കോട്ടയം: യുഡിഎഫിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച വിഷയത്തില്‍ നിലപാട് മയപ്പെടുത്തി കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി. ആരോടും അന്ധമായ വിരോധമോ അമിതമായ സ്‌നേഹമോ ഇല്ല. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും മാണി പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്റെ യുഡിഎഫിലേക്കുള്ള ക്ഷണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അതേസമയം യുഡിഎഫിലേക്ക് ഉടന്‍ തിരികെയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.