News
മഞ്ഞപ്പട ആദ്യവിജയം കുറിച്ചു; സെര്ബിയ 2-0ന് കീഴടങ്ങി.
ബ്രസീലിന്റെറിച്ചാര്ഡിലിസനാണ് രണ്ടാം പകുതിയില് രണ്ടുഗോളും നേടിയത്.
ലോകകപ്പില്ബ്രസീല് ആരാധകര് കാത്തിരുന്ന വിജയം സമ്മാനിച്ച് മഞ്ഞപ്പട മേളയുടെ ആദ്യവിജയം കുറിച്ചു. അഞ്ചുതവണ ലോകഫുട്ബോള് ചാമ്പ്യന്മാരായ ബ്രസീലിന്റെറിച്ചാര്ഡിലിസനാണ് രണ്ടാം പകുതിയില് രണ്ടുഗോളും നേടിയത്. സെര്ബിയ 2-0ന് കീഴടങ്ങി.
ആദ്യഗോളിന് വഴിയൊരുക്കിയത് പക്ഷേ താരം നെയ്മറാണ്. 62-ാംമിനിറ്റിലായിരുന്നു ഇത്. 73-ാം മിനിറ്റില് അധികംവൈകാതെ വിനീഷ്യസ് ബോക്സിനുള്ളിലേക്ക് നല്കിയ പന്ത് ബൈസിക്കിള് കിക്കിലൂടെ വീണ്ടും റിച്ചാര്ഡിലിസന് തന്നെ ഗോളാക്കുകയായിരുന്നു.
ഇതോടെ അര്ജന്റീനയുടെ ആദ്യപരാജയം ബ്രസീലിന്റെ കാര്യത്തില് ആവര്ത്തിക്കപ്പെട്ടില്ല.
india
ബംഗളൂരില് മലയാളി നഴ്സിങ് വിദ്യാര്ത്ഥികള് റെയില് തട്ടി മരിച്ചു
സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്സിങ് രണ്ടാം സെമസ്റ്റര് വിദ്യാര്ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന് (21), റാന്നി സ്വദേശിനി ഷെറിന് (21) എന്നിവരാണ് മരണപ്പെട്ടത്.
കര്ണാടകയിലെ ചിക്കബനാവറയില് മലയാളി നഴ്സിങ് വിദ്യാര്ത്ഥികള് ട്രെയിന് തട്ടി മരിച്ച നിലയില് കണ്ടെത്തി. സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്സിങ് രണ്ടാം സെമസ്റ്റര് വിദ്യാര്ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന് (21), റാന്നി സ്വദേശിനി ഷെറിന് (21) എന്നിവരാണ് മരണപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ റെയില്വേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ലഭ്യമായ വിവരം. സംഭവത്തെ തുടര്ന്ന് പ്രദേശത്ത് ദുഃഖവും ഞെട്ടലും വാണിട്ടുണ്ട്. റെയില്വേ പൊലീസ് അന്വേഷണം ആരംഭിച്ചു.
kerala
‘സ്ഥാനാര്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു’; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില് സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനു മുന്പേ കണ്ണൂരില് സിപിഎം സ്ഥാനാര്ഥികള് വിജയം ആഘോഷിക്കുന്നതെന്നും വിഡി സതീശന് പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയുടെ വാര്ഡില് പോലും സിപിഎം ക്രിമിനലുകള് യുഡിഎഫ് സ്ഥാനാര്ഥികളാകാന് തയാറായവരെ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്ദ്ദേശപത്രിക തള്ളാനും പിന്വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശന് ആരോപിച്ചു. സിപിഎമ്മിന്റേത് വിചിത്രമായ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് വിമര്ശിച്ചു.
സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാര്ത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസര് എതിര്ക്കുന്നു. യുഡിഎഫ് സ്ഥാനാര്ഥികളുടെ നാമനിര്ദേശ പത്രികകള് സൂക്ഷ്മ പരിശോധനയില് നിയമവിരുദ്ധമായി തള്ളാന് സിപിഎം ഫ്രാക്ഷന് പോലെ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര് പ്രവര്ത്തിച്ചു. ബിജെപിയുടെ ഫാസിസത്തില് നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാര്ട്ടിയായി മാറുകയാണെന്നും സതീശന് ആരോപിച്ചു.
‘സിപിഎം ക്രിമിനല് സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര് ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില് യുഡിഎഫ് സ്ഥാനാര്ഥിയുടെ പത്രിക തള്ളാന് വരണാധികാരിക്ക് മുന്നില് സ്ഥാനാര്ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന് നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില് തിരുത്തിയ പത്രിക സമര്പ്പിക്കാന് എത്തിയ യുഡിഎഫ് സ്ഥാനാര്ഥി വരണാധികാരിക്ക് മുന്നില് എത്തുന്നത് വൈകിപ്പിക്കാന് പൊലീസ് ഉദ്യോഗസ്ഥര് ശ്രമിച്ച സംഭവവും ഉണ്ടായി.
പാലക്കാട് അട്ടപ്പാടിയില് എതിര് സ്ഥാനാര്ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല് സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്, കാസര്കോട് ജില്ലകളില് ഖാദി ബോര്ഡിലെ താല്ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന് എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്ഥിയുടെ പത്രിക ഖാദി ബോര്ഡ് താല്ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടും’ വി.ഡി.സതീശന് പറഞ്ഞു. നാമ നിര്ദ്ദേശപത്രികകള് തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന് കൂട്ടിച്ചേര്ത്തു.
കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില് മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.
പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.
ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര് കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്ത്തകരെയും ചാക്കിലാക്കാന് ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്ഡെ
-
GULF2 days agoദുബൈ എയര്ഷോയില് ഇന്ത്യന് ജെറ്റ് തകര്ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില് പരിക്ക്; ആശുപത്രിയില് എത്തി താലികെട്ടി വരന്
-
world23 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്വലിക്കണം: യു.എന്
-
india2 days agoകേന്ദ്ര സര്ക്കാര് സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള് തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala3 days agoശബരിമല സ്വര്ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതൃശൂര് ബി.ജെ.പിയില് തമ്മില്ത്തല്ല്; കൗണ്സിലര്ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള് സ്ഥാനാര്ത്ഥി

