News
Today in Qatar

kerala
സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. നദികളിലും ഡാമുകളിലും അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സമീപപ്രദേശങ്ങളില്‍ ഉള്ളവരും ജാഗ്രത പാലിക്കണം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴ തുടരാനുള്ള കാരണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
india
‘അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടി’; വോട്ട് കൊള്ളക്കെതിരെ രാഹുല്‍ ഗാന്ധി
അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടിയെന്നും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

വോട്ട് കൊള്ളക്കെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടിയെന്നും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ബിഹാറില്‍ ലക്ഷക്കണക്കിന് ആളുകളുടെ പേരാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും മഹാരാഷ്ട്രയിലും വോട്ട് കൊള്ള നടന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് വോട്ട കൊള്ള നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നിന് പോലും വ്യക്തമായ മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയും അമിത്ഷായും പറഞ്ഞത് പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യാപകമായി പേരുകള്‍ നീക്കം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചവരെന്ന് പറഞ്ഞവരോടൊപ്പം ചായ കുടിക്കുന്ന തന്റെ വീഡിയോയെക്കുറിച്ചും അദ്ദേഹം റാലിയില്‍ പരാമര്‍ശിച്ചു.
2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വെളിപ്പെടുത്തലില്‍ തെളിവുകളില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. വോട്ട് മോഷണം എന്ന ആരോപണം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കലാണെന്നും കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നവരോട് തെളിവ് ചോദിക്കുമ്പോള്‍ നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
kerala
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
മാതാപിതാക്കള്‍ പുറത്തുപോയി തിരിച്ച് വന്നപ്പോള്‍ മകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

സുല്‍ത്താന്‍ ബത്തേരി: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍. മാതാപിതാക്കള്‍ പുറത്തുപോയി തിരിച്ച് വന്നപ്പോള്‍ മകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറ്റാടി കവല തെല്ലിയാങ്കല്‍ ദില്‍ഷാദ്, ചിത്ര ദമ്പതികളുടെ മകന്‍ ടി.ഡി. ഋഷികേശ് (14) ആണ് മരിച്ചത്.
നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഋഷികേശ്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
-
News3 days ago
ഇറാന്റെ ജലപ്രതിസന്ധി പരിഹരിക്കാമെന്ന് നെതന്യാഹു; ആദ്യം ഗസ്സയില്‍ പട്ടിണിയോട് മല്ലിടുന്ന കുട്ടികളെ നോക്കൂയെന്ന് ഇറാന് പ്രസിഡന്റ്
-
kerala3 days ago
കുവൈത്ത് വ്യാജമദ്യ ദുരന്തം; 23 പേരുടെ മരണം സ്ഥിരീകരിച്ചു
-
kerala3 days ago
മലപ്പുറത്ത് വന്‍ കവര്‍ച്ച; സ്ഥലം വിറ്റ പണവുമായി സഞ്ചരിച്ച യുവാക്കളുടെ കാര്‍ അടിച്ചുതകര്‍ത്ത് രണ്ടുകോടി രൂപ കവര്‍ന്നു
-
india3 days ago
ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
-
film3 days ago
അമ്മ ഭാരവാഹി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു
-
india3 days ago
തകൈസാല്‍ തമിഴര്‍; തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി ഏറ്റുവാങ്ങി മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്
-
india3 days ago
ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍; പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്ററിനെതിരെ വിമര്‍ശനം
-
india3 days ago
വാരണാസിയുടെ വികരം മോദിയല്ല; വോട്ട് ചോരി വിവാദങ്ങള്‍ക്കിടെ മോദിക്കെതിരെ മത്സരിച്ച അജയ് റായിയെ എംപിയായി പ്രഖ്യാപിച്ച് ആഹ്ലാദ പ്രകടനം