Connect with us

india

അരിക്കൊമ്പന്‍ ജനവാസ മേഖലയിലെത്തിയെന്ന തരത്തില്‍ തെറ്റായ വിവരം പ്രചരിപ്പി ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് തേനി ജില്ല കളക്ടര്‍

Published

on

സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കു വയ്ക്കുന്നവർക്ക് എതിരെ നടപടി എടുക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നു എന്ന രീതിയിൽ തെറ്റായ വിവരം പലരും പങ്കു വച്ചതിനെ തുടർന്നാണ് കർശന നടപടി കൈക്കൊള്ളാനൊരുങ്ങുന്നത്. നിലവിൽ ഷണ്മുഖ നദിയുടെ അണക്കെട്ട് ഭാഗത്തെ വനത്തിലാണ് അരിക്കൊമ്പൻ നിൽക്കുന്നത്.

ആനയെ നിരീക്ഷിക്കാൻ 85 പേരടങ്ങുന്ന സംഘത്തെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ നിന്നും ദൂരെ വനത്തിലാണ് ആനയിപ്പോഴുള്ളത് എന്നത് ആശ്വാസകരമാണ്. ജനവാസ മേഖലയിലേക്ക് ആന ഇറങ്ങുന്നത് തടയാനും നടപടി എടുത്തിട്ടുണ്ട്. അരിക്കൊമ്പൻ വനത്തിൽ നിന്നും ഇറങ്ങി വരാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നിരോധനാജ്ഞ തുടരുമെന്നും കളക്ടർ അറിയിച്ചു.

പല സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ജനവാസ മേഖലയിലേക്കിറങ്ങിയാൽ മാത്രം ആനയെ മയക്ക് വെടിവെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. വനാതിർത്തിയിൽ തന്നെ തുടരുന്ന ആനയെ ഉൾക്കാട്ടിലേക്ക് തുരത്താമെന്നാണ് കണക്കുകൂട്ടൽ. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പൻ കൂടുതൽ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്നലിൽ നിന്ന് വ്യക്തമാകുന്നത്. ഷണ്മുഖ നദി ഡാമിൽ വെള്ളം കുടിക്കാൻ എത്തിയ ആനയെ നാട്ടുകാരും കണ്ടിരുന്നു. നിലവിൽ ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിഎസ്‌സി ചെയര്‍മാന്‍ മനോജ് സോണി രാജിവച്ചു

കാലാവധി കഴിയാൻ 5 വർഷം അവശേഷിക്കെയാണ് അപ്രതീക്ഷിത രാജി

Published

on

വിവാദങ്ങൾക്കിടെ യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി രാജിവെച്ചു. ഒരു മാസം മുൻപ് രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണ് വിശദീകരണം. കാലാവധി കഴിയാൻ 5 വർഷം അവശേഷിക്കെയാണ് അപ്രതീക്ഷിത രാജി.

മനോജ് സോണിയുടെ രാജി അംഗീകരിച്ചതായി ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ല. രണ്ടാഴ്ച മുമ്പു തന്നെ മനോജ് സോണി രാജിനല്‍കിയെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. രാജി അംഗീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2017ലാണ് മനോജ് സോണി യു.പി.എസ്.സി അംഗമാകുന്നത്. 2023 മേയ് 16ന് യു.പി.എസ്.സി ചെയര്‍മാനായി മനോജ്‌ ചുമതലയേറ്റു.വ്യാജ രേഖകള്‍ നല്‍കി സിവില്‍ സര്‍വീസില്‍ പ്രവേശിപ്പിച്ച പ്രൊബേഷണറി ഐഎഎസ് പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കേയാണ് മനോജ്‌ സോണിയുടെ രാജിയും.

Continue Reading

EDUCATION

പരീക്ഷാകേന്ദ്രം തിരിച്ചുള്ള നീറ്റ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; നടപടി സുപ്രിംകോടതി ഉത്തരവു പ്രകാരം

ജൂലായ് 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നകം നീറ്റ് യുജി ഫലം പ്രഖ്യാപിക്കാനാണ് ആദ്യം സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നത്

Published

on

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുടെ വിശദമായ ഫലം പ്രസിദ്ധീകരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). എന്‍ടിഎ വെബ് സൈറ്റിലാണ് ഫലം അപ് ലോഡ് ചെയ്തിരിക്കുന്നത്. പരീക്ഷേകേന്ദ്രം തിരിച്ചുള്ള ഫലം പ്രസിദ്ധീകരിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് നടപടി.
പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ടിഎ നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ exams.nta.ac.in/NEET/ എന്നതിലും neet.ntaonline.in എന്ന വെബ്സൈറ്റിലും ഫലം പരിശോധിക്കാം.

ജൂലായ് 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നകം നീറ്റ് യുജി ഫലം പ്രഖ്യാപിക്കാനാണ് ആദ്യം സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ എന്‍ടിഎയുടെ അഭ്യര്‍ഥന പ്രകാരം ഇന്നത്തേക്ക് സമയം നീട്ടിനല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ നേടിയ മാര്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നും കോടതി ഏജന്‍സിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം വിവരങ്ങള്‍ മാസ്‌ക് ചെയ്തിട്ടുണ്ട്.

Continue Reading

india

അർജുന് വേണ്ടി തെരച്ചിൽ ഊർജിതമാക്കി; മംഗളൂരുവിൽ നിന്ന് റഡാർ എത്തിച്ചു

മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും

Published

on

കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയടക്കം കാണാതായ അർജുന് വേണ്ടി തെരച്ചിൽ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മംഗലാപുരത്ത് നിന്ന് റഡാർ എത്തിച്ചത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും.

സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക. ദൗത്യം ദുഷ്‌കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു. ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ ഇവിടേക്ക് കടത്തി വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു

എസ് പി വന്നതിന് ശേഷം മാത്രമേ തീരുമാനിക്കാനാകൂ എന്നാണ് കർണാടക പോലീസ് പറഞ്ഞത്. ഇതോടെ കേരളാ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി.

Continue Reading

Trending