ലക്‌നൗ: താന്‍ അധികാരത്തിലേറിയതിന് ശേഷം ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപങ്ങളുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പിന് പിന്നാലെ പല സംസ്ഥാനങ്ങളിലും കലാപങ്ങളുണ്ടായി. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്തോ അതിന് ശേഷമോ യു.പിയില്‍ കലാപമുണ്ടായിട്ടില്ല.

രാമനവമിയും ഹനുമാന്‍ ജയന്തി ആഘോഷങ്ങളും വലിയ ആവേശത്തോടെ സമാധാനപരമായാണ് ആഘോഷിച്ചത്. ഇതേ യു.പിയില്‍ തന്നെ ചെറിയ പ്രശ്‌നങ്ങളടക്കം മുമ്പ് കലാപങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. അലഞ്ഞു തിരിയുന്ന കന്നുകാലികളുടെ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു യോഗി പറഞ്ഞു.