം ഒരു രാജ്യത്തിന്റെ തകര്‍ച്ചയുടെ ദയനീയ ചിത്രമാണ് ലോകത്തിന് മുന്നില്‍ തുറന്നിട്ടത്. ലങ്ക നിലംപൊത്തിയ അതേ വഴിയില്‍ ഒരു ഡസനിലധികം രാജ്യങ്ങള്‍ സമാനമായ വിധി കാത്ത് കഴിയുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. മിക്ക രാജ്യങ്ങള്‍ക്കു മുന്നിലും വില്ലനാകുന്നത് രാജ്യാന്തര വായ്പകള്‍ തന്നെയാണ്. താങ്ങാവുന്നതിലപ്പുറം വായ്പ വാങ്ങിക്കൂട്ടി ഒടുവില്‍ തിരിച്ചടക്കാന്‍ മാര്‍ഗമില്ലാതെ പ്രതിസന്ധി മുഖത്ത് നില്ക്കുന്നതില് അര്‍ജന്റീനയും യുക്രെയ്നും തുണീഷ്യയും തൊട്ട് നമ്മുടെ അയല്‍ക്കാരായ പാകിസ്താന് വരെയുണ്ട്.
അര്‍ജന്റീന
രാജ്യാന്തര കരിഞ്ചന്തയില്‍ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ 50 ശതമാനം ഡിസ്കൗണ്ടിലാണ് അര്‍ജന്റീനിയന്‍ കറന്‍സിയായ പെസോ വില്‍പ്പന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നാള്‍ക്കുനാള്‍ മൂല്യമിടിയുന്ന കറന്‍സിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവായാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. 2020ല്‍ വായ്പാ പുനഃസംഘടനാ വേളയില്‍ ബോണ്ടുകള്‍ക്ക് ഉണ്ടായിരുന്ന വില ഇപ്പോള്‍ നേര് പകുതിയായി കുറഞ്ഞിരിക്കുന്നു. നിലവിലെ രീതിയില്‍ കാര്യങ്ങള്‍ പോയാല്‍ 2024 വരെ പിടിച്ചുനില്‍ക്കാനുള്ള കെല്‍പ്പ് പോലും ഡീഗോ മാറഡോണയുടേയും ലയണല്‍ മെസ്സിയുടേയും നാട്ടുകാര്‍ക്കുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. കരുത്തനായ ക്രിസ്റ്റിന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ച്നറിലാണ് അര്‍ജന്റീനക്കാരുടെ പ്രതീക്ഷ മുഴുവന്‍.
യുക്രെയ്ന്
നേരത്തെതന്നെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്ന യുക്രെയ്ന് കൂനിന്മേല് കുരുവായി മാറിയത് റഷ്യന്‍ അധിനിവേശമാണ്. യുദ്ധച്ചെലവ് കൂടിയായതോടെ രാജ്യം പാപ്പരാകുന്ന നിലയിലേക്കാണ് കാര്യങ്ങള്‍. 20 ബില്യണ്‍ (2000 കോടി) ഡോളറിന്റെ വായ്പയാണ് യുക്രെയ്ന് അടിയന്തരമായി പുനഃസംഘടിപ്പിക്കാനുള്ളത്. ഇതില്‍ 120 കോടി ഡോളര്‍ വായ്പയുടെ കാലാവധി ഈ സെപ്തംബറില്‍ അവസാനിക്കാനിരിക്കുകയാണ്.
തുണീഷ്യ
ഒരു പിടി രാജ്യങ്ങളാണ് ആഫ്രിക്കയില്‍ പ്രതിസന്ധി മുഖത്തുള്ളത്. ഇതില്‍ മുന്നില്‍ നില്ക്കുന്ന രാജ്യമാണ് മുല്ലപ്പു വിപ്ലവത്തിലൂടെ അധികാരമാറ്റത്തിന് വഴിയൊരുങ്ങിയ തുണീഷ്യ. 10 ശതമാനമാണ് ഈ രാജ്യത്തിന്റെ ബജറ്റ് കമ്മി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള, പെന്ഷന് ഇനത്തില്‍ വരുന്ന വലിയ ബാധ്യതയാണ് രാജ്യത്തിന്റെ വരുമാനത്തില്‍ സിംഹഭാഗവും തിന്നുതീര്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വായ്പാ തിരിച്ചടവു വീഴ്ചയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് തുണീഷ്യയെന്നാണ് മോര്‍ഗാന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്.
ഘാന
തൂണീഷ്യയുടെ പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റൊരു ആഫ്രിക്കന്‍ രാജ്യമാണ് ഘാന. ഈ രാജ്യത്തിന്റെ ജി.ഡി.പി – വായ്പാ റേഷ്യോ ഏകദേശം 85 ശതമാനമാണ്. നികുതി വരുമാനത്തിന്റെ പകുതിയില്‍ അധികവും വിവിധ ഏജന്‍സികളില്‍ നിന്ന് സ്വീകരിച്ച വായ്പയുടെ പലിശ നല്കാന് മാത്രം ചെലവിടേണ്ട സ്ഥിതി. വിലപ്പെരുപ്പം 30 ശതമാനം കവിഞ്ഞിട്ടുണ്ട്. നിലവിലെ പ്രതിസന്ധിയിലൂടെ അധിക കാലം ഘാനക്കും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈജിപ്ത്
ജി.ഡി.പിയുടെ 95 ശതമാനത്തിനു തുല്യമാണ് നിലവില്‍ ഈജിപ്തിന്റെ വായ്പാ ബാധ്യത. വായ്പാ തിരിച്ചടവുകളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വീഴ്ച വരുത്താന്‍ ഇടയുള്ള രാജ്യമായാണ് ഈജിപ്തിനെ രാജ്യാന്തര ഏജന്‍സിയായ ജെ.പി മോര്‍ഗാന്‍ വിശേഷിപ്പിക്കുന്നത്. 1100 കോടി ഡോളര്‍. അടുത്ത അഞ്ചു വര്‍ഷത്തേക്ക് വായ്പാ തിരിച്ചടവിനു മാത്രം 10,000 കോടി ഡോളര്‍ വേണം. 303 കോടി ഡോളര്‍ ബോണ്ട് ഫണ്ട് ഇനത്തിലും കണ്ടെത്തണ
പാകിസ്താന്
അഞ്ച് ആഴ്ചത്തേക്കുള്ള ഇറക്കുമതി ചെലവിന് തുല്യമായ തുക മാത്രമാണ് പാകിസ്താന്റെ നിലവിലെ വിദേശ കരുതല്‍ ശേഖരമെന്നാണ് കണക്ക് (9.8 ബില്യണ്‍ ഡോളര്‍). രാജ്യാന്തര വായ്പകളുടെ പലിശ തിരിച്ചടവിന് പണം കണ്ടെത്താന്‍ 40 ശതമാനം പൊതുചിലവുകള്‍ വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എല്‍സാല്‍വദോര്‍, ബെലാറസ്, ഇക്വഡോര്‍, നൈജീരിയ എന്നിവയാണ് പ്രതിസന്ധി മുഖത്തു നില്ക്കുന്ന ഒരു ഡസന്‍ രാജ്യങ്ങളില്‍ മറ്റുള്ളവ.
kerala
14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 അംഗങ്ങളാണ് മുസ്ലിം ലീഗിന് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനായത്.
ലുഖ്മാന് മമ്പാട്
മുവായിരത്തിലേറെ തദ്ദേശ അംഗങ്ങളുടെ മിന്നും ജയത്തോടെ മതേതര കേരളത്തിന്റെ ഹരിത സിംഹാസനത്തില്‍ നക്ഷത്ര ശോഭയോടെ മുസ്ലിം ലീഗ് മുന്നേറുമ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിലും ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി. കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 അംഗങ്ങളാണ് മുസ്ലിം ലീഗിന് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനായത്. ഇതാദ്യമായി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 14 ജില്ലകളിലും മെമ്പര്‍മാരുണ്ട് എന്നതാണ് ഇത്തവണ മുസ്ലിം ലീഗിന്റെ നേട്ടം. കഴിഞ്ഞ തവണ ഒരംഗം പോലുമില്ലാത്ത പത്തനംതിട്ട ജില്ല പോലും ഏഴ് അംഗങ്ങളെ സമ്മാനിച്ചു.
2148 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും 300 ബ്ലോക്ക പഞ്ചായത്ത് അംഗങ്ങളും 51 ജില്ലാ പഞ്ചായത്ത് അംഗങ്ങളും 34 കോര്പ്പറേഷന് കൗണ്‍സിലര്‍മാരും 568 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമാണ് ഇത്തവണ മുസ്ലിം ലീഗിനുള്ളത്. 865 പുതിയ അംഗങ്ങളെ നേടാനായി എന്നതിനോടൊപ്പം കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും തൊട്ടു പിറകെ മൂന്നാം സ്ഥാനത്താണ് മുസ്ലിം ലീഗ് എന്നതും ശ്രദ്ധേമയമാണ്. എല്ലാ ജില്ലകളിലും ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പല്‍ അംഗങ്ങളുള്ള മുസ്്ലിംലീഗിന് ഒമ്പത് ജില്ലാ പഞ്ചായത്തുകളിലും അഞ്ച് കോര്‍പ്പറേഷനുകളിലും അംഗങ്ങളുണ്ട്.
ജില്ല തിരിച്ച് മുസ്്ലിംലീഗ് നേടിയ അംഗങ്ങള്‍ ഇപ്രകാരമാണ്. ബ്രാക്കറ്റില്‍ കഴിഞ്ഞ തവണ ലഭിച്ച അംഗങ്ങള്‍. 1) ആകെ 955 അംഗങ്ങളുള്ള കാസര്‍കോട്ട് (കഴിഞ്ഞ തവണ 196) 195 ഗ്രാമം, 26 ബ്ലോക്ക്, 4 ജില്ല, 38 മുനിസിപ്പാലിറ്റി ഉള്‍പ്പെടെ ആകെ 263. 2) 1624 അംഗങ്ങളുള്ള കണ്ണൂരില്‍ (223) 175 ഗ്രാമം, 14 ബ്ലോക്ക്, 3 ജില്ല, 15 കോര്പ്പറേഷന്, 55 മുനിസിപ്പിലിറ്റി ഉള്‍പ്പെടെ ആകെ 262 അംഗങ്ങള്‍. 3) 106 അംഗങ്ങളുള്ള വയനാട്ടില്‍ (106) 136 ഗ്രാമം, 16 ബ്ലോക്ക്, 6 ജില്ല, 20 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 178. 4) 1903 അംഗങ്ങളുളള കോഴിക്കോട്ട് (384) 347 ഗ്രാമം, 39 ബ്ലോക്ക്, 6 ജില്ല, 14 കോര്പ്പറേഷന്, 91 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 497. 5) 2001 അംഗങ്ങളുള്ള മലപ്പുറത്ത് (1103) 1005 ഗ്രാമം, 159 ബ്ലോക്ക്, 23 ജില്ല, 269 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 1456. 6) 1636 അംഗങ്ങളുള്ള പാലക്കാട്ട് (171) 201 ഗ്രാമം, 20 ബ്ലോക്ക്, 4 ജില്ല, 37 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 262.
മലബാറില്‍ മാത്രമല്ല തിരുകൊച്ചിയിലും വലിയ നേട്ടമാണ് മുസ്്ലിംലീഗിനുണ്ടായത്. 7) തൃശ്ശൂര്‍ (കഴിഞ്ഞ തവണ 42) 68 ഗ്രാമം, 8 ബ്ലോക്ക്, 2 ജില്ല, 7 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 85. 8) എറണാകുളം (41) 52 ഗ്രാമം, 10 ബ്ലോക്ക്, 2 ജില്ല, 3 കോര്പ്പറേഷന്, 21 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 88. 9) ഇടുക്കി (20) 25 ഗ്രാമം, 2 ബ്ലോക്ക്, 8 മുനിസിപ്പല്‍ ഉള്‍പ്പെടെ 35 അംഗങ്ങള്‍. 10) ആലപ്പുഴ (13) 11 ഗ്രാമം, 1 ബ്ലോക്ക്, 6 മുനിസിപ്പല്‍ ഉള്‍പ്പെടെ 18 അംഗങ്ങള്‍. 11) കോട്ടയം (17) 9 ഗ്രാമം, 1 ബ്ലോക്ക്, 10 മുനിസിപ്പല്‍ ഉള്‍പ്പെടെ 20 അംഗങ്ങള്‍. 12) പത്തനംതിട്ട (0) 2 ഗ്രാമം, 1 ബ്ലോക്ക്, 4 മുനിസിപ്പല്‍ ഉള്‍പ്പെടെ 7 അംഗങ്ങള്‍. 13) കൊല്ലം (16) 13 ഗ്രാമം, 3 ബ്ലോക്ക്, 2 കോര്പ്പറേഷന്, 1 മുനിസിപ്പല്‍ ഉള്‍പ്പെടെ 19 അംഗങ്ങള്‍. 14) തിരുവനന്തപുരം (6) 9 ഗ്രാമം, 1 ജില്ലാ പഞ്ചായത്ത്, 2 കോര്പ്പറേഷന്, 1 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 13 അംഗങ്ങള്‍.
ഇടവേളക്ക് ശേഷം തലസ്ഥാന നഗരി കോര്‍പ്പറേഷനിലേക്ക് രണ്ട് അംഗങ്ങളെ വിജയിപ്പിച്ചെന്നു മാത്രമല്ല, ഇതില്‍ പുത്തന്‍പള്ളിയില്‍ നിന്ന് ഷംല ടീച്ചര്‍ ജയിച്ചത് എസ്.ഡി.പി.ഐയെ പരാജയപ്പെടുത്തിയാണ്. ഇവിടെ മൂന്നാം സ്ഥാനത്താണ് സി.പി.എം. ബി.ജെ.പി നാലാമതും. ബീമാപള്ളിയില്‍ നിന്ന് മുസ്്ലിംലീഗിന്റെ സജീന ടീച്ചര്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയെ 3155 വോട്ടിന്റെ ഭൂരിപക്ഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്താനാണ് വീഴ്ത്തിയത്. എസ്.ഡി.പി.ഐ, പി.ഡി.പി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിട്ടും ബി.ജെ.പി ഉള്‍പ്പെടെ എല്ലാ എതിരാളികള്‍ക്കും കൂടി മുസ്്ലിംലീഗ് നേടിയ വോട്ടില്‍ താഴെ മാത്രമാണ് ലഭിച്ചത്.
ഇടവേളക്ക് ശേഷം കൊല്ലം കോര്‍പ്പറേഷനിലേക്കും രണ്ടംഗങ്ങളെയും കൊച്ചി കോര്‍പ്പറേഷനിലേക്ക് 3 ഉം അംഗങ്ങളെ വിജയിപ്പിച്ച മുസ്്ലിംലീഗ് കോഴിക്കോട്ട് ഏഴില്‍ നിന്നാണ് 14 അംഗങ്ങളായി ഉയര്‍ത്തിയത്. ആകെ 100 ല്‍ താഴെ വോട്ടിനാണ് മൂന്ന് അംഗങ്ങള്‍ പരാജയപ്പെട്ടത്. കോര്‍പ്പറേഷനില്‍ യുഡിഎഫിന് ആകെ 294 വോട്ടുകള്‍ക്കാണ് ഏഴ് ഡിവിഷനുകള്‍ നഷ്ടപ്പെട്ട് ഭരണം നഷ്ടപ്പെട്ടത്. ചെലവൂര്‍ 17 വോട്ടുകള്‍ക്കും അരക്കിണര്‍ 19 വോട്ടുകള്‍ക്കും ചെറുവണ്ണൂര്‍ വെസ്റ്റില്‍ 22 വോട്ടുകള്‍ക്കും പുതിയങ്ങാടിയില്‍ 62 വോട്ടുകള്‍ക്കും പാളയത്ത് 73 വോട്ടുകള്‍ക്കും പൂളക്കടവില്‍ 92 വോട്ടുകള്‍ക്കുമാണ് യു.ഡി.എഫ് തോറ്റത്. പുതിയറയില്‍ ബിജെപിയോട് തോറ്റതാകട്ടെ വെറും 9 വോട്ടുകള്‍ക്കും.
സി.പി.എമ്മിന് പിറകില്‍ ഇവിടെ വലിയ രണ്ടാമത്തെ കക്ഷിയും മുസ്്ലിംലീഗാണ് 14 അംഗങ്ങള്‍ വീതമാണ് കോ്ണ്‍ഗ്രസ്സിനും മുസ്്ലിംലീഗിനുമുള്ളത്. ബി.ജെ.പിക്ക് 13ഉം. പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ മലബാറില്‍ ഉജ്വല വിജയം നേടിയ മുസ്്ലിംലീഗിന്റെ തിരു കൊച്ചിയിലേയും മിന്നും പ്രകടനങ്ങള്‍ നടത്തിയ മുസ്്ലിംലീഗ് അധ്യക്ഷ-ഉപാധ്യക്ഷ പദവികളിലും റെക്കോര്‍ഡ് മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇടവേളക്ക് ശേഷം ആലപ്പുഴ ജില്ലയിലെ കായംകുളം നഗരസഭയിലെ അധ്യക്ഷ പദവി ഉള്‍പ്പെടെ ഒട്ടേറെ ഹരിതാരവങ്ങള്‍ക്ക് കാതോര്‍ക്കാം.
….
ഒറ്റ നോട്ടത്തില്‍
…
മുസ്ലിംലീഗ് ആകെ: 3203
കഴിഞ്ഞ തവണ: 2338
വര്‍ധന: 865
ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍: 2148
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്: 300
ജില്ല പഞ്ചായത്ത് ഡിവിഷന്: 51
മുനിസിപ്പല്‍ വാര്‍ഡുകള്‍: 568
കോര്പറേഷന് വാര്‍ഡുകള്‍: 34
india
കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ യമുന എക്സ്പ്രസ്വേയില് വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം
എക്സ്പ്രസ്വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
ഡല്‍ഹി-ആഗ്ര യമുന എക്സ്പ്രസ്വേയില് വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ നാലു പേര് മരിച്ചു. 100 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എക്സ്പ്രസ്വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപം കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകള്‍ക്ക് തീപിടിക്കുകയായിരുന്നു. അഗ്നിശമനസേനയുടെ 11 യൂനിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അപകടത്തിന് പിന്നാലെ എക്സ്പ്രസ്വേയില് വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കനത്ത മൂടല്‍മഞ്ഞ്, പുകമഞ്ഞ് എന്നിവ കാരണം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആഗ്രയിലെ പുകമഞ്ഞിനെ തുടര്‍ന്ന് താജ് മഹല്‍ കാണാത്ത സ്ഥിതിയിലായി.
india
58 ലക്ഷം പേര് പുറത്താകും? ബംഗാളില്‍ SIR കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
കരട് പട്ടികയില്‍ പരാതികള്‍ ഉണ്ടെങ്കില്‍ ജനുവരി ഏഴ് വരെ നല്‍കാം.
ബംഗാളില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണത്തിനു ശേഷം കരട് വോട്ടര്‍ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 58 ലക്ഷത്തിലധികം പേരുകള്‍ പട്ടികയില്‍ നിന്നും പുറത്താകുമെന്നാണ് റിപ്പോര്‍ട്ട്. കരട് പട്ടികയില്‍ പരാതികള്‍ ഉണ്ടെങ്കില്‍ ജനുവരി ഏഴ് വരെ നല്‍കാം.
ബംഗാളില്‍ ഏഴു കോടിയിലധികം വോട്ടര്‍മാരാണ് നിലവില്‍ ഉള്ളത്. 90,000-ത്തിലധികം ബിഎല്‍ഒമാരാണ് എസ്ഐആര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. ബിഎല്‍ഒമാരുടെ ആത്മഹത്യയടക്കം അടക്കമുള്ള വിഷയങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് നടന്നിരുന്നു.
അതേസമയം കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള വിവര ശേഖരണം വ്യാഴാഴ്ച അവസാനിക്കും. ഇതു വരെ 2,78,07,680 ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്തു. ആകെ വിതരണം ചെയ്ത ഫോമുകളുടെ 99.84 ശതമാനമാണിത്. തിരിച്ചുവരാത്ത ഫോമുകളുടെ എണ്ണം 25,07,675 ആയി ഉയര്‍ന്നു. യോഗം ചേരാത്ത ബൂത്തുകളില്‍ BLO-BLA ഇന്ന് ചേര്‍ന്ന് ASD ലിസ്റ്റുകള്‍ കൈമാറും. പൂരിപ്പിച്ച ഫോമുകള്‍ കൈവശമുള്ളവര്‍ അടിയന്തരമായി തിരികെ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala17 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india10 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala15 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala15 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india12 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
india1 day ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india2 days agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
