News
ആണവ കേന്ദ്രങ്ങള്‍ നശിപ്പിച്ചെന്ന് ട്രംപ്; വാദം തള്ളി ഖമേനി
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാനുമായുള്ള ആണവചര്‍ച്ചകള്‍ തുടരാമെന്ന വാഗ്ദാനം ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തള്ളി.
ടെഹ്റാന്: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാനുമായുള്ള ആണവചര്‍ച്ചകള്‍ തുടരാമെന്ന വാഗ്ദാനം ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തള്ളി. ട്രംപ് ഉന്നയിച്ച ‘അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിച്ചു’ എന്ന വാദത്തെയും ഖമേനി നിഷേധിച്ചു. ജൂണ്‍ 12 ന് ആണവകേന്ദ്രങ്ങള്‍ക്കെതിരെ ബോംബാക്രമണം നടന്നതിനെതുടര്‍ന്ന് ഇറാന് യു.എസ് ആണവചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. ഏപ്രിലില്‍ ആരംഭിച്ച ചര്‍ച്ചകളില്‍ അഞ്ച് ഘട്ടങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായത്. ആറാം ഘട്ടത്തിന് രണ്ട് ദിവസം മുന്‍പാണ് യു എസ് ഇറാനില്‍ കടന്നാക്രമണം നടത്തിയത്. ട്രംപ് ഇറാന്റെ ആണവ വ്യവസായം യു എസ് ബോംബിട്ട് നശിപ്പിച്ചു എന്ന് അവകാശപ്പെട്ടപ്പോള്‍ ഖമേനി പ്രതികരിച്ചു. ഇസ്രാഈല്‍ പാര്‍ലമെന്റായ നെസറ്റില്‍ കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തില്‍ ട്രംപ് ആക്രമണത്തിനിടെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചതായി യു എസ് സ്ഥിരീകരിച്ചതായും പറഞ്ഞു.’14 ബോംബുകള്‍ ഇറാനില്‍ വീണു. അവ ആണവ കേന്ദ്രങ്ങളെ മുഴുവനായും തുടച്ചുനീക്കി.’എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന് ഇനി മിഡില്‍ ഈസ്ററിലെ ചട്ടമ്പിയല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ട്രംപിന്റെ ഈ പ്രസ്താവനക്ക് ശേഷമാണ് ഖമേനിയുടെ പ്രതികരണം വന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിലൂടെ ഇറാന് രഹസ്യമായി ആണവ ബോംബ് നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണെന്ന് പാശ്ചാത്യ ശക്തികള്‍ ആരോപിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇറാന് ഈ ആരോപണം നിഷേധിച്ച് ആണവ പദ്ധതിക്ക് സിവിലിയന്‍ ഊര്‍ജ ആവശ്യങ്ങള്‍ മാത്രമാണുള്ളതെന്ന് വ്യക്തമാക്കുന്നു. യു. എസ്്് നടത്തിയ ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് വൈകിപ്പിക്കുമെന്നാണ് പെന്റഗണ്‍ വിലയിരുത്തല്‍. എന്നാല്‍ രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം തിരിച്ചടിട്ടുളളത് ഏതാനും മാസങ്ങള്‍ മാത്രമാണെന്ന് പറയുന്നു. ആക്രമണത്തിന്റെ യഥാര്‍ത്ഥ ആഘാതെ ഇപ്പോഴും വ്യക്തമല്ല
-
GULF14 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
News3 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 hour agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

