Connect with us

GULF

റഹീമിൻ്റെ മോചനത്തിന് ദിയാധനം നൽകുന്നതിനുള്ള കാലാവധി നീട്ടികിട്ടാൻ സാധ്യത തേടി സഹായസമിതി എംബസിയിൽ

നിലവിൽ അഞ്ച് ദിവസം കൂടിയേ ഉള്ളൂ

Published

on

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് 1.5 കോടി സൗദി റിയാൽ (34 കോടി ഇന്ത്യൻ രൂപ) നൽകേണ്ട കാലാവധി നീട്ടികിട്ടാൻ സാധ്യത തേടി സഹായ സമിതി ഇന്ത്യൻ എംബസിയെ സമീപിച്ചു. നിലവിൽ അഞ്ച് ദിവസം കൂടിയേ ഉള്ളൂ. ഈ അവധി നീട്ടി കിട്ടാനാണ് എംബസിയുടെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടെപടലുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് റിയാദ് റഹീം സഹായ സമിതി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.

ഇക്കാര്യത്തിലും സാധ്യമായ പിന്തുണ നൽകാമെന്ന് അറിയിച്ചെങ്കിലും ദിയാധനം കുടുംബത്തിന്റെ വ്യക്തിപരമായ അവകാശം ആയതിനാൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് കൂടിക്കാഴ്ചയിൽ എംബസി ഉദ്യോഗസ്ഥർ സഹായ സമിതിയെ അറിയിച്ചു. സ്വകാര്യ അവകാശത്തിന്റെ കാര്യത്തിൽ വാദി ഭാഗത്തിെൻറ തീരുമാനമാണ് അന്തിമം. അതിൽ മൂന്നാമതൊരു ഏജൻസിക്ക് ഇടപെടാൻ നിയമപരമായി കഴിയില്ല എന്നതാണ് പരിമിതിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അറ്റോർണിയുമായി ബന്ധപ്പെട്ട് നിലവിൽ സമാഹരിച്ച തുകയുടെ കണക്ക് അറിയിക്കാനും ഫണ്ട് സമാഹരണം പൂർത്തിയാക്കാൻ കഴിയുന്ന ഒരു തീയതി നൽകി സാഹചര്യം ബോധ്യപ്പെടുത്താനും എംബസി സമിതിക്ക് മാർഗനിർദേശം നൽകി.

വൈകാതെ ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്യുണിറ്റി വെൽഫെയർ വിഭാഗം സെക്കൻഡ് സെക്രട്ടറി മോയിൻ അക്തർ പറഞ്ഞു. ഇന്ത്യയിൽ സമാഹരിക്കുന്ന തുക സൗദി അറേബ്യയിലേക്ക് എത്തിക്കാൻ വിദേശകാര്യ മന്ത്രാലയം വഴി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. മോയിൻ അക്തർ, തർഹീൽ സെക്‌ഷൻ ഓഫീസർ രാജീവ് സിക്കരി, യൂസഫ് കാക്കഞ്ചേരി എന്നിവർ എംബസിയുടെ ഭാഗത്ത് നിന്നും മുനീബ് പാഴൂർ, സെബിൻ ഇഖ്ബാൽ, സിദ്ധിഖ് തുവ്വൂർ, കുഞ്ഞോയി, സഹീർ മൊഹിയുദ്ധീൻ എന്നിവർ സഹായ സമിതിയുടെ ഭാഗത്ത് നിന്നും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇതുവരെ 10 കോടിയിലേറെ രൂപ സമാഹരിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ബാക്കി തുക കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം സൗദിയിൽ അക്കൗണ്ട് തുറക്കാൻ അനുമതി ലഭിച്ചാൽ അതിവേഗം തന്നെ ഫണ്ട് സമാഹരിച്ചു റഹീമിനെ മോചിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഹീം സഹായസമിതി അറിയിച്ചു.

റഹീമിന്റെ മോചനത്തിനുള്ള ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി വെള്ളിയാം പുറം ജുമാ മസ്ജിദടക്കമുള്ള കേരളത്തിലെ ഭൂരിഭാഗം പള്ളികളിൽ ഇന്നലെ പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം സമാഹരണം നടത്തി.

GULF

എത്യോപ്യ അഗ്നിപര്‍വ്വത സ്‌ഫോടനം; ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ റദ്ദാക്കി

സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ്

Published

on

എത്യോപയിലുണ്ടായ അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളില്‍ മുന്നറിയിപ്പ്. അതില്‍ നിന്നുയര്‍ന്ന കാഠിന്യമേറിയ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപകമായി പടര്‍ന്നതാണ് ഭീഷണിയുയര്‍ത്തുന്നത്. പ്രധാനമായും വിമാനസര്‍വീസുകളെയാണ് ബാധിച്ചത്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘം ചെങ്കടലിനു കുറുകെ മിഡില്‍ ഈസ്റ്റിലേക്കും ഇന്ത്യയിലേക്കും ഒഴുകുന്നതായാണ് റിപ്പോര്‍ട്ട്. എത്യോപ്യയിലെ ദീര്‍ഘകാലം നിദ്രയിലായിരുന്ന ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ച പൊട്ടിത്തെറിച്ചത്. 45,000 അടി വരെ ഉയരത്തില്‍ ചാരപ്പുകകള്‍ വടക്കന്‍ അറേബ്യന്‍ കടലിലൂടെ പടിഞ്ഞാറന്‍, വടക്കന്‍ ഇന്ത്യയിലേക്ക് ഒഴുകി. ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളെ ഇത് ബാധിച്ചു. അഗ്നിപര്‍വ്വത ചാരത്തില്‍ നിന്നുള്ള വായുവില്‍ നിന്നുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒമാന്‍ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്‍കി, അതേസമയം സൗദി അറേബ്യയുടെ എന്‍സിഎം സ്ഫോടനം രാജ്യത്തിന്റെ അന്തരീക്ഷത്തിന് ഒരു ഭീഷണിയുമില്ലെന്ന് സ്ഥിരീകരിച്ചു. യാത്രക്കാര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് എയര്‍ലൈനുകളുമായി ബന്ധപ്പെടുകയും ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ അപ്ഡേറ്റ് ചെയ്യുകയും വേണമെന്നും അറിയിപ്പുണ്ട്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള പുകയില്‍ സള്‍ഫര്‍ ഡൈ ഓക്സൈഡ് (SO2) വാതകം പുറത്തുവരുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് ഇപിഎ നിയന്ത്രിക്കുന്ന ഒരു പ്രധാന വായു മലിനീകരണ ഘടകമാണ് സള്‍ഫര്‍ ഡൈ ഓക്സൈഡ്. ഉയര്‍ന്ന സാന്ദ്രത കണ്ണുകള്‍, മൂക്ക്, ശ്വാസകോശം എന്നിവയെ പ്രകോപിപ്പിക്കുകയും ശ്വസനത്തെ താല്‍ക്കാലികമായി ബാധിക്കുകയും ചെയ്യും. അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ വഴിയും കല്‍ക്കരി, എണ്ണ, ഇന്ധനം എന്നിവ കത്തുന്നതിലൂടെയും ഇത് പുറത്തുവരുന്നത്. ഡല്‍ഹി അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ചാരനിറം തടസ്സപ്പെടുത്തി. ഡല്‍ഹിയില്‍ നിന്ന് ഹോങ്കോംഗ്, ദുബായ്, ജിദ്ദ, ഹെല്‍സിങ്കി, കാബൂള്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള പ്രധാന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കാലതാമസവും റദ്ദാക്കലും നേരിട്ടു. എയര്‍ ഇന്ത്യ 11 വിമാന സര്‍വീസുകള്‍ റദ്ദാക്കി, അതേസമയം ആകാശ എയര്‍ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. യാത്രക്കാര്‍ക്ക് അപ്ഡേറ്റുകള്‍, ബദല്‍ യാത്രാ ഓപ്ഷനുകള്‍, ഹോട്ടല്‍ താമസ സൗകര്യം എന്നിവ ഒരുക്കി.

Continue Reading

GULF

ഫിഫ അറബ് കപ്പ് ടിക്കറ്റുകള്‍ 25 റിയാല്‍ മുതല്‍ ലഭ്യം

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും.

Published

on

ദോഹ : ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റുകളുടെ നിരക്ക് 25 റിയാല്‍ മുതല്‍ ആരംഭിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും. മത്സരങ്ങളോടൊപ്പം വിവിധ വിനോദ പരിപാടികളും സാംസ്‌കാരിക പരിപാടികളും ആരാധകര്‍ക്കായി ഒരുക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തിലാണ് ലഭിക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ www.roadtoqatar.qa വഴി ബുക്കിംഗ് നടത്താം. ഭിന്നശേഷിയുള്ള ആരാധകര്‍ക്കായി പ്രത്യേക പ്രവേശന സൗകര്യങ്ങളുള്ള ഇരിപ്പിട ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരിപ്പിടങ്ങള്‍ ആവശ്യമുള്ളവര്‍ accessibilitytickets@sc.qa എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കാം.

Continue Reading

GULF

ബഹ്റൈനിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഗൾഫ് എയർ; തിരുവനന്തപുരത്തു നിന്ന് വിമാനങ്ങളുടെ എണ്ണം ഏഴായി

Published

on

തിരുവനന്തപുരം:  തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലെക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായി വർധിപ്പിച്ചു. ഇന്ന് മുതലാണ് വിമാന സർവീസുകളുടെ എണ്ണത്തിലെ വർധന. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ 2 സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാകും മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.

 

 

Continue Reading

Trending