india

വിമാനത്തിന്റെ പിന്‍ഭാഗം നിലത്തുതട്ടി; ഇന്‍ഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ

By webdesk11

July 28, 2023

കഴിഞ്ഞ ആറുമാസത്തിനിടയില്‍ വിമാനത്തിന്റെ വാല്‍ഭാഗം നാല് തവണ തറയില്‍ ഇടിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ 30 ലക്ഷം രൂപ പിഴചുമത്തി ഡിജിസിഎ. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കമ്പനിയോട് ഡിജിസിഎ വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇത് തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.