Connect with us

kerala

ഏഴ് ചോദ്യങ്ങള്‍ക്ക് പുതുപ്പള്ളിയില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

ഏഴ് ചോദ്യങ്ങള്‍ക്ക് പുതുപ്പള്ളിയില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

ഏഴ് ചോദ്യങ്ങള്‍ക്ക് പുതുപ്പള്ളിയില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ഏഴ് മാസമായി മാധ്യമങ്ങളെ കാണാതെ ഇന്ന് പുതുപ്പള്ളിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യു.ഡി.എഫ് ഉന്നയിക്കുന്ന ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം;

1. മാസപ്പടി വിവാദത്തില്‍ ഇന്‍കം ടാക്സ് ഇന്ററീം സെറ്റില്‍മെന്റ് ഫോറത്തിന്റെ വിധി അനുസരിച്ച് ഒരു സര്‍വീസും നല്‍കാതെ മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ 1.72 കോടി രൂപ എക്സാലോജിക് കമ്പനിക്ക് നല്‍കിയത് അഴിമതിയാണ്. ഇക്കാര്യത്തില്‍ വിജിലന്‍സിനെ കൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് എന്തുകൊണ്ട്? വിജിലന്‍സ് സംബന്ധിച്ച നിയമം മുഖ്യന്ത്രിക്ക് ബാധകമല്ലേ?

2. 70 കോടിയില്‍ താഴെ തീര്‍ക്കാമായിരുന്ന എ.ഐ ക്യാമറ പദ്ധതിയില്‍ 180 കോടിയിലധികം ചെലവഴിക്കുകയും മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള പ്രസാഡിയോ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കാനുണ്ടായ സാഹചര്യത്തെ കുറിച്ച് എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതും മുഖ്യമന്ത്രി പ്രതികരിക്കാത്തതും?

3. 1028 കോടിയുടെ കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം 1531 കോടിയാക്കി വര്‍ധിപ്പിക്കുകയും ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ മറികടക്കുകയും ചൈനീസ് കേബിള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങിയതും സംബന്ധിച്ച ക്രമക്കേടുകള്‍ നിലനില്‍ക്കുകയും പ്രസാഡിയോയുടെ ഇടപെടല്‍ ദുരൂഹമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും എന്തുകൊണ്ടാണ് അന്വേഷണത്തിന് തയാറാകാത്തത്?

4. കോവിഡ് മഹാമാരിയുടെ കാലത്ത് സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ ലംഘിച്ച് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി പി.പി.ഇ കിറ്റ്, ഗൗസ് ഉള്‍പ്പെടെയുള്ളവ വാങ്ങിയതിലെ അഴിമതിക്ക് മുഖ്യമന്ത്രി എന്തുകൊണ്ടാണ് അംഗീകാരം നല്‍കിയത്.

5. മുഖ്യമന്ത്രി ചെയര്‍മാനായി ലൈഫ് മിഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം പാതിവഴിയില്‍ മുടങ്ങിപ്പോയത് എന്തുകൊണ്ട്? ചെയര്‍മാനായ മുഖ്യമന്ത്രിക്ക് അഴിമതിയില്‍ ഉത്തരവാദിത്തമില്ലേ?

6. കേരള പൊലീസ് ഇരട്ട നീതിയാണ് കാട്ടുന്നത്. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ് പോക്സോ കേസ് പ്രതിയെ മാറ്റി മറ്റൊരാളെ നല്‍കിയതില്‍ പാര്‍ട്ടി മാത്രമാണ് നടപടി എടുത്തത്. എന്തുകൊണ്ടാണ് കേസെടുക്കാത്തത്. സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ തൃശൂര്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെയും കേസെടുക്കാത്തത് എന്തുകൊണ്ടാണ്? ആലപ്പുഴയിലും അരഡസനിലേറെ നേതാക്കളാണ് സ്ത്രീ, ലഹരി വിഷയങ്ങളില്‍ പെട്ടുകിടക്കുന്നത്. അവര്‍ക്കെതിരെ പാര്‍ട്ടി മാത്രം നടപടി എടുത്താല്‍ മതിയോ? പാര്‍ട്ടിയാണോ പൊലീസ് സ്റ്റേഷനും കോടതിയും? ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്?

7. ഓണക്കാലമായിട്ടും രൂക്ഷമായ വിലക്കയറ്റവും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. നെല്‍ കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ല, കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നു, സപ്ലൈകോ അടച്ചു പൂട്ടല്‍ ഭിഷണിയിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്ത അവസ്ഥയിലുമാണ്. 87 ലക്ഷം പേര്‍ക്ക് കിറ്റ് കൊടുക്കുമെന്ന് പറഞ്ഞവര്‍ 6 ലക്ഷ പേര്‍ക്കായി ചുരുക്കി. ഓണക്കാലത്ത് ജന ജീവിതം ദുരിതപൂര്‍ണമാക്കി മാറ്റിയതില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മറുപടിയില്ലേ?

പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും മിണ്ടാത്ത മുഖ്യമന്ത്രിക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലെ വോട്ടര്‍മാരോടെങ്കിലും മറുപടി പറയാനുള്ള ബാധ്യതയുണ്ട്.

ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി മുഖ്യമന്ത്രി പറഞ്ഞേ മതിയാകൂ. പ്രതിപക്ഷം എന്തുചെയ്തെന്ന ചോദ്യത്തിന്, ആരോപണങ്ങള്‍ ഉന്നയിച്ച് മറുപടി പറയാന്‍ പറ്റാത്തരീതിയില്‍ മുഖ്യമന്ത്രിയുടെ വാ അടപ്പിച്ചുവെന്നതാണ് ഉത്തരം. വായടപ്പിച്ച അതേ പ്രതിപക്ഷം തന്നെ മുഖ്യമന്ത്രിയുടെ വാ തുറക്കാനുള്ള സമ്മര്‍ദ്ദമാണ് ഏഴ് ചേദ്യങ്ങളിലൂടെ ചെലുത്തുന്നത്. ഉത്തരം പറയാന്‍ തയാറായില്ലെങ്കില്‍ ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരവാദിയാണെന്ന് കരുതേണ്ടി വരും. സ്വന്തം കുടുംബത്തിനെതിരെ പോലും ആരോപണം ഉയര്‍ന്നിട്ടും ചോദ്യങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെന്ന പേരാണ് പിണറായി വിജയനുള്ളത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നു തന്നെ ജില്ലയിലെ സി.പി.എം നേതാവ് ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനും എതിരെ പ്രചരണം ആരംഭിച്ചു. ജനങ്ങള്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായപ്പോള്‍ ഇനി പറയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞ എം.എം മണിക്കെതിരെ നടപടി എടുക്കണം. പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന് എന്തെങ്കിലും വിലയുണ്ടോയെന്ന് അറിയട്ടെ. പാര്‍ട്ടി സെക്രട്ടറിയുടെ അറിവോടെയാണോ എം.എം മണി ഇങ്ങനെ പറഞ്ഞത്? അതോ ഗോവിന്ദന് ഒരു കാര്യവുമില്ലേ? വാ പോയ കോടാലി പോലെയാണ് എം.എം മണി ചീത്ത പറയാന്‍ ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ മലയാള ഭാഷയ്ക്ക് സംഭാവന നല്‍കിയ വാക്കാണ് ‘പരനാറി’. അതേ വാക്കാണ് എം.എം മണിയും ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. വനിതാ മാധ്യമ പ്രവര്‍ത്തകരെ പോലും സി.പി.എം സൈബര്‍ ഗുണ്ടകള്‍ ആക്രമിക്കുകയാണ്. മാസപ്പടി വിവാദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മനോരമയിലെ ജോമി തോമസിനെയും കുടുംബത്തെയും ഇപ്പോള്‍ ആക്രമിക്കുന്നു. ഇത്രയും ഹീനമായ ആക്രമണം നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. ഉമ്മന്‍ ചാണ്ടിയുടെ കുടുംബവും മക്കളും എന്ത് തെറ്റാണ് ചെയ്തത്. അവരെ എന്തിനാണ് ആക്രമിക്കുന്നത്. പുതുപ്പള്ളിയിലെ ജനങ്ങള്‍ എല്ലാം നോക്കിക്കാണുന്നുണ്ട്. സി.പി.എം കാട്ടുന്ന ഹീനമായ മാര്‍ഗങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പുതുപ്പള്ളിയിലെ ജനങ്ങളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നാണ് സി.പി.എം ഇതുവരെ പറഞ്ഞിരുന്നത്. സി.പി.എം ഏരിയാ കമ്മിറ്റിക്കും ജില്ലാ- സംസ്ഥാന നേതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ട്. തട്ടിപ്പ് സംബന്ധിച്ച പരാതി വര്‍ഷങ്ങള്‍ക്ക് മുന്‍പെ പാര്‍ട്ടിക്ക് മുന്‍പാകെ വന്നിട്ടും നടപടിയെടുക്കാന്‍ ശ്രമിക്കാതെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ത്ത് കൊള്ളയടിക്കാനുള്ള അവസരം സി.പി.എം ഒരുക്കിക്കൊടുത്തു. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഒഴിഞ്ഞ് മാറാനാകില്ല. ഇക്കാര്യം പുറത്ത് വരണം. അന്വേഷണം ജീവനക്കാരില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷനെതിരായ കള്ളക്കേസില്‍ ഇ.ഡി അന്വേഷിക്കുന്നത് കുഴപ്പമില്ലെന്ന് പറഞ്ഞവര്‍ സി.പി.എം നേതാക്കള്‍ക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നത് എന്തിനാണ്? ഇതിനൊക്കെയുള്ള തിരിച്ചടിയാണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. കരുവന്നൂരില്‍ കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. തെളിവിന്റെ അടിസ്ഥാനത്തിലാണ് എ.സി മൊയ്തീന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

ഹെല്‍മറ്റ് വയ്ക്കാത്തവരെ പിടിക്കുന്ന പൊലീസ് ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്ന ഡി.വൈ.എഫ്.ഐക്കാരെ പിടിച്ചാല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പൊലീസുകാരെ വിരട്ടും. തിരുവനന്തപുരത്ത് സി.പി.എം ജില്ലാ സെക്രട്ടറി പൊലീസിനെ പരസ്യമായി പുലഭ്യം പറഞ്ഞു. ഒരു കുട്ടിയെ അന്യായമായി അറസ്റ്റ് ചെയ്തതിന് പൊലീസ് സ്റ്റേഷനിലെത്തിയ റോജി എം. ജോണ്‍ എം.എല്‍.എയ്ക്കെതിരെ പിണറായിയുടെ പൊലീസ് കേസെടുത്തിട്ടുണ്ട്. പക്ഷെ പൊലീസുകാരെ അസഭ്യം പറഞ്ഞ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ എം.എല്‍.എയ്ക്കെതിരെ കേസില്ല. അങ്ങനെയെങ്കില്‍ സി.പി.എമ്മുകാര്‍ക്ക് ഹെല്‍മറ്റ് ബാധകമല്ലെന്ന സര്‍ക്കുലര്‍ ഇറക്കണം. ഇതൊക്കെ അനീതിയാണ്. കേരള പൊലീസിനെ ഏറ്റവും ദുര്‍ബലമാക്കുന്നതിന്റെ ഉദാഹരണമാണിത്. പാര്‍ട്ടി നേതാക്കള്‍ക്ക് ദാസ്യവേല ചെയ്യുന്ന സംവിധാനമാക്കി പൊലീസിനെ മാറ്റി.

കെ.കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാലയിലെ പി.ജി വിദ്യാര്‍ത്ഥകള്‍ക്ക് പഠിക്കാനുള്ള നിലവാരത്തിലുള്ളതാണോയെന്ന് അറിയില്ല. പക്ഷെ കണ്ണൂര്‍ സര്‍വകലാശാലയില്‍ സി.പി.എമ്മുകാര്‍ തന്നെ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ നിര്‍ബന്ധമായും പഠിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു പ്രസക്തിയാണ് ശൈലജയുടെ ആത്മകഥയ്ക്കുള്ളതെന്ന് സര്‍ക്കാരും സര്‍വകലാശാലയുമാണ് വ്യക്തമാക്കേണ്ടത്. 9 സര്‍വകലാശാലകളില്‍ വി.സിമാരും 66 സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരുമില്ല. രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ചന്തയില്‍ നിന്നും വാങ്ങാനാകും. ഇതൊന്നും കൂടാതെയാണ് എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്. സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്തിന് പിന്നാലെയാണ് ഇത്തരം പുസ്തകങ്ങള്‍ കൂടി പഠിപ്പിക്കുന്നത്.

സി.പി.എം- ബി.ജെ.പി ധാരണയുള്ളത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദത്തില്‍ കേസെടുക്കാത്തത്. കെ.സുധാകരനെതിരെ ചോദ്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കെണി ഒരുക്കിക്കൊടുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് നല്‍കിയ പണം സര്‍വീസിന് വേണ്ടിയാണെന്ന് പറഞ്ഞിരിക്കുന്നത്. ബി.ജെ.പിയും പിണറായിയും തമ്മിലുള്ള ധാരണയെ തുടര്‍ന്നാണ് ഇക്കാര്യം ഇ.ഡി അന്വേഷിക്കാത്തത്. അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയിലെത്തും. ശിവശങ്കര്‍ വരെ ജയിലിലായിട്ടും ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിക്കെതിരെ ഒരു അന്വേഷണവും ഉണ്ടായില്ല. ഇതൊക്കെ ധാരണയാണ്. മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷം കോടതിയെ സമീപിക്കും.

മുഖ്യമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും കാര്യമല്ല, സാധാരണക്കാരുടെ കാര്യമാണ് പറഞ്ഞത്. സപ്ലൈകോയില്‍ ഒരു സാധനവുമില്ലെന്ന പ്രതിപക്ഷ ആരോപണം യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യമായില്ലേ? ഒണത്തിന് സപ്ലൈകോ 750 കോടി ആവശ്യപ്പെട്ടിട്ട് 70 കോടി മാത്രമാണ് നല്‍കിയത്. പെന്‍ഷന്‍ പരിഷ്‌ക്കരണം നടത്തിയെങ്കിലും ആ പണം വാങ്ങാതെ 77000 പേരാണ് മരിച്ചു പോയത്. ആറ് ഡി.എയാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. സംസ്ഥാന ചരിത്രത്തില്‍ ഇത്രയും ഡി.എ കുടിശിക ഉണ്ടായിട്ടില്ല. കെട്ടിട നിര്‍മ്മാണ് തൊഴിലാളി ക്ഷേമനിധി തകര്‍ന്നു. തളര്‍ന്ന് കിടക്കുന്നവരെ പരിചരിക്കുന്നവര്‍ക്കുള്ള സഹായമായ ആശ്വാസ കിരണവും മാസങ്ങളായി നല്‍കുന്നില്ല. ട്രഷറിയില്‍ 5 ലക്ഷത്തില്‍ കൂടുതലുള്ള ചെക്കുകള്‍ മാറാനാകില്ല. ഓട പണിയാനുള്ള പണം പോലും നല്‍കാന്‍ സാധിക്കാത്തവരാണ് വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് വെല്ലുവിളിക്കുന്നത്.

കേന്ദ്രത്തില്‍ നിന്നുള്ള ജി.എസ്.ടി വിഹിതവും കമ്മിയുടെ ഡെഫിസിറ്റായ 53000 കേടിയും സംസ്ഥാനത്തിന് ലഭിച്ചു. കിഫ്ബിയുടെയും പെന്‍ഷന്‍ ഫണ്ടിന്റെയും പേരില്‍ എടുത്ത പണമാണ് ഇപ്പോള്‍ കടമെടുപ്പിന്റെ പരിധി കുറച്ചത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് പ്രതിപക്ഷം നേരത്തെ തന്നെ നല്‍കിയിരുന്നതാണ്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സത്യമായിരിക്കുകയാണ്. തോമസ് ഐസക്കിന്റെ കാലത്ത് തോന്നിയതു പോലെ കടം വാങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അടുത്ത സര്‍ക്കാര്‍ യു.ഡി.എഫിന്റേതാകുമെന്ന് കരുതിയാണ് പരിധിവിട്ട് കടമെടുത്തത്. യു.ഡി.എഫായിരുന്ന അധികാരത്തില്‍ വന്നിരുന്നതെങ്കില്‍ ഈ പ്രതിസന്ധിയെ മറികടന്നേനെ. നികുതി പരിവില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. പക്ഷെ ധൂര്‍ത്തിന് മാത്രം ഒരു കുറവുമില്ല. ഇതെല്ലാം മറ്റാരെയെങ്കിലും ഏല്‍പ്പിച്ച് മുഖ്യമന്ത്രി മാറി നില്‍ക്കുകയാണോ? അതുകൊണ്ടാണോ ഒന്നും അറിയാത്ത രീതിയില്‍ നില്‍ക്കുന്നത് അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു

Published

on

കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു.

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ‌ മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20ന് തുടങ്ങും: ആദ്യ വിമാനം 21ന് പുലര്‍ച്ചെ

അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും

Published

on

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഈ മാസം 20ന് രാവിലെ പത്തിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

Continue Reading

kerala

‘വടകരയില്‍ ‘കാഫിര്‍’ പ്രയോഗം നടത്തിയവരെ കണ്ടെത്തണം’: പി.കെ കുഞ്ഞാലിക്കുട്ടി

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending