Video Stories
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 24,000 പിന്നിട്ടു
ഭൂകമ്പത്തില്‍ രക്ഷപ്പെട്ടവരില്‍ പലര്‍ക്കും പാര്‍പ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ലഭ്യമല്ലാത്തത് കാരണം അതിജീവിച്ചവര്‍ പോലും മരണ മുഖത്താണ്.
തുര്‍ക്കിയെയും സിറിയയെയും തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24,000 പിന്നിട്ടു.1999ലെ തുര്‍ക്കി ഭൂകമ്പത്തേക്കാളും വലിയ നാശനഷ്ടമാണ് ഇത്തവണത്തേതെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. വിമത നിയന്ത്രിത പ്രദേശത്ത് 2,037 പേരും സര്‍ക്കാര്‍ നിയന്ത്രിത മേഖലയില്‍ 1,340 പേരും കൊല്ലപ്പെട്ടതായാണ് കണക്ക്.
അതേ സമയം ഭൂകമ്പത്തില്‍ രക്ഷപ്പെട്ടവരില്‍ പലര്‍ക്കും പാര്‍പ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ലഭ്യമല്ലാത്തത് കാരണം അതിജീവിച്ചവര്‍ പോലും മരണ മുഖത്താണ്. അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത ശൈത്യവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഭൂകമ്പമുണ്ടായി 5 ദിവസം പിന്നിടുന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ മങ്ങുകയാണ്. എങ്കിലും 100 മണിക്കൂറിന് ശേഷവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അത്ഭുതകരമായി ആളുകളെ ജീവനോടെ കണ്ടെടുക്കുന്നത് ആശ്വാസം നല്‍കുന്നുണ്ട്. തുര്‍ക്കിയിലെ കിരിഖാനില്‍ നിന്നും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്ന 40കാരി സൈനബ് കഹ്‌റാമന്‍ എന്ന യുവതിയെ ഭൂകമ്പമുണ്ടായി 104 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാ പ്രവര്‍ത്തകര്‍ ഇന്നലെ ജീവനോടെ രക്ഷപ്പെടുത്തി. താനിപ്പോള്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നുവെന്നായിരുന്നു രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ രാജ്യാന്തര രക്ഷാ പ്രവര്‍ത്തന ടീമിന്റെ തലവന്‍ സ്റ്റീവന്‍ ബയറുടെ പ്രതികരണം. ഇവിടെ ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുന്നതിന്റേയും കരയുന്നതിന്റേയും കാഴ്ചകള്‍ കാണാം. ഒരു യുവതി ഇത്രയും ദുസ്സഹമായ സാഹചര്യം അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്നുവെന്നത് വലിയ ആശ്വാസം പകരുന്നതാണ് അദ്ദേഹം പറഞ്ഞു.
അതേ സമയം തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിന്റെ നാശത്തിന്റെ തോത് ഇപ്പോഴും പൂര്‍ണ രീതിയില്‍ മനസിലാക്കാനായിട്ടില്ല. രക്ഷാ പ്രവര്‍ത്തനത്തിനായി തുര്‍ക്കിയിലെ ഖനി തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ വടക്കന്‍ സിറിയയിലേക്ക് യു.എന്നിന്റെ 14 വാഹനങ്ങള്‍ അവശ്യ സാധനങ്ങളുമായി എത്തിയിട്ടുണ്ട്. ടെന്റുകളും ബ്ലാങ്കറ്റുകളും ഭക്ഷ്യ വസ്തുക്കളുമാണ് വാഹനങ്ങളിലുള്ളത്. പ്രതിപക്ഷ നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയയില്‍ 20 ലക്ഷം അഭയാര്‍ത്ഥികളാണുള്ളത്. സിറിയയിലേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനാവുന്നില്ലെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. അതിനിടെ തുര്‍ക്കിയിലെ തെക്കന്‍ നഗരമായ ഇസ്‌കെന്ററണില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഒരു കുടുംബത്തിലെ ആറു പേരെ ഭൂകമ്പമുണ്ടായി 101 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലെ ഭീമിനിടയില്‍ കുടുങ്ങിയ ഇവരെ രക്ഷപ്പെടുത്താനായത് വലിയ ആശ്വാസം പകരുന്നതാണെന്ന് രക്ഷാ പ്രവര്‍ത്തകനായ മുറാത് ബൈഗല്‍ പറഞ്ഞു.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
india3 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india1 day agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര്‍ കസ്റ്റഡിയില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
-
india1 day agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
