ന്യൂഡല്‍ഹി: പൗരത്വഭേദഗതി വിഷയത്തില്‍ ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം സുപ്രിംകോടതിയില്‍ വീണ്ടും ഹര്‍ജി. ഡല്‍ഹിയിലെ ഷാഹിന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധത്തിനെതിരെയുള്ള ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവര്‍ അടങ്ങുന്ന ബഞ്ചിന് മുമ്പാകെയാണ്  ഹര്‍ജിയുള്ളത്.  നേരത്തെ, ‘ഒരു പൊതുസ്ഥലത്ത് അനിശ്ചിതകാല പ്രതിഷേധം ഉണ്ടാകാന്‍ പാടില്ല’ എന്ന് കോടതി വിഷയത്തില്‍ വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമരക്കാരെ ഉടന്‍ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ കോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസയച്ചിരുന്നു. സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ മുന്‍കരുതലോടെയാണ് ഷാഹിന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നത്.