മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാല ചരിത്രവിഭാഗത്തിലെ ഡോ: കെ.എസ്. മാധവന് എതിരായി കാലിക്കറ്റ് സര്‍വ്വകലാശാല എടുത്ത നടപടികള്‍ പിന്‍വലിക്കണമെന്ന് ടി വി ഇബ്രാഹിം എംഎല്‍എ. ഇപ്പോഴത്തെ കോടതി വിധി കെ.എസ് മാധവനെ ന്യായീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍വ്വകലാശാലകള്‍ സംവരണ തത്വം അട്ടിമറിക്കുകയും അവിടെ ദളിത് പിന്നാക്ക വിഭാഗങ്ങളുടെ അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു എന്ന ലേഖനം പത്രത്തില്‍ എഴുതിയതിനാണ് കെ.എസ്. മാധവനെതിരെ നടപടി എടുക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതുകൊണ്ട് കെ.എസ് മാധവനെതിരായിട്ടുള്ള നടപടി പിന്‍വലിക്കണം. ഇപ്പോഴത്തെ കോടതി വിധി കെ.എസ് മാധവന്‍ പറഞ്ഞത് ശരിയാണെന്ന് ന്യായീകരിക്കുന്നതാണ്. പുതിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്നോക്ക സമുദായ സംവരണം സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നയം ഉടനെ തിരുത്തി ഇത് സംബന്ധിച്ച ഉത്തരവ് റദ്ദ് ചെയ്യാനും തയ്യാറാവണമെന്നും ടി വി ഇബ്രാഹിം എംഎല്‍എ വ്യക്തമാക്കി.