Connect with us

Video Stories

പൊതുസമ്മതരായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍; അങ്കത്തട്ട് ഇനി ചൂട് പിടിക്കും

Published

on

ഫൈസല്‍ മാടായി
കണ്ണൂര്‍: കത്തിയാളുന്ന വെയില്‍, സംസ്ഥാനത്തെ ജില്ല തിരിച്ച കണക്കില്‍ 34 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട്. എന്നാല്‍ ചൂടിലും തളരാത്ത പോര്‍വീര്യത്തിലാണ് തെരഞ്ഞെടുപ്പ് ഗോദ. അങ്കത്തട്ടും ചൂട് പിടിക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കി പ്രചാരണത്തിലും സജീവമാകുമ്പോള്‍ വീറും വാശിയും നിറഞ്ഞ ദിവസങ്ങളിലേക്കാണ് തെരഞ്ഞെടുപ്പിന്റെ ആരവം.

31 ദിവസമാണ് വോട്ടെടുപ്പിലേക്കുള്ള ദൂരം. ഗോദയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുമെത്തിയതോടെ കണക്ക് കൂട്ടി തുടങ്ങുകയാണ് കേരളം. ചര്‍ച്ചകളില്‍ ആര് വാഴും ആര് വീഴും എന്ന് തന്നെയാണ്. ഓരോ മണ്ഡലത്തിലെയും ജയം വിലയിരുത്തുമ്പോള്‍ യുഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. യുഡിഎഫ് കളത്തിലിറക്കിയ സ്ഥാനാര്‍ത്ഥികളെല്ലാം പൊതുസമ്മതരാണ്. സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിട്ടും പരുങ്ങലിലാണ് ഇടത് ക്യാമ്പുകള്‍. സിപിഎം കേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നത്.

കേരളം ഉറ്റുനോക്കുന്ന മത്സരം വടകരയിലാണ്. കൊലപാതക കേസുകളില്‍ പ്രതിയായി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പി ജയരാജന് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ കക്ഷി നേതാക്കള്‍ പോലും അറച്ച് നില്‍ക്കുന്നതാണ് കാഴ്ച. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ലഭിച്ച സ്വീകരണം സിപിഎമ്മില്‍ അസ്വസ്ഥതയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇടതുപക്ഷ ചിന്താഗതിയുള്ളവരുടെ പിന്തുണ പോലും യുഡിഎഫിനൊപ്പമാണ്. കൊലപാതക രാഷ്ട്രീയം മുഖ്യ വിഷയമാകുമ്പോള്‍ നന്മയുടെ പക്ഷത്താണ് ജനമനസ്.

മീനച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും രംഗത്തിറങ്ങിയതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി കഴിഞ്ഞു. ഭൂരിഭാഗം മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. എന്നാല്‍ ഭരണ നേട്ടമായി ഉയര്‍ത്തി കാട്ടാനില്ലാത്ത അവസ്ഥയിലാണ് ബിജെപിയും ഇടത് മുന്നണിയും. അഴിമതിയും രാജ്യത്തിന്റെ പൊതുവായ അരക്ഷിതാവസ്ഥയുമാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്. ഇടത് മുന്നണിയെ പരുങ്ങലിലാക്കുന്നത് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും ഭരണ രംഗത്തെ പരാജയവുമാണ്. കേന്ദ്രത്തില്‍ ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് യുഡിഎഫ് പ്രചാരണം.

നോട്ടുനിരോധനവും കേരളത്തിന് പ്രളയസഹായം നിഷേധിച്ചതും ബീഫ്വിവാദവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും ഇന്ധന വിലവര്‍ധനവും ഉള്‍പ്പെടെയാണ് ബിജെപിക്കെതിരെയുള്ള പ്രചരണ വിഷയം. വടകര കഴിഞ്ഞാല്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് പൊതുവായ വിലയിരുത്തല്‍. അയല്‍ മണ്ഡലമായ ആറ്റിങ്ങലില്‍ ശക്തമായ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. കൊല്ലവും നിലനിര്‍ത്താനാകുമെന്നാണ് യുഡിഎഫ് ആത്മ വിശ്വാസം.

മാവേലിക്കരയിലും പ്രചരണ രംഗത്ത് യുഡിഎഫ് മുന്നിലാണ്. പത്തനംതിട്ടയിലും കടുത്ത പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. കോട്ടയത്തും ഇടുക്കിയിലും യുഡിഎഫ് പോരാട്ടം ശക്തമാകും. ഹൈബി ഈഡന്‍ വന്നതോടെ എറണാകുളത്ത് മത്സരം പൊടിപാറും. ചാലക്കുടിയിലും യുഡിഎഫ് പ്രതീക്ഷ കൈവിടുന്നില്ല. യുവനിരയെ കളത്തിലിറക്കിയാണ് പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് പോരാട്ടം. തൃശൂരില്‍ ടിഎന്‍ പ്രതാപന്റെ വരവ് അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. കോഴിക്കോട് നിലനിര്‍ത്തുന്നതിനൊപ്പം കണ്ണൂര്‍ തിരിച്ച് പിടിക്കാനാകുമെന്നും ഇത്തവണ കാസര്‍കോട് വികസനത്തിന്റെയും നന്മയുടെയും പക്ഷത്ത് നില്‍ക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending