kerala
താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം നിലവില്‍ വന്നു
ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലും രണ്ടാം ശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം നിലവില്‍ വന്നു. കോഴിക്കോട് വയനാട് ജില്ലകളെയും കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ കടന്നു പോകുന്ന താമരശ്ശേരി ചുരത്തില്‍ പൊതു അവധി ദിനങ്ങളില്‍ തിരക്കേറാനും പല ഇടങ്ങളിലും വീതികുറഞ്ഞതുമായ ചുരം റോഡില്‍ അപകടങ്ങളും ഗതാഗത കുരുക്കുകളും ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ജില്ലാ കലക്ടര്‍ എ ഗീത ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കാനും യാത്രകള്‍ സുഗമമാക്കാനുമായി ദുരന്ത നിവാരണ നിയമം 2005 ലെ 26,30,34,71 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് കലക്ടര്‍ അറിയിച്ചു.
ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലും രണ്ടാം ശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ സമയങ്ങളില്‍ ആറു ചക്രത്തില്‍ കൂടുതലുള്ള ടിപ്പറുകള്‍, പത്ത് ചക്രത്തില്‍ കൂടുതലുള്ള മറ്റ് ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെയുള്ള പ്രവേശനം അനുവദിക്കില്ല. തിങ്കളാഴ്ച്ചകളില്‍ രാവിലെ ആറ് മുതല്‍ ഒമ്പത് മണി വരെയും ചുരത്തില്‍ നിയന്ത്രണമുണ്ടാകും.
ചുരത്തിലുണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തിരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി വാഹന അറ്റകുറ്റപ്പണി വിദഗ്ധരെയും അടിയന്തിര ഉപകരണങ്ങളുടെ ഓപ്പറേറ്റര്‍മാരെയും ഉള്‍പ്പെടുത്തി എമര്‍ജന്‍സി സെന്റര്‍ സംവിധാനവും ഏര്‍പ്പെടുത്തും. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചുരത്തില്‍ വാഹനങ്ങളെ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ അമ്പത് മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യണം. അല്ലാത്തപക്ഷം പോലീസും പഞ്ചായത്തും ബന്ധപ്പെട്ട സ്ഥാപന ഉടമകളില്‍ നിന്നും പിഴ ഈടാക്കും.
kerala
മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം കടത്തിയ കേസ്; പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സംശയം
കുഴല്‍പ്പണം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യപ്രതി സല്മാന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വയനാട്: മാനന്തവാടിയില്‍ പിടികൂടിയ മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം കേസില്‍ പൊലീസിനും പങ്കുണ്ടെന്ന സംശയം ശക്തമാകുന്നു. കുഴല്‍പ്പണം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യപ്രതി സല്മാന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസില്‍ കൂടുതല്‍ ഏജന്‍സികള്‍ ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട് കസ്റ്റംസും പൊലീസും ചേര്‍ന്നാണ് പണം പിടികൂടിയത്. ആദ്യം രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുഴല്‍പ്പണ ഇടപാടിന്റെ മുഖ്യസൂത്രധാരനായ സല്‍മാനെ പിന്നീട് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യുന്നതിനിടെ സല്മാന് പൊലീസിലെ ഒരു ഉദ്യോഗസ്ഥന്റെ പേരാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഈ പൊലീസുകാരനുമായി സല്മാന് ഉണ്ടായ ഫോണ്‍ ബന്ധം സംശയങ്ങള്‍ക്ക് വഴിവെച്ചതോടെ കസ്റ്റംസ് പ്രത്യേക അന്വേഷണ നടപടികള്‍ ആരംഭിച്ചു.
kerala
പാലക്കാട് സിപിഐഎം പ്രവര്ത്തകന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കിയ നിലയില്‍
പാലക്കാട് പടലിക്കാട് സ്വദേശി ശിവനെ (40) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പടലിക്കാട് സ്വദേശി ശിവനെ (40) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്കായി നിര്‍മ്മിച്ച ഓഫീസില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
kerala
വയനാട്ടില്‍ സ്കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ 24 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി ചേകാടി എയുപി സ്ക്കൂളിലെ വിനോദയാത്ര സന്തോഷത്തിനിടയില്‍ തന്നെ ആശങ്കയിലാക്കി. യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ 24 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
കഴിഞ്ഞ ദിവസമാണ് സ്കൂളില്‍ നിന്ന് വിനോദയാത്രക്ക് പോയത്. യാത്രാമധ്യേ കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് അധ്യാപകര്‍ അവരെ ആശുപത്രിയിലെത്തിച്ചത്. വിനോദയാത്രയ്ക്കായി കൊണ്ടുപോയ ഭക്ഷണത്തിലാണ് വിഷബാധ സംശയിക്കുന്നതെന്ന് പ്രാഥമിക നിഗമനം.
വിദ്യാര്‍ത്ഥികള്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും സ്കൂള്‍ ഭരണസമിതിയും അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതായി സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
world13 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍

