മകളെ കാണനെത്തിയ ആണ്‍ സുഹ്യത്തിനെ അച്ഛന്‍ കുത്തികൊന്നു.തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനില്‍ ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) ആണ് കൊല്ലപ്പെട്ടത്.കള്ളാനാണെന്ന് കരുതി കുത്തിയതാണ് എന്നാണ് പ്രതിയുടെ മൊഴി.പ്രതി പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്.

മകളുടെ മുറിയില്‍ ഒരാളെ കണ്ടപ്പോള്‍ കള്ളനണെന്ന് കരുതി തടയാന്‍ ശ്രമിക്കുകയും,അത് ഉന്തും തള്ളിലേക്കുമെത്തി.അതിനിടെ പ്രതി വെട്ടുകത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.സ്റ്റേഷനിലെത്തി നടന്ന സംഭവം വിവരിക്കുകയും തുടര്‍ന്ന് പൊലീസ് എത്തിയാണ് വീട്ടില്‍ കുത്തേറ്റ് കിടക്കുന്ന അനീഷിനെ ആശുപത്രിയില്‍ എത്തിച്ചത്.അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. ബിരുദ വിദ്യര്‍ത്ഥിയാണ് മരിച്ച അനീഷ്.ഇരുവരും അടുത്തടുത്ത വീടുകളില്‍ താമാസിക്കുന്നവരാണ്.സംഭത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.