വാഷിംങ്ടണ്‍; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോവിഡ് സ്ഥിരീകരിച്ചത് ട്രംപിന് തിരിച്ചടിയാവും.

നേരത്തെ, ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യ ഉപദേഷ്ടാക്കാന്‍മാരിലൊരാളായ ഹോപ് ഹിക്‌സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും നിരീക്ഷണത്തിലായിരുന്നു.

വ്യാഴാഴ്ചയോടെ ഹിക്‌സിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ട്രംപിനോടൊപ്പം എല്ലാ യാത്രകളിലും പങ്കെടുത്ത ആളാണ് ഹിക്‌സ്. എയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്‌സ്.