News
ഇഞ്ചുറി ടൈമില്‍ രണ്ട് ഗോള്‍, പത്തംഗ വെയ്ല്‍സിനെ തോല്‍പ്പിച്ച് ഇറാന്‍
അവസാന നിമിഷത്തില്‍ വെയില്‍സിന്റെ പോസ്റ്റിലേക്ക് രണ്ടു ഗോള്‍ ഇട്ട് ഇറാന് വിജയം.
അവസാന നിമിഷത്തില്‍ വെയില്‍സിന്റെ പോസ്റ്റിലേക്ക് രണ്ടു ഗോള്‍ ഇട്ട് ഇറാന് വിജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇറാന്റെ വിജയം.അവസാന നിമിഷം വരെ ഗോള്‍ ഇല്ലാതെ പോരാടിയ മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് രണ്ടു ഗോളുകളും പിറന്നത്.
റുസൈബി ചെഷ്മി(90+8) റാമിന്‍ റൈസയാന്‍ (90+11) എന്നിവരാണ് ഇറാനു വേണ്ടി വല കുലുക്കിയത്. ജയത്തോടെ ഇറാന്‍ പ്രീകോര്‍ട്ടര്‍ സാധ്യത സജീവമാക്കി.
86ാം മിനിറ്റില്‍ വെയില്‍സ് ഗോളി ഹെന്ന സിക്ക് ചുവപ്പുകാര്‍ഡ് കണ്ടു പുറത്താക്കേണ്ടി വന്നത് ടീമിന് തിരിച്ചടിയായി. ബോക്‌സിന് പുറത്ത് മറ്റൊരു താരത്തെ ഫൗള് ചെയ്തതിനാണ് ഇദ്ദേഹത്തിന് ചുവപ്പു കാര്‍ഡ് കിട്ടിയത്. വെയില്‍സ് 10 പേരായി ചുരുങ്ങിയ ശേഷമാണ് രണ്ടു ഗോളുകളും പിറന്നത്.
kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഗ്രാമിന് 30 രൂപ കുറഞ്ഞു
ആഗോള വിപണിയിലെ തിരിച്ചടിയെയാണ് ആഭ്യന്തര വിപണിയും പിന്തുടര്‍ന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,925 രൂപയായാണ് ഇന്ന് വില രേഖപ്പെടുത്തിയിരിക്കുന്നത്. പവന്റെ വില 240 രൂപ ഇടിഞ്ഞ് 95,400 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 25 രൂപ കുറവുണ്ടായി (9,805 രൂപ). 14 കാരറ്റ് സ്വര്‍ണം 20 രൂപ കുറവോടെ 7,640 രൂപയായി.
ആഗോള വിപണിയിലെ തിരിച്ചടിയെയാണ് ആഭ്യന്തര വിപണിയും പിന്തുടര്‍ന്നത്. സ്പോട്ട് ഗോള്‍ഡ് 0.2% ഇടിഞ്ഞ് 4,189.49 ഡോളര്‍ നിലയിലും യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.6% ഇടിഞ്ഞ് 4,217.7 ഡോളറിലും വ്യാപാരം പുരോഗമിക്കുന്നു.
ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന പലിശനിരക്ക് പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ കരുതലെടുക്കുന്നതാണ് വില ഇടിവിന് പിന്നിലെ പ്രധാന കാരണം. പലിശനിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ, കേന്ദ്രബാങ്കുകളുടെ സ്വര്‍ണവാങ്ങല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ 5,000 ഡോളര്‍ കടക്കാമെന്ന പ്രവചനവും ശക്തമാകുന്നു. അതുവഴി ഇന്ത്യ ഉള്‍പ്പെടെ ആഭ്യന്തര വിപണികളില്‍ സ്വര്‍ണവില ഒരു ലക്ഷം രൂപ കടക്കാനിടയുണ്ടെന്നുമാണ് വിലയിരുത്തല്‍.
ഇതിനു മുമ്പ്, കേരളത്തില്‍ തിങ്കളാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,955 രൂപയും പവന് 200 രൂപ ഉയര്‍ന്ന് 95,640 രൂപയുമായിരിന്നു.
kerala
തിരുവല്ലയില്‍ യന്ത്രതകരാറും മര്‍ദനവും: വോട്ടെടുപ്പ് തടസ്സപ്പെട്ടു
നിരണം പഞ്ചായത്തിലെ ഇരതോട് 28-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഏറെ നേരം വൈകി. വോട്ട് ചെയ്യാന്‍ എത്തിയ നിരവധി പേര്‍ തിരിച്ചുപോയി.
തിരുവല്ല: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ തിരുവല്ലയില്‍ യന്ത്രതകരാറുകളും അക്രമവും റിപ്പോര്‍ട്ട് ചെയ്തു. നിരണം പഞ്ചായത്തിലെ ഇരതോട് 28-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഏറെ നേരം വൈകി. വോട്ട് ചെയ്യാന്‍ എത്തിയ നിരവധി പേര്‍ തിരിച്ചുപോയി.
പെരിങ്ങര പഞ്ചായത്തിലെ ആലംതുരുത്തി സ്‌കൂളിലെ മൂന്നാം വാര്‍ഡ് ബൂത്തിലുമായിരുന്നു സമാന സാഹചര്യം. യന്ത്രത്തിലെ തകരാര്‍ പരിഹരിച്ചതിന് ശേഷം മാത്രമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
ഇതിനിടെ, തിരുവല്ല നഗരസഭയുടെ ഇരുവെള്ളിപ്പറ 17-ാം വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി മണിക്കുട്ടനും പ്രവര്‍ത്തകരായ പുളിക്കത്തറ സുനീഷ്, അനീഷ് തേവര്‍മല എന്നിവര്‍ക്കും എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദനമേറ്റതായി പരാതി. രാത്രി 11 മണിയോടെ സെന്റ് തോമസ് സ്‌കൂളിന് സമീപം ബൂത്ത് നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.
india
ഗോവ നൈറ്റ്ക്ലബ് ദുരന്തം: 25 മരണം; ക്ലബ് ഉടമകള്‍ രാജ്യംവിട്ട് ഒളിവില്‍
ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവര്‍ തീപിടിത്തത്തിന് മണിക്കൂറുകള്‍ക്കകം ഫുക്കറ്റിലേക്കാണ് യാത്ര ചെയ്തത്.
പനാജി: ഗോവയിലെ അര്‍പോറയില്‍ സ്ഥിതി ചെയ്യുന്ന ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ നൈറ്റ്ക്ലബില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 25 പേര്‍ മരണപ്പെട്ട സംഭവത്തില്‍, ക്ലബിന്റെ ഉടമകള്‍ രാജ്യം വിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവര്‍ തീപിടിത്തത്തിന് മണിക്കൂറുകള്‍ക്കകം ഫുക്കറ്റിലേക്കാണ് യാത്ര ചെയ്തത്. അന്വേഷണവുമായി സഹകരിക്കാത്തതായും ഇരുവരും ഇപ്പോള്‍ ഒളിവിലാണെന്നും ഗോവ പൊലീസ് വ്യക്തമാക്കി.
തീപിടിത്തത്തിന്റേയും മരണത്തിന്റേയും പശ്ചാത്തലത്തില്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുടര്‍ന്ന്, ഒരു പൊലീസ് സംഘം ഡല്‍ഹിയിലെത്തി ഉടമകളുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണം ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ക്ലബുമായി ബന്ധപ്പെട്ട പ്രധാന പ്രമോട്ടര്‍മാര്‍ ഡല്‍ഹിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഇതിനിടെ, ക്ലബ് ജീവനക്കാരനായ ഭാരത് കോഹ്ലി പിടിയിലായതും, നേരത്തെ ക്ലബിന്റെ ഒരു സഹഉടമയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതും അന്വേഷണത്തിന്റെ ഭാഗമായി നടന്നു.
ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ വിദേശ വിനോദസഞ്ചാരികളടക്കം 25 പേര്‍ മരണപ്പെട്ടു. അനധികൃത നിര്‍മാണക്കുറ്റം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പൊളിക്കാന്‍ ഉത്തരവിട്ടിരുന്ന കെട്ടിടത്തിലാണ് നിശാ ക്ലബ് പ്രവര്‍ത്തിച്ചിരുന്നത്. ഇലക്ട്രിക് കരിമരുന്ന് ഉപയോഗിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന സൂചനയാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നത്.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം, പരിക്കേറ്റവര്‍ക്ക് 50,000 വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ, സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ഇതേ ഉടമസ്ഥതയിലുള്ള രണ്ട് നിശാ ക്ലബുകള്‍ കൂടുതല്‍ അധികൃതര്‍ പൂട്ടി.
-
india15 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
kerala17 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
india14 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി

