ആലപ്പുഴ: എന്‍.ഡി.എയുമായി നിസഹകരണം തുടരുമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ എന്‍.ഡി.എയുടെ പ്രവര്‍ത്തനം നടക്കുന്നില്ല. ഞങ്ങളുടെ പരാതികള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ മറുപടി ഒരാഴ്ചക്കകം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.