തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നല്‍കുന്നതിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണം എന്നാവശ്യപ്പെട്ടാണ് പ്രമേയം കൊണ്ടുവരുന്നത്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാറിന്റെ കടുത്ത എതിര്‍പ്പ് മറികടന്ന് തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. ഇതിനെതിരെയാണ് ഭരണ – പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് രംഗത്ത് വന്നിരിക്കുന്നത്. വിമാനത്താവളം സ്വകാര്യവല്‍ക്കരിച്ചാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവുമായി സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.