Connect with us

Health

വിദഗ്ദര്‍ മരണം വിധിഎഴുതിയ പാക്കിസ്ഥാന്‍ കുട്ടിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്‍ജന്മം

സിവിയര്‍ കംബൈന്‍ഡ് ഇമ്യൂണോ ഡിഫിഷന്‍സി എന്ന രക്തജന്യ രോഗം ബാധിച്ച പാക്കിസ്ഥാന്‍ സ്വദേശിയായ 2 വയസ്സുകാരനാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവന്‍ തിരിച്ച് പിടിച്ചത്

Published

on

കോഴിക്കോട്: ലോകത്തെവിടെ കൊണ്ടുപോയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രണ്ട് വയസ്സുകാരനായ പാക്കിസ്ഥാന്‍ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്‍ജന്മം. അപൂര്‍വ്വവും അതീവ ഗുരുതരവുമായ സിവിയര്‍ കംബൈന്‍ഡ് ഇമ്യൂണോ ഡിഫിഷന്‍സി എന്ന രക്തജന്യ രോഗം ബാധിച്ച പാക്കിസ്ഥാന്‍ സ്വദേശിയായ 2 വയസ്സുകാരനാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവന്‍ തിരിച്ച് പിടിച്ചത്. യു എ ഇ യില്‍ ഉള്‍പ്പെടെ ചികിത്സ തേടി പരാജയപ്പെട്ട ശേഷമാണ് ഇവര്‍ കേരളത്തെത്തിയതും കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് മജ്ജമാറ്റിവക്കലിന് വിധേയരായി ജീവിതം തിരികെ പിടിച്ചതും. ബഹു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരന്റെ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാക്കിസ്ഥാന്‍ സ്വദേശിയുടെ യാത്രാസംബന്ധമായ കാര്യങ്ങളും, ചികിത്സാസംബന്ധമായ കാര്യങ്ങളും വേഗത്തിലാക്കുവാന്‍ സഹായകരമാവുകയും ചെയ്തു. രണ്ട് വര്‍ഷത്തിനിടയില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിര്‍വ്വഹിക്കുന്ന 75ാമത്തെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആണ് ഇത്.

പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാന്‍ സ്വദേശിയായ ജലാല്‍, സദൂരി ദമ്പതികളുടെ മകനായ സൈഫ് ജലാല്‍ ആണ് മജ്ജമാറ്റിവെക്കലിന് വിധേയനായത്. രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് മികച്ച ചികിത്സയ്ക്കായി പിതാവ് ജോലി ചെയ്യുന്ന യു എ ഇ യിലേക്ക് മാറുകയും, ചികിത്സ അവിടെ തുടരുകയും ചെയ്തു. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് വിധേയനായെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി മാറുകയായിരുന്നു. രോഗപ്രതിരോധ ശേഷി തീര്‍ത്തും ഇല്ലാതായ കുഞ്ഞിനെ നിരന്തരമായ അണുബാധ അലട്ടുകയും ചെയ്തു. ശ്വാസകോത്തിലുള്‍പ്പെടെ അണുബാധ രൂക്ഷമാവുകയും ഓക്‌സിജന്‍ നില തീരെ മോശമാവുകയും ചെയ്തു. ഏറ്റവും കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ രണ്ടോ മുന്നോ വയസ്സിനുള്ളില്‍ മരണപ്പെടുക എന്നതാണ് ഈ രോഗബാധിതരായ കുഞ്ഞുങ്ങളുടെ പൊതുവായ വിധി. ഈ രീതിയില്‍ തന്നെയായിരുന്നു ജലാലിന്റെ അവസ്ഥയും മുന്‍പിലേക്ക് പോയിരുന്നത്.

ഈ ഘട്ടത്തിലാണ് ആസ്റ്റര്‍ മിംസിലെ ചികിത്സയെ കുറിച്ച് നേരത്തെ ഇവിടെ നിന്ന് ചികിത്സ നടത്തി ജീവിതം തിരികെ പിടിച്ചവരില്‍ നിന്ന് കേട്ടറിഞ്ഞ് ജലാലും സദൂരിയും കേരളത്തിലേക്ക് എത്തുവാന്‍ തീരുമാനിച്ചത്. പാക്കിസ്ഥാന്‍ സ്വദേശികള്‍ എന്ന നിലയില്‍ അവര്‍ക്കുണ്ടായിരുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളാണ് നടത്തിയത്.

ഓക്‌സിജന്‍ പിന്തുണയോടെയാണ് സൈഫ് ജലാല്‍ കേരളത്തിലെത്തിയത്. നില അതീവ ഗുരുതരമായിരുന്നു. മജ്ജമാറ്റിവെക്കല്‍ മാത്രമേ പ്രതിവിധിയുള്ളൂ എന്ന നിഗമനത്തിലാണ് ആസ്റ്റര്‍ മിംസിലെ സീനിയര്‍ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഡോ. കേശവന്‍ എത്തിച്ചേര്‍ന്നത്. ഭാഗ്യവശാല്‍ അമ്മയുടെ മജ്ജ കുഞ്ഞിന് യോജിക്കുമായിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ നിരന്തരമായ പരിചരണത്തിലൂടെ തരണം ചെയ്ത ശേഷം കുഞ്ഞിനെ മജ്ജമാറ്റിവെക്കലിന് വിധേയനാക്കി. ഇപ്പോള്‍ 2 മാസം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും, ഓക്‌സിജന്‍ നിലയിലെ കുറവുമെല്ലാം അതിജീവിച്ച് സൈഫ് ജലാല്‍ ജീവിതത്തിലേക്ക് തിരികെവന്നു. തിരികെ പാക്കിസ്ഥാനിലേക്ക് പോകുവാനും ബന്ധുക്കളെ കാണുവാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സൈഫ് ജലാലിന്റെ കുടുംബം.

രണ്ട് വര്‍ഷക്കാലയളവിനിടയില്‍ 75 മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പൂര്‍ത്തീകരിച്ചതായി ഡോ. കേശവന്‍ പറഞ്ഞു. ഏറിയ ചെലവ് വരുന്ന ഈ ചികിത്സാ രീതി ഏറ്റവും കുറഞ്ഞ ചെലവിലാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിര്‍വ്വഹിക്കുന്നത്. മാത്രമല്ല, ചികിത്സയുടെ വിജയത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് നിലനിര്‍ത്താനും ആസ്റ്റര്‍ മിംസിന് സാധിക്കുന്നുണ്ട്’ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍), ഡോ. സുരേഷ് കുമാര്‍ ഇ. കെ (ഹെഡ്, പീഡിയാട്രിക്‌സ്) ഡോ. കേശവന്‍ ആര്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ്, പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ്), ഡോ. സുദീപ് വി (കണ്‍സല്‍ട്ടന്റ് ഹെമറ്റോളജിസ്റ്റ്), ഡോ. കെ. വി. ഗംഗാധരന്‍ (ഡയറക്ടര്‍, ഓങ്കോളജി), ശ്രീ. ജലാല്‍ (സൈഫ് ജലാലിന്റെ പിതാവ്), ശ്രീ. ലുക്മാന്‍ പൊന്മാടത്ത് (സി ഒ ഒ , ആസ്റ്റര്‍ മിംസ്) എന്നിവര്‍പങ്കെടുത്തു.

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

crime

ഉത്സവ പറമ്പിലെ ചോക്കുമിഠായിയില്‍ കണ്ടെത്തിയത് മാരക രാസവസ്തുവായ റോഡമിന്‍ ബി; പിടികൂടിയത് പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Published

on

ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി ഷണ്മുഖന്റെ നേതൃത്വലായിരുന്നു പരിശോധന.

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫുഡ് കളറന്റാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവില്‍ റോഡിമിന്‍ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്.

റോഡമിന്‍ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകും. റോഡിമിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ഈ രാസവസ്തു കോശങ്ങളില്‍ ഓക്സിഡേറ്റിവ് സ്ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുകയും, ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോസിസിന്റെ വേഗത കൂട്ടുകയും ചെയ്യും.

റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ അടുത്ത് തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു. റോഡമിന്‍ ബിയുടെ സാന്നിധ്യത്തിന്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര് തമിഴിസൈ സൗന്ദര്‍രാജന്‍ മുന്‍പ് ഉത്തരവിട്ടിരുന്നു.

Continue Reading

Trending