ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഇന്നത്തെ മത്സരവും കോവിഡ് കാരണം മാറ്റിവെച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ എഫ് സി മത്സരമാണ് ഇന്ന് മാറ്റിവെച്ചത്. മതിയായ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്റെ പക്കല്‍ ഇല്ലാത്തതാണ് മത്സരം മാറ്റി വെക്കേണ്ടതിലേക്ക് എത്തിയത്. മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇതൊടെ ലീഗിലെ മൂന്നാം മത്സരമാണ് കോവിഡ് കാരണം മാറ്റിവെക്കുന്നത്.ഇന്നലെയും മത്സരം കോവിഡ് കാരണം മാറ്റിവെച്ചിരുന്നു.