Connect with us

india

കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ; അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ്

പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു മാസം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് ബോബ്‌ഡെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് ശിക്ഷ വിധിച്ച് സുപ്രിം കോടതി. ഒരു രൂപ പിഴയൊടുക്കണം എന്നാണ് ജസ്റ്റിസ് മിശ്ര അധ്യക്ഷനായ ബഞ്ച് വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു മാസം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

ഓഗസ്റ്റ് 25നാണ് കേസില്‍ വാദം കേട്ട ശേഷം ബി.ആര്‍ ഗവായ്, കൃഷ്ണ മുറാരി എന്നിവര്‍ കൂടി അംഗങ്ങളായ ബഞ്ച് വിധി പറയാനായി മാറ്റിയിരുന്നത്. നേരത്തെ, പരാമര്‍ശങ്ങളില്‍ കോടതി ഭൂഷണോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും അദ്ദേഹം അതിനു തയ്യാറായിരുന്നില്ല. ഉത്തമബോധ്യത്തോടെ പറഞ്ഞ വാക്കുകളാണ് അത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ലോക്ക്‌ലൗണ്‍ കാലത്ത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ മാസ്‌കും ഹെല്‍മറ്റുമില്ലാതെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരുന്നതിനെ കുറിച്ചും ആറു വര്‍ഷത്തെ നാലു ചീഫ് ജസ്റ്റിസുമാരെ കുറിച്ചുമായിരുന്നു ഭൂഷണിന്റെ ട്വീറ്റ്.

പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം തടവിനു പിറമേ, മൂന്നു വര്‍ഷത്തേക്ക് പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നത് ആലോചിക്കുമെന്നും കോടതി വ്യക്തമാക്കി. സെപ്തംബര്‍ 15ന് അകം പിഴയൊടുക്കണം എന്നാണ് നിര്‍ദ്ദേശം. നേരത്തെ, കേസില്‍ ഭൂഷണെ ശിക്ഷിക്കേണ്ടതില്ല എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സ്വീകരിച്ചിരുന്നത്.

india

ജമ്മുവില്‍ ‘യൂത്ത് എംപവര്‍മെന്റ് സെന്റര്‍’ സ്ഥാപിച്ച് ഇന്ത്യന്‍ ആര്‍മി

എംപവര്‍മെന്റ് സെന്റര്‍ യുവാക്കളുടെ ഭാവി രൂപപ്പെടുത്തും.

Published

on

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അവബോധം നല്‍കുന്നതിനായി നൈപുണ്യ വികസന കോഴ്‌സുകള്‍ക്ക് തുടക്കമിട്ട് ഇന്ത്യന്‍ സൈന്യം. ഡിഅഡിക്ഷന്‍ െ്രെഡവുകളും സംഘടിപ്പിക്കും. ജമ്മുവിലാണ് ‘യൂത്ത് എംപവര്‍മെന്റ് സെന്റര്‍’ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ജമ്മു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുഖേന സിവില്‍ അഡ്മിനിസ്‌ട്രേഷനുമായി ഏകോപിപ്പിച്ചാണ് കേന്ദ്രം ആരംഭിച്ചതെന്ന് സേനാ വക്താവ് പറഞ്ഞു.

‘ജമ്മുവിലെ പ്രാദേശിക യുവാക്കളുടെ ശാക്തീകരണത്തിനായി വിവിധ നൈപുണ്യ വികസന കോഴ്‌സുകള്‍, ഇവന്റുകള്‍, പ്രഭാഷണങ്ങള്‍, യുവാക്കളെ ലക്ഷ്യമിട്ടുള്ള പരിപാടികള്‍ എന്നിവ നടത്തുന്നതിന് വേണ്ടിയാണ് യൂത്ത് എംപവര്‍മെന്റ് സെന്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എംപവര്‍മെന്റ് സെന്റര്‍ യുവാക്കളുടെ ഭാവി രൂപപ്പെടുത്തും.

ഉദ്ഘാടന വേളയില്‍, ആര്‍മി റൈസിംഗ് സ്റ്റാര്‍ കോര്‍പ്‌സിന്റെ ടൈഗര്‍ ഡിവിഷനിലെ കമാന്‍ഡര്‍ ടൈഗര്‍ ആര്‍ട്ടിലറി ബ്രിഗേഡ്, ബ്രിഗേഡിയര്‍ എന്‍ ആര്‍ പാണ്ഡെ, ജമ്മു കശ്മീര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി നുസ്ഹത്ത് ഗുല്‍, ജെഎംസി ഡെപ്യൂട്ടി മേയര്‍ ബല്‍ദേവ് സിംഗ് ബില്ലവാരിയ എന്നിവര്‍ പങ്കെടുത്തു. ജനങ്ങള്‍ക്കായി ബഹുമുഖ സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിന് സൈന്യത്തെ നുസ്ഹത്ത് ഗുല്‍ അഭിനന്ദിച്ചു.

Continue Reading

india

മലയാളിയുവതിയെ ബംഗളൂരുവില്‍ ബലാല്‍സംഗം ചെയ്‌തെന്ന ്പരാതി

പ്രതിയുടെ വീട്ടില്‍നിന്നാണ ്‌യുവതിയെ രക്ഷപ്പെടുത്തിയത്.

Published

on

ബംഗളൂരുവില്‍ ബൈക്ക് ടാക്‌സി എടുത്ത യുവതിയെ ഡ്രൈവറും സഹായിയും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തതായി പരാതി. വെള്ളിയാഴ്ചയാണ് സംഭവം. യുവതിയുടെ നില വഷളായതിനെതുടര്‍ന്ന് ആശുപത്രിയിലാക്കി.
ബൈക്ക് വാടകക്കെടുത്ത യുവതിയോട് രാത്രി അപമര്യാദയായി പെരുമാറുകയും പിന്നീട് സഹായിയുമായി ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയുമായിരുന്നുവെന്നാണ ്‌പൊലീസ് പറയുന്നത്. എത്തേണ്ടിടത്ത് എത്തിയപ്പോള്‍ യുവതി ഇറങ്ങിയില്ലെന്നും മദ്യപിച്ച നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ വീട്ടില്‍നിന്നാണ ്‌യുവതിയെ രക്ഷപ്പെടുത്തിയത്.

ഇതിനകം യുവതി തീര്‍ത്തും വഷളായിരുന്നു.

Continue Reading

india

കരിപ്പൂര്‍ റണ്‍വേ കുറക്കാതെ വികസനം: സമദാനിക്ക് കേന്ദ്രത്തിന്റെ ഉറപ്പ്

തടസ്സങ്ങള്‍ നീക്കി വിമാനത്താവളത്തിന്റെ ക്ഷേമത്തിന് അനുഗുണമായ തീരുമാനത്തില്‍ എത്തിച്ചേരും

Published

on

റണ്‍വേ വെട്ടിച്ചുരുക്കുന്ന നടപടിയിലേക്ക് പോകാതെ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് തുടക്കം കുറിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. റണ്‍വേ വെട്ടിച്ചുരുക്കല്‍ നിര്‍ദ്ദേശം ഒഴിവാക്കി വിമാനത്താവള വികസനം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി. ഡിസംബര്‍ അവസാനത്തോടെ തടസ്സങ്ങള്‍ നീക്കി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള നല്ല തീരുമാനം ഉണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് ഡല്‍ഹിയില്‍ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹത്തെ കണ്ട് നിവേദനം നല്‍കിയ സമദാനിയോട് പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തില്‍ റെസ വികസിപ്പിക്കുന്നതിനു വേണ്ടി റണ്‍വേയുടെ നീളം വെട്ടിച്ചിരിക്കുന്ന നടപടിയിലേക്ക് ഒരിക്കലും പോകരുതെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമദാനി ഡല്‍ഹിയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനെ കണ്ടത്. വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഉളവായിട്ടുള്ള പ്രതിസന്ധി പരിഹരിക്കും വിധത്തില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും സാങ്കേതിക തടസ്സങ്ങളുടെ പേരില്‍ വികസന പ്രവര്‍ത്തനം തടസ്സപ്പെടരുതെന്നും സമദാനി ആവശ്യപ്പെട്ടു. റണ്‍വേ വെട്ടിച്ചുരുക്കാനുള്ള ആശയം എം.പിമാരടങ്ങുന്ന ജനപ്രതിനിധികളുടെയും സാമൂഹിക സംഘടനകളുടെയും ആവശ്യം മാനിച്ച് അധികൃതര്‍ തന്നെ റദ്ദാക്കിയതാണ്.

വിമാനത്താവളത്തിന്റെ നിലനില്‍പ്പിനും ക്ഷേമത്തിനും ഭാവി പുരോഗതിക്കും ഏറെ ഹാനികരമായ പ്രസ്തുത നിര്‍ദ്ദേശം വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രവാസികളടങ്ങുന്ന നിരവധി യാത്രക്കാരെയും ദോഷകരമായി ബാധിക്കും. അതുകൊണ്ട് സാങ്കേതിക തടസ്സങ്ങള്‍ നീക്കി വിമാനത്താവള വികസനം സാധ്യമാക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി നടപടി സ്വീകരിക്കേണ്ടത്. മുടങ്ങിക്കിടക്കുന്ന വന്‍വിമാനങ്ങളുടെ സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കണമെന്ന നിരന്തരമായ ആവശ്യം അനുവദിക്കണമെന്നും സമദാനി ചെയര്‍മാനോട് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങടങ്ങിയ നിവേദനവും ഏര്‍പ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന് സമര്‍പ്പിച്ചു.

വിമാനത്താവളത്തിന്റെ വികസന സംബന്ധിയായി ഉളവായിട്ടുള്ള ചില സാങ്കേതിക തടസ്സങ്ങള്‍ നീക്കി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍ അറിയിച്ചു.തടസ്സങ്ങള്‍ നീക്കി വിമാനത്താവളത്തിന്റെ ക്ഷേമത്തിന് അനുഗുണമായ തീരുമാനത്തില്‍ എത്തിച്ചേരും.

Continue Reading

Trending