Connect with us

kerala

പാര്‍ട്ടി വിട്ടാല്‍ കൊല്ലുന്നവരാണ് ഞങ്ങളോട് ജനാധിപത്യത്തെ കുറിച്ച് പറയുന്നത്; കെ സി വേണുഗോപാല്‍

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാല്‍ രംഗത്തെത്തി.

Published

on

കെ വി തോമസ് വിഷയത്തില്‍ കേരളത്തിലെ ഘടകമാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അവരുടെ നിലപാട് വന്നുകഴിഞ്ഞാല്‍ പാര്‍ട്ടിനേതൃത്വം ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാല്‍ രംഗത്തെത്തി. പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നവരെ കൊല്ലുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ ഞങ്ങളോട് വലിയ ജനാധിപത്യത്തെക്കുറിച്ച് പറയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോടിയേരി ചരിത്രത്തെ വിസ്മരിക്കരുത്, എന്തിനായിരുന്നു ഗൗരിയമ്മയെ പുറത്താക്കിയത്? മുഖ്യമന്ത്രി കെ കരുണാകരന്‍ ഒരു വികസന സെമിനാറില്‍ ക്ഷണിച്ചു എന്നതിന്റെ പേരിലാണ് ഇത്രയും പാരമ്പര്യമുള്ള ഗൗരിയമ്മയെ നിങ്ങള്‍ പുറത്താക്കിയത്.

എം വി രാഘവന് വിളിച്ച് ചായ കൊടുത്തു എന്നതിന്റെ പേരില്‍ ആയിരുന്നു എന്റെ നാട്ടുകാരനായ സിപിഎം നേതാവ് പി ബാലന്‍ മാസ്റ്റര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. സിപിഎമ്മാണ് ഇവിടെ ഏറ്റവും കൂടുതല്‍ അസഹിഷ്ണുത കാണിക്കുന്ന പാര്‍ട്ടി. മറ്റു പാര്‍ട്ടികളുമായി സഹകരിക്കാന്‍ കൂടുതല്‍ വിലക്കേര്‍പ്പെടുത്തിയ പാര്‍ട്ടിയും നിങ്ങള്‍ തന്നെയാണ് കെ സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വണ്ടാഴിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ കയറി അക്രമം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മംഗലംഡാം പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരായ സുബിന്‍, രോഹിത്, ഇബ്‌നു സെയ്ദ് എന്നിവരാണ് കേസിലെ പ്രതികള്‍.

Published

on

പാലക്കാട്: വണ്ടാഴിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വീടുകയറി അക്രമിച്ചെന്ന ഗുരുതര ആരോപണത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മംഗലംഡാം പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരായ സുബിന്‍, രോഹിത്, ഇബ്‌നു സെയ്ദ് എന്നിവരാണ് കേസിലെ പ്രതികള്‍.

മാരകായുധങ്ങളുമായി വീട്ടില്‍ കയറി അതിക്രമം നടത്തിയതായാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്. വീട്ടിലെ സ്ത്രീകളെ ആക്രമിച്ച് കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതായും കുഞ്ഞിന്റെ കഴുത്തിലെ മാല മോഷ്ടിച്ചതായും പരാതിയില്‍ പറയുന്നു.

വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ 11-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സജിത വിപിന്റെ വസതിയിലേക്കാണ് ഇന്ന് രാവിലെ 10 മണിയോടെ സംഘം ചേര്‍ന്ന് ആക്രമണം നടന്നത്. സജിതയുടെ ഭര്‍ത്താവ് വിപിനും അമ്മ പങ്കജത്തും 11 മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. കുഞ്ഞിന് മുഖത്തും ശരീരത്തും പരുക്കുകളുണ്ടെന്ന് കുടുംബം പറയുന്നു.

Continue Reading

kerala

അധ്യാപികയ്ക്ക് നേരെ കത്തി ആക്രമണം; ഭര്‍ത്താവ് ഒളിവില്‍

അധ്യാപികയായ ഡോണിയയെ ഭര്‍ത്താവ് കൊച്ചുമോന്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്

Published

on

കോട്ടയം: ഏറ്റുമാനൂരിലെ പൂവത്തുമുട്ടിലെ സ്‌കൂളില്‍ ക്ലാസില്‍ കയറി അധ്യാപികയെ ഭര്‍ത്താവ് ആക്രമിച്ചു. അധ്യാപികയായ ഡോണിയയെ ഭര്‍ത്താവ് കൊച്ചുമോന്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

കഴിഞ്ഞ ചില ദിവസങ്ങളായി കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും രണ്ട് സ്ഥലങ്ങളില്‍ താമസിക്കുകയായിരുന്നു എന്നാണ് അറിയപ്പെടുന്നത്. രാവിലെ സ്‌കൂളിലെത്തിയ കൊച്ചുമോന്‍ ആദ്യം പ്രധാനാധ്യാപികയോട് ഡോണിയ എത്തിയോ എന്ന് ചോദിച്ചു. പിന്നീട് ‘പുസ്തകങ്ങള്‍ കൊടുക്കാനുണ്ട്’ എന്ന് പറഞ്ഞ് ഡോണിയയെ ക്ലാസ് മുറിയില്‍ നിന്ന് വിളിപ്പിച്ചു. ഉടന്‍ തന്നെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.

ഭീതിയോടെ നിലവിളിച്ച അധ്യാപികയുടെ ശബ്ദം കേട്ട് എത്തിയ മറ്റ് അധ്യാപകരാണ് ഡോണിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിവരം. ഡോണിയ ഭിന്നശേഷിക്കാരിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന് ശേഷം കൊച്ചുമോന്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ തിരയാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Continue Reading

kerala

സ്ഥാനാര്‍ഥിയാക്കി പ്രവര്‍ത്തകര്‍ വിട്ടുമാറിയതില്‍ പ്രതിഷേധം; തൃത്താലയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ നില്‍പ്പ് സമരം

തൃത്താല പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്‍, സ്വന്തം പോസ്റ്റര്‍ പതിച്ച മതിലിന് മുന്നില്‍ പോസ്റ്റര്‍ കൈയില്‍ പിടിച്ച് നിന്നാണ് പ്രതിഷേധം നടത്തിയത്.

Published

on

പാലക്കാട്: സ്ഥാനാര്‍ഥിയാക്കിയ ശേഷമുള്ള പ്രവര്‍ത്തക പിന്തുണക്കുറവിനെതിരെ പ്രതിഷേധവുമായി ബിജെപി സ്ഥാനാര്‍ഥി. തൃത്താല പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്‍, സ്വന്തം പോസ്റ്റര്‍ പതിച്ച മതിലിന് മുന്നില്‍ പോസ്റ്റര്‍ കൈയില്‍ പിടിച്ച് നിന്നാണ് പ്രതിഷേധം നടത്തിയത്.

”തന്റെ ബൂത്തിലിരിക്കാന്‍ ആരുമില്ലെന്ന് വിചാരിച്ചാണ് ഫോട്ടോ എടുത്തതെന്നും പിന്നീടാണ് ആള്‍ ഉണ്ടായിരുന്നെന്ന് മനസിലായി എന്നും ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ഇത്തവണ ആദ്യമായല്ല ബിജെപി സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണക്കുറവിനെതിരെ പ്രതികരണം നടത്തുന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലുമാണ് സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി ജനജമ്മ ഡി. ദാമോദരന്‍, സ്ഥാനാര്‍ഥിയാക്കിയശേഷം പാര്‍ട്ടിക്കാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപിച്ച് പോളിംഗ് ബൂത്തിന്റെ മുന്നില്‍ നില്‍പ്പ് സമരം നടത്തിയിരുന്നു.

Continue Reading

Trending