Video Stories
യുറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരുടെ എണ്ണം ആറ് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍
വികസ്വര, അവികസിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മികച്ച ജീവിതം സ്വപ്നം കണ്ട് കുടിയേറുന്നതിലേറെയും യൂറോപ്പിലേക്ക്
ബ്രസല്‍സ്: വികസ്വര, അവികസിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മികച്ച ജീവിതം സ്വപ്നം കണ്ട് കുടിയേറുന്നതിലേറെയും യൂറോപ്പിലേക്ക്. 2022ല്‍ യൂറോപ്പിലേക്ക് കുടിയേറ്റം നടത്താന്‍ ശ്രമിച്ചവരുടെ എണ്ണം ആറ് വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് നിരക്കിലെന്ന് റിപ്പോര്‍ട്ട്. ഏകദേശം 3,30,000 പേരാണ് കൃത്യമായ രേഖകളില്ലാതെ കവിഞ്ഞ വര്‍ഷം യൂറോപ്പിലെത്താന്‍ ശ്രമിച്ചത്.
2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തി തീര സംരക്ഷണ ഏജന്‍സി വ്യക്തമാക്കുന്നു. കുടിയേറ്റ ശ്രമങ്ങളില്‍ പകുതിയും പടിഞ്ഞാറന്‍ ബാള്‍ക്കന്‍ മേഖല ലക്ഷ്യമിട്ടായിരുന്നെന്നാണ് കണക്കുകള്‍. സിറിയ, അഫ്ഗാന്, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ യൂറോപ്പിലെത്താന്‍ ശ്രമിച്ചവരില്‍ 47 ശതമാനവും. ഇതില്‍ 80 ശതമാനം പേരും പുരുഷന്മാരാണെന്നും ഏജന്‍സി വ്യക്തമാക്കുന്നു.അഭയം തേടി യൂറോപ്യന്‍ അതിര്‍ത്തികളില്‍ എത്തുന്നവരെ രാജ്യങ്ങള്‍ പരിഗണിക്കാറുണ്ടെന്ന് ഏജന്‍സി വ്യക്തമാക്കുന്നു. എന്നാല്‍ വിസയില്ലാതെ, ജോലിയും മെച്ചപ്പെട്ട ജീവിത സാഹചര്യം ലക്ഷ്യമിട്ട് അനധികൃതമായി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി തിരിച്ചയക്കാറുണ്ടെന്നും ഏജന്‍സി വിശദീകരിക്കുന്നു.
2015ല്‍ 10 ലക്ഷത്തിലധികം പേര് യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളില്‍ അഭയം തേടി എത്തിയിരുന്നു. അവരില്‍ ഭൂരിഭാഗവും സംഘര്‍ഷത്തെ തുടര്‍ന്ന് പലായനം ചെയ്ത സിറിയന്‍ പൗരന്മാരായിരുന്നുവെന്നതാണ് ശ്രദ്ധേയം. ഏജന്‍സി പുറത്തുവിട്ട കണക്കുകളില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച 2022 ഫെബ്രുവരി മുതല്‍ യൂറോപ്യന്‍ യൂണിയന് രാഷ്ട്രങ്ങളിലെത്തിയ യുക്രെയ്ന് അഭയാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടില്ല.
130 ലക്ഷത്തിനടുത്ത് യുക്രെയ്ന് പൗരന്മാരാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ കാലയളവില്‍ അഭയം തേടി എത്തിയത്. ഇവരുടെ പ്രവേശനം സുഗമമാക്കുന്നതിനും താമസവും പരിശീലനവും ഹ്രസ്വകാല ജോലികളും ഉറപ്പാക്കുന്നതിനും വിവിധ രാജ്യങ്ങള്‍ മുന്‍കൈ എടുത്തിരുന്നുവെന്നാണ് വിശദീകരണം.
മെഡിറ്ററേനിയന്‍ കടലില്‍ ആവശ്യത്തിന് സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതിനാല്‍ പലപ്പോഴും അപകടകരമായി യാത്ര ചെയ്ത് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2022ല്‍ ഒരുലക്ഷത്തിലധികം പേര് ഇത്തരത്തില്‍ കുടിയേറ്റ ശ്രമം നടത്തിയതായി ഏജന്‍സി രേഖപ്പെടുത്തുന്നു. 2021നെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണിത്. ഈജിപ്ത്, ടുണീഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സുരക്ഷിതമല്ലാതെ മെഡിറ്റനേറിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നവരിലേറെയും. അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര് യൂറോപ്പിലെത്താന്‍ ശ്രമിച്ചത് ലിബിയയില്‍ നിന്നാണെന്നും കണക്കുകളില്‍ വ്യക്തമാകുന്നു. ടുണീഷ്യ വിടുന്നവരുടെ എണ്ണം 2022ല്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നനിലയിലാണെന്നും യൂറോപ്യന്‍ ഏജന്‍സി രേഖപ്പെടുത്തുന്നു.
kerala
30ാമത് ഐ.എഫ്.എഫ്.കെ: ജൂറി ചെയര്‍പേഴ്സണായി ഇറാനിയന്‍ വിദ്വേഷചലച്ചിത്രകാരന്‍ മുഹമ്മദ് റസൂലോഫ്
കാന്‍ ചലച്ചിത്രമേളയില്‍ നാല് സിനിമകള്‍ കൊണ്ടു മാത്രം എട്ട് പുരസ്കാരങ്ങള്‍ നേടിയ അപൂര്‍വ നേട്ടം കൈവരിച്ച സംവിധായകനാണ് റസൂലോഫ്.
തിരുവനന്തപുരം: 30ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍ ആയി പ്രശസ്ത ഇറാനിയന്‍ സംവിധായകന് മുഹമ്മദ് റസൂലോഫിനെ നിയമിച്ചു. ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ’് ഉള്‍പ്പെടെ കാന്‍ ചലച്ചിത്രമേളയില്‍ നാല് സിനിമകള്‍ കൊണ്ടു മാത്രം എട്ട് പുരസ്കാരങ്ങള്‍ നേടിയ അപൂര്‍വ നേട്ടം കൈവരിച്ച സംവിധായകനാണ് റസൂലോഫ്.
ബെര്‍ലിന്റെ ഗോള്‍ഡന്‍ ബെയര്‍, ഗോവയിലെ സുവര്‍ണമയൂരം, ഷിക്കാഗോ ഫെസ്റ്റിവലിലെ സില്‍വര്‍ ഹ്യൂഗോ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ അദ്ദേഹം, 2025ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി ടൈം മാഗസിനും തെരഞ്ഞെടുത്തു. സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനാല്‍ ഇറാനിലെ ഭരണകൂടത്തിന്റെ കടുത്ത സെന്‍സര്‍ഷിപ്പിനും ശിക്ഷാവിധികള്‍ക്കും ഇരയായ റസൂലോഫ് ഇപ്പോള്‍ രാജ്യഭ്രഷ്ടനായി ജര്‍മ്മനിയില്‍ കഴിയുന്നു.
ഇതുവരെ സംവിധാനം ചെയ്ത അഞ്ചു ഫീച്ചര്‍ സിനിമകളില്‍ ഒന്നും സ്വന്തം നാട്ടില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. 2010ല്‍ സംവിധായകന് ജാഫര്‍ പനാഹിയോടൊപ്പം സിനിമാ ചിത്രീകരണത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് ആറുവര്‍ഷത്തെ തടവാണ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ’് കാന്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും എട്ടുവര്‍ഷത്തെ തടവും ചാട്ടവാറടിയും പിഴയുമടങ്ങിയ ശിക്ഷയാണ് ഇറാന് അധികാരികള്‍ വിധിച്ചത്. ദ ട്വിലൈറ്റ്, അയണ്‍ ഐലന്‍ഡ്, എ മാന്‍ ഓഫ് ഇന്റഗ്രിറ്റി, ദെര്‍ ഇസ് നോ ഇവില്‍ എന്നിവ അദ്ദേഹത്തിന്റെ മറ്റു പ്രധാന സിനിമകളാണ്.
അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മറ്റു ജൂറി അംഗങ്ങള്‍ സ്പാനിഷ് നടി ആന്‍ഗെലാ മോലിന, വിയറ്റ്നാമീസ് സംവിധായകനും എഴുത്തുകാരനുമായ ബുയി താക് ചുയന്‍, മലേഷ്യന്‍ സംവിധായകന് എഡ്മണ്ട് ഇയോ, ബ്രിട്ടീഷ്-ഇന്ത്യന്‍ സംവിധായിക സന്ധ്യ സൂരി എന്നിവരാണ്. ബുയി താക് ചുയന്‍ ബുസാന്‍, ഷാങ്ഹായ് മേളകളില്‍ പുരസ്കാരനേട്ടങ്ങളുള്ള സംവിധായകനാണ്.
എഡ്മണ്ട് ഇയോയുടെ ചിത്രങ്ങള്‍ വെനീസ്, കാന്‍, ലൊകാര്‍ണോ, ടൊറന്റോ ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി പെദ്രോ അല്‍മോദോവര്‍, ലൂയി ബുനുവല്‍, കാര്‍ലോസ് സോറ തുടങ്ങിയ മഹാനായ ചലച്ചിത്രകാരന്മാരുടെ സിനിമകളില്‍ പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുള്ള ആന്‍ഗെലാ മോലിന നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ അഭിനേത്രിയാണ്.
സന്ധ്യ സൂരിയുടെ ഫീച്ചര്‍ ചിത്രം സന്തോഷ് കഴിഞ്ഞ വര്‍ഷം കാന്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്കര് ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു.
ഫിപ്രസ്കി ജൂറിയില്‍ എഴുത്തുകാരനും പ്രസാധകനുമായ ക്രിസ്റ്റഫര്‍ സ്മോള്‍, ഫിലിം-ടിവി-പോപ്പ് കള്‍ച്ചര്‍ നിരൂപകയും പ്രക്ഷേപകയുമായ അശാന്തി ഓംകാര്‍, ചലച്ചിത്രനിരൂപക-കവയിത്രി-വിവര്‍ത്തകയായ അപരാജിത പൂജാരി എന്നിവരാണ് അംഗങ്ങള്‍. നെറ്റ്പാക് ജൂറിയില്‍ ശ്രീലങ്കന്‍ സംവിധായകനും എഡിറ്ററുമായ ഉപാലി ഗാംലത്, സംവിധായിക-നിര്‍മ്മാതാവായ സുപ്രിയ സൂരി, ചലച്ചിത്ര നിരൂപകയും സാംസ്കാരിക വിമര്‍ശകയുമായ ഇഷിത സെന്‍ഗുപ്ത എന്നിവരും അംഗങ്ങളാണ്.
തമിഴ് സംവിധായകന് കെ. ഹരിഹരന് കെ.ആര്. മോഹനന് അവാര്‍ഡിന്റെ ജൂറി ചെയര്‍പേഴ്സണായി സേവനം ചെയ്യും. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം എട്ട് ഫീച്ചര്‍ സിനിമകളും 350ലേറെ ഹൃസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ലതിക പഡ്ഗോങ്കര്‍ (ചലച്ചിത്രനിരൂപക-വിവര്‍ത്തക), നടിയും എഴുത്തുകാരിയുമായ സജിത മഠത്തില്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
kerala
ശബരിമല-പൊങ്കല്‍ തിരക്ക്; സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നീട്ടി
ബംഗളൂരുവില്‍ നിന്ന് വെള്ളിയാഴ്ചയും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും…
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെയും പൊങ്കല്‍ യാത്രക്കാരുടെയും തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-കൊല്ലം, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടുകളിലെ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ ജനുവരി അവസാനം വരെ നീട്ടിയതായി അറിയിച്ചു. ഇതുവരെ സര്‍വീസുകള്‍ ഡിസംബര്‍ അവസാനം വരെ മാത്രമായിരുന്നു.
ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ (07313) ജനുവരി 25 വരെ, ഇതിന്റെ തിരിച്ചുള്ള കൊല്ലം-എസ്എംവിടി ബംഗളൂരു സര്‍വീസ് (07314) ജനുവരി 26 വരെ തുടരും. ഹുബ്ബള്ളിയില്‍ നിന്ന് ഞായറാഴ്ചകളിലും കൊല്ലത്ത് നിന്ന് തിങ്കളാഴ്ചകളിലുമാണ് സര്‍വീസ്.
അതേസമയം, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06523) സ്പെഷല്‍ ജനുവരി 26 വരെ, തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു (06524) ജനുവരി 27 വരെ സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ചകളും തിരുവനന്തപുരം നിന്ന് ചൊവ്വാഴ്ചകളുമാണ് ട്രെയിനുകള്‍ ഓടുക.
ഇതുകൂടാതെ, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06547) ജനുവരി 29 വരെ, തിരിച്ചുള്ള 06548 ജനുവരി 30 വരെ സര്‍വീസ് നടത്തും. ബുധനാഴ്ചയാണ് ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസും വ്യാഴാഴ്ചയാണ് തിരുവനന്തപുരത്ത് നിന്നുള്ളത്. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06555) ജനുവരി 30 വരെ, തിരിച്ചുള്ള 06556 ഫെബ്രുവരി 1 വരെ തുടരും.
ബംഗളൂരുവില്‍ നിന്ന് വെള്ളിയാഴ്ചയും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും. തിരക്ക് കുറഞ്ഞും യാത്രാസൗകര്യം വര്‍ധിപ്പിക്കാനും വേണ്ടിയുള്ള ഈ തീരുമാനത്താല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.
kerala
ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാന്‍ നീക്കം; ഫെഫകയില്‍ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി
അന്തിമ വിധിയെന്ന നിലയില്‍ സംഘടനകള്‍ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകള്‍ക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.
തിരുവനന്തപുരം: നടന് ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്കയില്‍ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
അന്തിമ വിധിയെന്ന നിലയില്‍ സംഘടനകള്‍ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകള്‍ക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കണ്ട് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞിരുന്നു.
-
india19 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala21 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
india18 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

