Connect with us

More

കോഴിക്കോട് മണ്ണിടിച്ചില്‍ നടുക്കം വിട്ട് മാറാതെ മുഹമ്മദ് സഹീര്‍

Published

on

കോഴിക്കോട്: ഇന്നലെ വൈകുന്നേരം ചിന്താ വളപ്പിന് സമീപം പൂന്താനം ജംഗ്ഷനിലുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷപ്പെട്ട ബീഹാര്‍ സ്വദേശി മുഹമ്മദ് സഹീറി(26) ന് ദുരന്തത്തിന്റെ നടുക്കം വിട്ട് മാറുന്നില്ല. മെഡിക്കല്‍ കോളജ് ആസ്പത്രിഅത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടവെ സംഭവം മനസ്സില്‍ തെളിഞ്ഞ് നില്‍ക്കുകയാണ്.കൂടെ രക്ഷപ്പെട്ട മുഹമ്മദ് റഫീഖ്(30), മുഹമ്മദ് ഇഖ്ബാല്‍ (25), എന്നിവരും ആസ്പത്രിയില്‍ ചികിത്സ തേടുന്നുണ്ട്. ഡി ആന്റ് ഡി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ രണ്ട് മാസമായി ജോലിക്കെത്തിയതായി മുഹമ്മദ് സഹീര്‍ പറയുന്നു.

അഞ്ച് പേര്‍ വീതം രണ്ട് ഭാഗത്തായി ജോലി ചെയ്യുമ്പോള്‍ ആദ്യ ബാച്ചിലെ അഞ്ച് പേര്‍ മണ്ണിടിഞ്ഞ് അടിയിലായി. താന്‍ ഓടിയെങ്കിലും എതിര്‍വശത്തു നിന്നും മണ്ണിടിയുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവരുടെ സ്ഥിതി എന്താണെന്ന് തിരക്കുകയാണ് ഏറെ വൈകിയും മുഹമ്മദ് സഹീര്‍ .തന്റെ പിതാവിന്റെ സഹോദരനായ കിസ്മത്ത് മരിച്ച വിവരമൊന്നും ഈ യുവാവ് അറിഞ്ഞിട്ടില്ല. താഹിറിന്റെ മകനായ കിസ്മത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. രക്ഷപ്പെട്ട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും കാര്യമായ പരിക്കുകള്‍ ഒന്നുമില്ല. മരിച്ച കിസ്മത്തിന്റെ മൃതദേഹം നഗരത്തിലെ സ്വകാര്യ ആസ്പത്രിയില്‍ നിന്നും കസബ പോലീസ്സ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിച്ചു.സംഭവത്തില്‍ മണ്ണിനടിയില്‍ നിന്നും കിട്ടിയ ജബ്ബാറി(43) ന്റെ മൃതദേഹം രാത്രി 8.30 ഓടെ ഫയര്‍ഫോഴ്‌സ്‌മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിച്ചു.രണ്ട് മൃതദേഹങ്ങളും ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. എംബാം ചെയ്ത ശേഷം ഇവ സ്വദേശമായ ബീഹാറിലേക്ക് കൊണ്ടു പോകും.
ഒമ്പത്‌നില കെട്ടിടമാണ് ഇവിടെ നിര്‍മിക്കുന്നത്. അണ്ടര്‍ ഗ്രൗണ്ടില്‍ രണ്ടുനിലയും പണിയുന്നുണ്ട്. ഇതിന്റെ പ്രാരംഭജോലികള്‍ നടക്കുകയായിരുന്നു.
ബീച്ചില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലാ കലക്ടര്‍ യു.വി ജോസ്, സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ മെറിന്‍ ജോസഫ്് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ കുഴിയെടുക്കുന്നത് പിന്നീടാവാമെന്ന് തൊഴിലാളികള്‍ അഭിപ്രായപ്പെട്ടതായി അറിയുന്നു. എന്നാല്‍ കരാറുകാരന്‍ നിര്‍ബന്ധിക്കുകയായിരുന്നുവത്രെ. ഇരുപതിലേറെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ലോഡ് കണക്കിന് മണ്ണ് വീണു കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. കിസ്മത്തിനെയാണ് ആദ്യം മണ്ണില്‍ നിന്ന് കണ്ടെത്തിയത്. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ജബ്ബാറിന്റെ മൃതദേഹം അവസാനമാണ് കണ്ടെത്തിയത്. ഏഴരയോടെയായിരുന്നു ഇത്. കസബ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഫയര്‍ഫോഴ്‌സും പൊലീസും മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.

പരിചരണത്തിന് സി എച്ച് സെന്റര്‍ വളണ്ടിയര്‍മാര്‍

കോഴിക്കോട്: നഗരത്തില്‍ മണ്ണിടിഞ്ഞ് 2 പേര്‍ മരിക്കുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഉണ്ടായപ്പോള്‍ ആസ്പത്രിയിലോ, മോര്‍ച്ചറി പരിസരത്തോ ആരേയും കാണാതിരുന്നത് ആശ്ചര്യമായി.വാര്‍ത്താ ചാനലുകാരും മറ്റും എത്തുമ്പോള്‍ വന്‍ ജനാവലി എത്താറുണ്ടായിരുന്നു – എന്നാല്‍ മരിച്ചവരും പരിക്കേറ്റവരും ബീഹാറികള്‍ ആയതു കൊണ്ട് ആരേയും കാണാനുണ്ടായില്ല. പരിക്കേറ്റവര്‍ക്ക് ആസ്പത്രിയില്‍ സി എച്ച്.സെന്റര്‍ വളണ്ടിയര്‍മാരായ ഇബ്രാഹിം ഓമാനൂര്‍, സലീം കാരന്തൂര്‍ എന്നിവരാണ് പരിചരണത്തിന് ഉണ്ടായിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ

ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

Published

on

മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്മാര്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.

പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Continue Reading

kerala

പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം

ലോകത്തിലെ അപൂര്‍വ ദൃശ്യം കാമറയിലാക്കി കവിയൂര്‍ സന്തോഷ്

Published

on

തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ അപൂര്‍വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്‍ സന്തോഷ്. പൗര്‍ണമി ദിനത്തില്‍ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്‍ത്ഥത്തില്‍ പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം.

വിദേശരാജ്യങ്ങളില്‍ പൂര്‍ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്‍ സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പൗര്‍ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്‍കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്‍ സന്തോഷ് ചെലവഴിച്ചത് ഒന്‍പത് വര്‍ഷമാണ്. വിദേശരാജ്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്‍പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.

വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്‍ വേണമെന്ന ചിന്തയാണ് കവിയൂര്‍ സന്തോഷിനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്‍ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്‍ന്നുവെന്നും നവംബര്‍ ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്‍ സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്‍ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.

ഫോട്ടോഗ്രാഫിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കവിയൂര്‍ സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്‍ പകര്‍ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്‍സികളിലും ഫ്രീലാന്‍സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ സന്തോഷിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്‍േഷന്‍ മേഖലയിലാണ് സന്തോഷ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Continue Reading

tech

ചാറ്റ്ജിപിടിയും എക്‌സും പണിമുടക്കി

ഗ്ലോബല്‍ നെറ്റ്വര്‍ക്കിനെ ബാധിക്കുന്ന തരത്തില്‍ ക്ലൗഡ്ഫെയറിലുണ്ടായ തകരാര്‍ എന്തെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്മാര്‍ പ്രതികരിച്ചു.

Published

on

ന്യൂഡല്‍ഹി: ക്ലൗഡ് ഫെ്‌ലയര്‍ സംവിധാനത്തിലുണ്ടായ തകരാറിനെതുടര്‍ന്ന് ചാറ്റ് ജിപിടിയും എക്‌സും ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം ലോക വ്യാപകായി തടസ്സപ്പെട്ടു. രാത്രി വൈകിയും പ്രവര്‍ത്തനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഗ്ലോബല്‍ നെറ്റ്വര്‍ക്കിനെ ബാധിക്കുന്ന തരത്തില്‍ ക്ലൗഡ്ഫെയറിലുണ്ടായ തകരാര്‍ എന്തെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്മാര്‍ പ്രതികരിച്ചു. എ.ഐ അധിഷ്ടിത സേവനങ്ങള്‍, ചാറ്റ്ജിപിടി, ജെമിനി, ഓപണ്‍എ.ഐ. പെര്‍പ്ലെക്‌സിറ്റി, എക്‌സ്, വെബ് അധിഷ്ടിത സേവനങ്ങളായ യൂബര്‍, കാന്‍വ, സ്‌പോട്ടിഫൈ,ലെറ്റര്‍ ബോക്‌സ്ഡ്, ഗ്രാന്റആര്‍,ലീഗ് ഓഫ് ലെജന്റ്‌സ് എന്നിവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ തകരാറിലായി. ക്ലൗഡ്‌ഫ്ളെയര്‍ ട്രാഫിക്കിലുണ്ടായ അസാധാരണ വര്‍ധനവ് ആണ് തകരാറിലേക്ക് നയിച്ചതെന്ന് സൂചനയുണ്ടെന്നും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Continue Reading

Trending