Connect with us

News

അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കിന്ന് രണ്ട് മലയാളി ഫൈനല്‍; ശ്രീശങ്കര്‍, ജിന്‍സണ്‍ ഇന്ന് മെഡലിന്

ഇന്ന് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് രണ്ട് മലയാളി ഫൈനല്‍.

Published

on

ഹാങ്‌ചോ: ഇന്ന് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് രണ്ട് മലയാളി ഫൈനല്‍. പുരുഷന്മാരുടെ ലോങ്ജമ്പില്‍ മുരളി ശ്രീശങ്കറും 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണുമാണ് ഫൈനലില്‍ ഇറങ്ങുന്നത്. ഇന്നലെ നടന്ന പ്രാഥമിക റൗണ്ടില്‍ പാലക്കാട്ടുകാരനായ മുരളി ശ്രീശങ്കര്‍ 7.97 മീറ്റര്‍ ചാടയാണ് ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ശ്രീശങ്കറിന്റെ ഫൈനല്‍ ഇന്ന് 4-40 മുതല്‍. ഇന്ത്യയുടെ തന്നെ ജെസ്‌വിന്‍ ആല്‍ഡ്രിനും ഫൈനലിലുണ്ട്. 1500 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായ ജിന്‍സണ്‍ വൈകുന്നേരം ആറിനാണ് ഫൈനലിനിറങ്ങുന്നത്. അജയ് കുമാര്‍ സരോജും ഈ ഇനത്തില്‍ ഫൈനലിനുണ്ട്. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യരാജിയും ഇന്ന് ഫൈനലിനിറങ്ങുന്നുണ്ട്. നിത്യ രാംരാജും ഈ ഇനത്തില്‍ ഫൈനലിനുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; സ്‌കൂളിലെ ക്ലര്‍ക്കിനെതിരെ ആരോപണവുമായി കുടുംബം

സ്‌കൂളിലെ പ്രൊജക്റ്റ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ക്ലര്‍ക്കായ സനലുമായി വാക്കു തര്‍ക്കം ഉണ്ടായിരുന്നു

Published

on

തിരുവനന്തപുരം കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂളിലെ ക്ലര്‍ക്കിനെതിരെ ആരോപണവുമായി കുടുംബം. വിദ്യാര്‍ഥിയെ ക്ലര്‍ക്ക് മാനസികമായി പീഡിപ്പിച്ചതായി കുടുംബം ആര്‍ഡിഒക്ക് പരാതി നല്‍കി. സ്‌കൂളിലെ പ്രൊജക്റ്റ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ക്ലര്‍ക്കായ സനലുമായി വാക്കു തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ആളാണ് സനല്‍. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

ഇന്ന് രാവിലെയാണ് കുറ്റിച്ചല്‍ സ്വദേശികളായ ബെന്നി ജോര്‍ജിന്റെയും സംഗീതയുടെയും മകന്‍ ബെന്‍സണ്‍ എബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി കാണാതായ ബെന്‍സണെ രാവിലെ ആറുമണിയോടെകുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം മരണത്തിലേക്ക് നയിച്ചെന്ന് കുടുംബം ആരോപിച്ചു. അതേസമയം, തര്‍ക്കം ഉണ്ടായ കാര്യം ബെന്‍സണ്‍ പറഞ്ഞിരുന്നതായും രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.

സംഭവത്തില്‍ ക്ലര്‍ക്കിനോട് വിശദീകരണം ചോദിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആരോപണ വിധേയനായ ക്ലര്‍ക്ക് ഇന്ന് അവധിയിലാണെന്നും വിഷയത്തില്‍ ക്ലര്‍ക്കിനോട് അന്വേഷിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രിന്‍സിപ്പള്‍ പ്രീത ആര്‍ ബാബു പറഞ്ഞു. സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. VHSE ഡെപ്യൂട്ടി ഡയറക്ടര്‍ ഉബൈദുള്ളക്കാണ് അന്വേഷണ ചുമതല. കുടുംബത്തിന്റെ ആരോപണം അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ആര്‍ഡിഒ അറിയിച്ചു.

Continue Reading

kerala

റോഡരികില്‍ വലിച്ചെറിഞ്ഞ മാലിന്യം കൊറിയറായി വീട്ടിലെത്തിച്ച് പിഴയീടാക്കി കുന്നംകുളം നഗരസഭ

മാലിന്യത്തില്‍ നിന്ന് ലഭിച്ച മേല്‍വിലാസം അടങ്ങിയ ബില്ലില്‍ നിന്നാണ് യുവാവിനെ തിരിച്ചറിഞ്ഞത്

Published

on

തൃശൂര്‍ കുന്നംകുളത്ത് റോഡരികില്‍ വലിച്ചെറിഞ്ഞ മാലിന്യം കൊറിയറായി വീട്ടിലെത്തിച്ച് പിഴയീടാക്കി കുന്നംകുളം നഗരസഭ. പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐടിഐ ഉദ്യോഗസ്ഥന്‍ വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് പിഴ ഈടാക്കിയത്.

കുന്നംകുളം നഗരസഭാ ശുചീകരണ ജീവനക്കാരനാണ് റോഡരികില്‍നിന്ന് പ്രത്യേക പെട്ടിയിലാക്കി പാക്ക് ചെയ്ത നിലയില്‍ മാലിന്യം ലഭിക്കുന്നത്. തുടര്‍ന്ന് ആരോഗ്യവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. ഭക്ഷണാവശിഷ്ടങ്ങളും, ശീതള പാനീയങ്ങളുടെ കുപ്പിയും ഉള്‍പ്പെടെയാണ് വൃത്തിയായി പാക്ക് ചെയ്ത് റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. ഇതില്‍ നിന്ന് ലഭിച്ച മേല്‍വിലാസം അടങ്ങിയ ബില്ലില്‍ നിന്നാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് കൊറിയര്‍ ഉണ്ടന്ന് പറഞ്ഞ് നഗരസഭ ആരോഗ്യ വിഭാഗം യുവാവിനെ ഫോണില്‍ ബന്ധപ്പെട്ടു. ലൊക്കേഷന്‍ അയച്ചു കൊടുത്തതിന് പിന്നാലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടിലെത്തി വലിച്ചെറിഞ്ഞ മാലിന്യം അയാള്‍ക്ക് തന്നെ നല്‍കി. നോട്ടീസ് നല്‍കിയതോടെ താനല്ല മാലിന്യം തള്ളിയതെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് 5000 രൂപ പിഴയും ഈടാക്കി.

Continue Reading

gulf

കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി

ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

Published

on

ദോഹ: കെ.എം.സി.സി ഖത്തര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

അരനൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തില്‍ ഖത്തറിലെ പൊതു ജീവിതരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യവും മാര്‍ഗദര്‍ശകനുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ അകാലത്തിലുള്ള വേര്‍പാട് നികത്താനാവാത്ത വിടവാണെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

Continue Reading

Trending