Connect with us

india

സിദ്ദു മൂസേവാല കേസിലെ രണ്ട് പ്രതികള്‍ ജയിലില്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ വര്‍ഷം മെയ് 29നാണ് സിദ്ദു മൂസേവാലയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

പഞ്ചാബില്‍ ജയിലുണ്ടായ സംഘര്‍ഷത്തിലല്‍ പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കൊലപാതക കേസിലെ രണ്ട് പ്രതികള്‍ കൊല്ലപ്പെട്ടു.ദുരന്‍ മന്‍ദീപ് സിങ് തൂഫാന്‍, മന്‍മോഹന്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തന്‍താരന്‍ ജില്ലയിലെ ഗോവിന്ദ്‌വാല്‍ സാഹിബ് ജയിലിലാണ് സംഘര്‍ഷമുണ്ടായത്.പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മെയ് 29നാണ് സിദ്ദു മൂസേവാലയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗ്യാന്‍വാപി നിന്ന സ്ഥലത്ത് അമ്പലം പണിയാന്‍ 400 സീറ്റ് തരണം:വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി

രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

ബാരക്പൂര്‍: ഗ്യാന്‍വാപി മസ്ജിദ് നിന്ന സ്ഥലത്ത് അമ്പലം പണിയുമെന്ന വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 400 സീറ്റ് നേടിയാല്‍ ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രസ്താവന.

പതിനേഴാം നൂറ്റാണ്ടില്‍ ഗ്യാന്‍വാപി നില നിന്ന സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
അവകാശപ്പെട്ടിരുന്നു.

‘ഗ്യാന്‍വാപി നിലനില്‍ക്കുന്ന സ്ഥലത്ത് നമുക്ക് കാണേണ്ടത് അമ്പലമാണ്. അതിനായി നമുക്ക് പരിശ്രമിക്കേണ്ടതുണ്ട്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1992 ഡിസംബറില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 22ന് മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് .

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ, പ്രധാന മന്ത്രിക്ക് ഇനിയും പൂര്‍ത്തിയാക്കാന്‍ നിരവധി ജോലികള്‍ ഉണ്ടെന്നും അതിനായി നിങ്ങള്‍ കൂടെ നില്‍ക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

തര്‍ക്കസ്ഥലത്ത് ഹിന്ദു ക്ഷേത്രം നിര്‍മിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഡിസംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഹിമന്തയുടെ പുതിയ വിദ്വേഷ പരാമര്‍ശം.

Continue Reading

india

കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ്; സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

Published

on

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യം.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading

india

മോദി അധികാരത്തില്‍ വരില്ല; ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും: കെജ്‌രിവാള്‍

. പ്രധാനമന്ത്രി തങ്ങള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ എല്ലാ വലിയ അഴിമതിക്കാരെല്ലാം ബി.ജെ.പിയില്‍ ആണുള്ളതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു രാജ്യം ഒരു നേതാവ് എന്നതിനാണ് മോദിയുടെ ശ്രമം. വീണ്ടും മോദി ജയിച്ചാല്‍ എല്ലാ പ്രതിപക്ഷനേതാക്കളും ജയിലിലാകും. മോദി ജയിച്ചാല്‍ യോഗി ആദിത്യനാഥിനെ ഒതുക്കും. രണ്ടുമാസത്തിനകം യു.പിയില്‍ മുഖ്യമന്ത്രി മാറുമെന്നും കെജ്‌രിവാള്‍. അടുത്ത വര്‍ഷം മോദിക്ക് 75 വയസാകും; മോദി വിരമിക്കുമോയെന്നും കെജ്‌രിവാള്‍ ചോദ്യം ചെയ്തു. അങ്ങനെയെങ്കില്‍ അമിത് ഷാ പ്രധാനമന്ത്രിയാകും. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കുംതോറും ശക്തി പ്രാപിക്കും.

പാര്‍ട്ടിയെ തകര്‍ക്കാന്‍ പ്രധാനമന്ത്രി സാധ്യമായതെല്ലാം ചെയ്തു. അഴിമതിക്കെതിരെ എങ്ങനെ പോരാടണമെന്ന് എന്നെക്കണ്ട് പഠിക്കണമെന്നും കെജ്‌രിവാള്‍പറഞ്ഞു. പ്രധാനമന്ത്രി തങ്ങള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ എല്ലാ വലിയ അഴിമതിക്കാരെല്ലാം ബി.ജെ.പിയില്‍ ആണുള്ളതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

മോദി ഗാരന്റി എങ്ങനെ പൂര്‍ത്തിയാക്കുമെന്ന് കെജ്‌രിവാള്‍ ചോദിച്ചു. മോദി അധികാരത്തില്‍ വരില്ല. ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് സീറ്റ് കുറയും. രാജ്യത്തിനായി പോരാടാനും രക്തം ചിന്താനും ഞാന്‍ തയാര്‍. മുഖ്യമന്ത്രി, പ്രധാനമന്ത്രി പദങ്ങള്‍ എന്നെ പ്രലോഭിപ്പിക്കുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Continue Reading

Trending