തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ ആക്രമണത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ശരത് ലാലിനാണ് വെട്ടേറ്റത്.

ബൈക്ക് യാത്ര ചെയ്യുന്നതിന് ഇടയിലുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ചേന്തിയില്‍ വെച്ചാണ് ശരത് ലാലിന് വെട്ടേറ്റത്. ശരത് ലാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നഗരസഭാ കൗണ്‍സിലറായ സിനിയുടെ വീട്ടിലേക്കാണ് വെട്ടേറ്റതിന് ശേഷം ശരത് ലാല്‍ രക്ഷപെടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് എടുക്കാന്‍ തയ്യാറായില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.