തിരുവനന്തപുരം: പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരവേദിയിലേക്ക് ഇരച്ചുകയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്ത് അല്‍പ്പസമയത്തിനു ശേഷം ഡിവൈഫ്‌ഐ പ്രവര്‍ത്തകര്‍ സമരവേദിയിലേക്ക് ഓടിക്കറയാന്‍ ശ്രമിക്കുകയായിരുന്നു.

സമവേദിക്കു നേരെ കല്ലേറുണ്ടായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇവര്‍ കല്ലേറു നടത്തുകയായിരുന്നു. തേമ്പാംമൂട് ഇരക്കൊലയില്‍ പ്രതിഷേധിച്ചായിരുന്നു ഇവരുടെ ആക്രമണം.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പിഎസ്‌സി ഓഫിസിന് മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ഒഴിപ്പിക്കുകയാണ്. സമരത്തിലുണ്ടായിരുന്ന ഷാഫി പറമ്പില്‍ എംഎല്‍എയെയും ശബരീനാഥ് എംഎല്‍എയും അറസ്റ്റ് ചെയ്തു നീക്കി.