മുംബൈ : നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല്‍ തെറ്റി പാളത്തിലേക്ക് വീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിലേക്ക് വീഴാന്‍ തുടങ്ങിയ സ്ത്രീയെ അവിടെയുണ്ടായിരുന്ന റെയില്‍വേ പൊലീസുകാരന്റെ സമയോചിത ഇടപെടലാണ് രക്ഷയായത്.

മഹാരാഷ്ട്രയിലെ കല്യാണ്‍ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോമിന് ഇടയിലൂടെ പാളത്തിലേക്ക് വീഴുന്നതിനിടെ, റെയില്‍വേ പ്രൊട്ടക്ഷന്‍ഫോഴ്‌സ് കോണ്‍സ്റ്റബില്‍ ചാടിപ്പിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

ഇന്നലെ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.