തൃശൂര്‍: മുരിങ്ങൂര്‍ ദേശീയപാതയില്‍ റോഡ് കുറുകെ കടക്കുന്നതിനിടെ മൂന്നംഗ കുടുംബം കാറിടിച്ച് മരിച്ചു. മുരിങ്ങൂര്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ (36) ,ഭാര്യ സുധ (26) ,മകന്‍ വാസുദേവ് (ആറ്) എന്നിവരാണ് മരിച്ചത്.  ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. ഉണ്ണികൃഷ്ണനും സുധയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാസുദേവ് ആസ്പത്രിയില്‍വെച്ചും മരണത്തിന് കീഴടങ്ങുകയായിരുന്നു. കാര്‍കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ ചാലക്കുടി സെന്റ് ജെയിംസ് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.