കൊച്ചി: സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച്ച ആഭ്യന്തര വിപണിയില്‍ പവന് 160 രൂപ കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. 23,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.