Connect with us

Culture

സംസ്ഥാനത്തിന് പാഴായ ആയിരം ദിവസങ്ങള്‍

Published

on

കൊച്ചി: ഡി.സി.സി ഓഫീസില്‍ നടന്ന യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ച.യില്‍ യു.ഡി.എഫ് പുറത്തിറക്കിയ പാഴായ 1000 ദിനങ്ങള്‍ എന്ന ലഘുലേഖയുടെ പ്രകാശനം നടന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ആയിരം ദിവസം ആഘോഷിക്കുമ്പോള്‍ അത് കേരളത്തിന് പാഴായി പോയ ആയിരം ദിവസങ്ങളാണ്.

എല്ലാ രംഗത്തും പരാജയപ്പെട്ട സര്‍ക്കാരണ് പിണറായിയുടേത്. ആയിരം ദിവസത്തിനുള്ളില്‍ എടുത്തു കാട്ടാന്‍ ഒരു നേട്ടം പോലുമില്ല. പുതിയ ഒരു പദ്ധതി പോലും ഈ സര്‍ക്കാരിന് ആവിഷ്‌ക്കരിച്ച് പൂര്‍ത്തിയാക്കാനായില്ല.

നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതോ പോകട്ടെ സംസ്ഥാനത്തിന് സര്‍ക്കാര്‍ ആപത്തായി മാറുകയും ചെയ്തു. രണ്ടു മഹാദുരന്തങ്ങള്‍ വരുത്തി വച്ചു. അവയുടെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളിലും വന്‍ വീഴ്ച.

രാഷ്ട്രീയ കൊലപാതകങ്ങളുടെ പെരുമഴക്കാലം തന്നെയായിരുന്നു ഇടതു സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍. യു.ഡി.എഫ്. സര്‍ക്കാര്‍ പൂര്‍ണ്ണമായി അവസാനിപ്പിച്ചിരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇരട്ടിശക്തിയോടെ മടക്കിക്കൊണ്ടുവന്നു.

ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ 29 രാഷ്ട്രീയ കൊലപാതകങ്ങള്‍.

കാസര്‍കോട്ടെ പെരിയയില്‍ സി.പി.എം അക്രമികള്‍ വെട്ടിക്കൊന്ന യൂത്ത് കോണ്‍ഗ്രസിന്റെ ചുറുചുറുക്കുള്ള രണ്ട് യുവാക്കളായ കൃപേക്ഷിന്റെയും ശരത് ലാലിന്റെയും രക്തത്തില്‍ ചവിട്ടി നിന്നാണ് സര്‍ക്കാര്‍ ആയിരം ദിവസം ആഘോഷിക്കുന്നത്.

കൃത്യം ഒരു വര്‍ഷം മുന്‍പാണ് മട്ടന്നൂരില്‍ കോണ്‍ഗ്രസിന്റെ മറ്റൊരു ഉശിരുള്ള പ്രവര്‍ത്തകനായ ഷുഹൈബിനെ സി.പി.എം കൊലയാളി സംഘങ്ങള്‍ വധിച്ചത്.

നിസാര കാര്യങ്ങള്‍ക്ക് പോലും എതിരാളികളെ കൊന്നുകളയാന്‍ മടിക്കാത്ത് രാക്ഷസീയ മനോഭാവത്തില്‍ സി.പി.എം എത്തി.

യഥാര്‍ത്ഥ പ്രതികള്‍ക്ക് പകരം ഡ്യൂപഌക്കേറ്റ് പ്രതികളെ സി.പി.എം പൊലീസിന് എത്തിച്ചു കൊടുക്കുന്ന സമ്പ്രദായം വീണ്ടും ആരംഭിച്ചു.

എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും ഒരറ്റത്ത് സി.പി.എമ്മോ ബഹി.ജെ.പിയോ. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മും കേരളത്തെ കൊലക്കളമാക്കി.

കൊലയാളികള്‍ക്ക് വീരപരിവേഷം നല്‍കി നാടുനീളെ ആനയിച്ചു. അവര്‍ക്കായി ഫണ്ട് പിരിവ്.

സി.പി.എമ്മിന്റെ കൊലയാളി സംഘങ്ങള്‍ക്ക് ജയിലില്‍ സുഖവാസം. മദ്യവും മയക്കുമരുന്നു മൊബൈല്‍ ഫോണും യഥേഷ്ടം.

ജയില്‍ ശിക്ഷ അനുഭവിക്കുന്ന സി.പി.എമ്മിന്റെ കൊലയാളികള്‍ക്ക് ഇഷ്ടം പോലെ പരോള്‍. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് നിരന്തര പരോള്‍.

ടി.പി.കേസിലെ പ്രതികള്‍ക്ക് ആയുര്‍വേദ സുഖചികിത്സയും സല്ലാപത്തിന് അവസരവും.

കേരളത്തിന്റെ ചരിത്രത്തിലൊരിക്കലും ഉണ്ടാകാത്തവിധം പൊലീസിനെ ക്രമിനല്‍ സംഘമാക്കി മാറ്റുകയും രാഷ്ട്രീവത്ക്കരിക്കുകയും ചെയ്തു.

പൊലീസ് ലോക്കപ്പുകള്‍ കൊലമുറികളാക്കി മാറ്റി. യു.ഡി.എഫ്. ഭരണകാലാത്ത് ഒരൊറ്റ കസ്റ്റഡിമരണമുണ്ടായില്ലെങ്കില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ആയിരം ദിവസത്തിനുള്ളില്‍ കസ്റ്റഡി മരണങ്ങള്‍ പതിനൊന്നായി.

പൊലീസിനെ സി.പി.എം. നേതാക്കളുടെ പാദസേവകരാക്കി.

ക്രമസമാധാന നില പൂര്‍ണ്ണമായി തകര്‍ന്നു.

കൊള്ളയും വന്‍കവര്‍ച്ചകളും കൊലപാതകങ്ങളും നിത്യസംഭവങ്ങളായി.

സ്ത്രീപീഡനത്തിനെതിരെ കള്ളക്കണ്ണീരൊഴുക്കി അധികാരത്തില്‍ വന്ന ഇടതുമുന്നണിയുടെ ഭരണകാലത്ത് സ്ത്രീപീഡനപരമ്പര. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെട്ടു.

സംസ്ഥാനം ഒരിക്കലും പ്രതീക്ഷിക്കാത്ത രണ്ടു മഹാദുരന്തങ്ങളാണ് ഇടതു സര്‍ക്കാര്‍ വരുത്തി വച്ചത്. 2017 നവംബര്‍ 30 ന് കേരള തീരത്തെ തകര്‍ത്തെറിഞ്ഞ ഓഖി ചുഴലിക്കൊടുങ്കാറ്റും 2018 ആഗസറ്റ് 15, 16, 17 തീയതികളില്‍ കേരളത്തെ വിഴുങ്ങിയ മഹാപ്രളയവും.

രണ്ടിലും ഒരു പോലെ ദേശീയ ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചു.

ഓഖിയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 146 പേര്‍ക്ക്. മഹാ പ്രളയത്തില്‍ മരണമടഞ്ഞത് 483 പേര്‍. ആകെ 629 പേര്‍ക്കാണ് സര്‍ക്കാരിന്റെ നോട്ടക്കുറവും അലംഭാവവും കാരണം ജീവന്‍ നഷ്ടപ്പെടേണ്ടി വന്നത്.

രണ്ടു ദുരന്തങ്ങളും വരുത്തി വച്ചു എന്ന് മാത്രമല്ല അവയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഗുരുതരമായ വീഴ്ച ഉണ്ടാക്കി.

ഓഖിയില്‍ വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞതല്ലാതെ മിക്കവയും നടപ്പാക്കിയില്ല. 2000 കോടിയുടെ തീരദേശ പാക്കേജ് 201819 ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല. ഓഖി ദുരുതാശ്വാസത്തിനായി കേന്ദ്രം നല്‍കിയ തുക പോലും ചിലവാക്കിയില്ല. അത് കാരണം 143.54 കോടി രൂപ കേന്ദ്രം സര്‍ക്കാര്‍ തിരിച്ചെടുക്കുക പോലും ചെയ്തു.

മഹാ പ്രളയം കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും കേരള പുനസൃഷ്ടിക്കുള്ള രൂപ രേഖ പോലും തയ്യാറാക്കാന്‍ കഴിഞ്ഞില്ല. വാഗ്ദാനങ്ങള്‍ മിക്കവയും പാഴായി.

പ്രളയത്തില്‍ മുങ്ങിയ വീട്ടുകാര്‍ക്ക് വീട് ശുചിയാക്കാന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച പതിനായിരം രൂപ പോലും അര്‍ഹരായവര്‍ക്ക് എത്തിക്കാതെ രാഷ്ട്രീയ പരിഗണന വച്ച് നല്‍കി.

ചെറുകിട കച്ചവടക്കാര്‍ക്ക് 10 ലക്ഷത്തിന്റെ ബാങ്ക് വായ്പ, വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ കുടംബശ്രീ വഴി ധനസഹായം, കാര്‍ഷിക കടങ്ങള്‍ക്ക് മോറിട്ടോറിയം, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പകരം വീടും സ്ഥലവും തുടങ്ങി വാരിക്കോരി നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ല.

ഒരു സഹായവും കിട്ടാത്ത വൃദ്ധരായ ദമ്പതികള്‍ ഇടുക്കിയില്‍ വീടു നന്നാക്കാന്‍ വൃക്ക വില്‍ക്കാന്‍ പരസ്യം നല്‍കിയത് സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയുടെ ആഴം കാണിക്കുന്നു.

കേരള പുന:സൃഷ്ടിക്ക് 31000 കോടി രൂപ വേണമെങ്കിലും അത് എവിടെ നിന്ന് കണ്ടെത്തുമെന്ന കാര്യത്തില്‍ അവ്യക്തത.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഒറ്റക്കെട്ടായി കേരളം മുന്നിട്ടിറങ്ങിതോടെ രൂപപ്പെട്ട ഐക്യത്തിന്റെ അന്തരീക്ഷത്തെപ്പോലും സര്‍ക്കാര്‍ തകര്‍ത്തു. സാലറി ചാലഞ്ചിനെ ഗുണ്ടാപിരിവാക്കി ജീവനക്കാരെ രണ്ടു തട്ടിലാക്കി.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടു സുപ്രീംകോടതി വിധി ഉണ്ടായപ്പോള്‍ അതിന്റെ സാമൂഹ്യ പ്രത്യാഘാതം മനസിലാക്കി സമചിത്തതയോടെയും വിവേകത്തോടെയും പ്രവര്‍ത്തിക്കാനുള്ള ഭരണാധികാരികളുടെ ഉത്തരവാദിത്തം നിറവേറ്റിയില്ല. പകരം സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയും നാട്ടില്‍ ചേരി തിരിവ് സൃഷ്ടിക്കുകയും ചെയ്തു.

ബന്ധപ്പെട്ടവരോട് ആലോചിച്ച് പോംവഴി കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം വിധി പകര്‍പ്പ് പോലും കിട്ടുന്നതിനു മുന്‍പ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട് ശ്രമം തുടങ്ങി.

ശബരിമലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിലൂടെയുള്ള രാഷ്ട്രീയ നേട്ടത്തിലായിരുന്നു സര്‍ക്കാരിന്റെ കണ്ണ്. സംഘപരിവാര്‍ ശക്തികളെ ശക്തിപ്പെടുത്തി നിര്‍ത്തുക വഴി ജനാധിപത്യ ചേരിയെ ദുര്‍ബലപ്പെടടുത്തുക എന്ന വിനാശകരമായ തന്ത്രമാണ് ഭരണമുന്നണി പയറ്റിയത്. അത് തിരിച്ചടിച്ചു.

നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും ലംഘിച്ച് കൊണ്ട് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് വിശ്വാസികളുടെ മനസില്‍ ആഴത്തിലുള്ള മുറിവേല്പിക്കുമെന്ന് വ്യക്തമായിട്ടും വിശ്വാസികളോട് വാശി തീര്‍ക്കുന്നത് പോലെ വേഷപ്രഛന്നരാക്കി യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചു.

ശബരിമലയിലെ യുവതികളെ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ അഴിച്ചു വിട്ട അക്രമം തടയുന്നതില്‍ പൊലീസ് ദയനീയമായി പരാജയപ്പെട്ടു. ഭരണ കക്ഷിയുടെ ഉത്തരവാദിത്തം മറന്ന് സി.പി.എമ്മും തെരുവിലിറങ്ങി അക്രമം നടത്തി.

സ്വയംഭരണാധികാരമുള്ള തിരുവിതാംകൂറിനെ വെറും പാവയാക്കി മാറ്റി. മുഖ്യമന്ത്രി വിരട്ടുന്നതനുസരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍് ചാഞ്ചാടിക്കളിച്ചു. പല തവണ അഭിപ്രായം മാറ്റി.

വിശ്വാസികളെയും പൊതു സമൂഹത്തെപ്പോലും വഞ്ചിച്ച് യുവതീ പ്രവേശന കാര്യത്തില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് നിലപാടില്‍ മലക്കം മറിഞ്ഞു. താനിതൊന്നും അറിഞ്ഞില്ലെന്ന് ദേവസ്വം ബോര്‍ഡ പ്രസിഡന്റ്.

നവോത്ഥാന സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ വര്‍ഗ്ഗീയ മതിലായി മാറി.

വനിതാ മതില്‍ വഞ്ചനയുടെ മതിലാണെന്ന് അതിന്റെ മുന്‍നിര നേതാക്കള്‍ തന്നെ പിന്നീട് പ്‌റഞ്ഞു.

സാമ്പത്തിക രംഗത്ത് പൂര്‍ണ്ണമായ ആരാജകത്വം. കെടുകാര്യസ്ഥത കാരണം സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നു.

സര്‍ക്കാരിന്റെ ആയിരം ദിവസം ആഘോഷിക്കുമ്പോള്‍ ട്രഷറികളില്‍ കടുത്ത സാമ്പത്തിക നിയന്ത്രണം. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ മാറുന്നില്ല.

പൊതുമരമത്ത് കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശിക 1200 കോടി. വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു.

നികുതി പിരിച്ചെടുക്കുന്നതില്‍ വന്‍ വീഴ്ച. 24,000 കോടി രൂപയുടെ നികുതി കുടുശിക പിരിക്കുന്നില്ല.

ലക്കും ലഗാനുമില്ലാതെ കടം വാങ്ങിക്കൂട്ടിയതു കാരണം കേരളം കടത്തില്‍ മുങ്ങിത്താണു. യു.ഡി.എഫ് അധികാരമൊഴിയുമ്പോള്‍ ഒരു ലക്ഷം കോടിയായിരുന്ന പൊതു കടം ആയിരം ദിവസത്തെ ഇടതു ഭരണത്തില്‍ ഒന്നര ലക്ഷം കോടിയായി ഉയര്‍ന്നു.

അര്‍ത്ഥശൂന്യമായ അഭ്യാസമാക്കി ബഡ്ജറ്റിംഗിനെ മാറ്റി. ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ ഓരോ ബഡ്ജറ്റിലും വെറുതെ പ്രഖ്യാപിക്കുകയും അവ നടപ്പാക്കാതെ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും ചെയ്യുന്ന അപഹാസ്യ രീതി.

റവന്യൂ കമ്മിയും ധനക്കമ്മിയും കുറയ്ക്കുമെന്ന് വീമ്പിളക്കിയെങ്കിലും രണ്ടും വര്‍ദ്ധിച്ചു.

ജി.എസ്.ടി. നടപ്പാക്കുന്നതില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയെക്കാള്‍ ആവേശം കാണിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് കുഴിയില്‍ ചാടി. നികുതി വരുമാനത്തില്‍ വന്‍ ഇടിവുണ്ടായി.

പദ്ധതി നിര്‍വഹണം തലകുത്തി വീണു. കഴിഞ്ഞ വര്‍ഷം ഫുള്‍ ബഡ്ജറ്റ് അവതരിപ്പിച്ച് പദ്ധതി 100 %വും നടപ്പാക്കുമെന്ന് വാചകമടിച്ചെങ്കിലും നടപ്പായത് വെറും 51%.

ആയിരം ദിവസത്തിനിടയില്‍ പുതിയ ഒരൊറ്റ പദ്ധതി പോലും തുടങ്ങാന്‍ കഴിഞ്ഞില്ല.

യു.ഡി.എഫ് കാലത്ത് അതിവേഗം കുതിച്ചു പാഞ്ഞിരുന്ന വന്‍പദ്ധതികള്‍ ഒച്ചിഴയും വേഗത്തിലായി.

സര്‍ക്കാര്‍ അനാസ്ഥ കാരണം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിര്‍മ്മാണം വഴിമുട്ടി. 2019 ഡിസംബറില്‍ പൂര്‍്ത്തിയാവേണ്ട പദ്ധതി നിശ്ചിത സമയത്ത് പൂര്‍ത്തിയാവില്ല.

വന്‍കിട പദ്ധതികള്‍ക്കായി ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്ന തുക പോലും ചിലവഴിക്കാത്ത അനാസ്ഥ. 2018 19 ല്‍ 13 വന്‍കിട പ്രോജക്ടകള്‍ക്ക് 1638.31 കോടി രൂപ ബഡ്ജറ്റില്‍ നീക്കി വച്ചെങ്കിലും ചിലവാക്കിയ്ത വെറും 172.29 കോടി മാത്രം.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയെ കുഴിച്ചു മൂടി. കൃത്യസയമത്ത് അഴിമതി ഇല്ലാതെ പദ്ധതി നടപ്പാക്കാന്‍ വന്ന മെട്രോ മാന്‍ ഇ.ശ്രീധരനെ ഓടിച്ചു വിട്ട ശേഷം തങ്ങള്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ മൗനത്തില്‍.

യു.ഡി.എഫ് കാലഘട്ടത്തില്‍ മിക്കവാറും പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു ഞെളിഞ്ഞു. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, കൊല്ലം ബൈപ്പാസ് എന്നിങ്ങനെ ഈ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം യു.ഡി.എഫ് കാലത്തെ പദ്ധതികള്‍.

വികസന പദ്ധതികള്‍ക്കെല്ലാം അടിസ്ഥാനം കിഫ്ബി എന്ന ആകാശ കുസുമം. 42,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇത് വരെ കിഫ്ബി വഴി അനുമതി നല്‍കി. കിഫ്ബിയിലുള്ളതാകട്ടെ വെറും 6000 കോടിയും.

പ്രവാസി ചിട്ടിയില്‍ നിന്ന് കിഫ്ബിയ്ക്ക് അയ്യായിരം കോടി സമാഹരിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. ചിട്ടി സംഘടിപ്പിക്കാന്‍ ഗള്‍ഫില്‍ പരസ്യത്തിന് മുടക്കിയത് 5 കോടി. പക്ഷേ ചിട്ടിയിലൂടെ ആകെ സമാഹരിക്കാന്‍ കഴിഞ്ഞത് 3.30 കോടി രൂപ മാത്രം.

ആയിരം ദിവസത്തിനിടയില്‍ നാല് മന്ത്രിമാര്‍ രാജി വച്ച് ചരിത്രം കുറിച്ചു.

ബന്ധു നിയമനത്തില്‍ ഇ.പി.ജയരാജന്‍ കുറ്റക്കാരനാണെന്ന് കണ്ട് സ്വന്തം പാര്‍ട്ടിയായ സി.പി.എം ശിക്ഷിച്ചെങ്കിലും അദ്ദേഹത്തെ വെള്ളപൂശി മന്ത്രിസഭയില്‍ പഴയ പദവിയില്‍ തന്നെ തിരിച്ചെടുത്ത് അഴിമതിക്ക് അംഗീകാരം നല്‍കി.

ഇ.പി.ജയരാജന്റെ ബന്ധു നിയമന അഴിമതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ബലത്തില്‍ മറ്റൊരു മന്ത്രിയായ കെ.ടി.ജലീലും മാനദണ്ഡങ്ങളും ചട്ടങ്ങളും സാമാന്യ നീതിയും ലംഘിച്ച് ബന്ധു നിയമനം നടത്തി.

ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി തന്റെ അടുത്ത ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി കെ.ടി.ജലീല്‍ യോഗ്യതയില്‍ ഇളവ് വരുത്തുകയും ചട്ടങ്ങള്‍ മറികടക്കുകയും ചെയ്തു.

മന്ത്രി ജലീലിന്റെ ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടെങ്കിലും നടപടി എടുക്കാനോ വിശദീകരണം ചോദിക്കാനോ പോലും സര്‍ക്കാര്‍ തയ്യാറായില്ല. അഴിമതിക്ക് പൂര്‍ണ്ണമായ അംഗീകാരം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

മന്ത്രിസഭയില്‍ നിന്ന് തെറിച്ച മന്ത്രി തോമസ് ചാണ്ടിയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമായ കായല്‍ കയ്യേറ്റവും ഭൂമി കയ്യേറ്റവും

ഘടക കക്ഷിയായ ജനതാദള്‍ (എസ്)ലെ കടിപിടി മൂത്ത് മാത്യൂ ടി.തോമസ് മന്ത്രിസഥാനത്ത് നിന്ന് പുറത്തായി.

സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറിയും ബ്രൂവറികളും രഹസ്യമായി അനുവദിക്കാനുള്ള നീക്കം കയ്യോടെ പിടിച്ചതിനാല്‍ പൊളിഞ്ഞു. കോടികളുടെ അഴിമതിയായിരുന്നു ലക്ഷ്യം.

അഗളിയില്‍ വിശന്നപ്പോള്‍ അരി എടുത്തതിന് ജനക്കൂട്ടം ആദിവാസി യുവാവ് മധുവിനെ പടിച്ചുകെട്ടി മര്‍ദ്ദിച്ചു കൊല്ലുന്ന സ്ഥിതിയിലേക്ക് ക്രമസമാധാനനില തലകുത്തി വീണു. ഈ കേസ് വാദിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പോലും വച്ചില്ല.

അട്ടപ്പാടിയിലെ പോഷകാഹാര പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു. വീണ്ടും തുടര്‍ച്ചയായി ശിശുമരണങ്ങള്‍.

വിജിലന്‍സിനെ നിര്‍ജ്ജീവമാക്കി.

സ്വാശ്രയ മുതലാളിമാരുമായി ഒത്തുകളിച്ച് കുട്ടികളെയും രക്ഷിതാക്കളെയും കണ്ണീര് കുടുപ്പിച്ചു.

സ്വാശ്രയ പഠനരംഗത്ത് നിന്ന് സാധാരണക്കാരെയും സാധുക്കളെയും ആട്ടിയിറക്കി. ലക്ഷങ്ങള്‍ നിര്‍ലോഭം മുടക്കാന്‍ കഴിയുന്ന പണക്കാര്‍ക്ക് മാത്രം സ്വാശ്രയ കോളേജുകളില്‍ അവസരം.

പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നിരുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ വിതരണം പല തവണ മുടക്കി.

സംസ്ഥാനം കടക്കെണിയിലായിട്ടും മന്ത്രിമാരുടെ ധൂര്‍ത്തിനും അനാവശ്യച്ചെലവിനും കുറവില്ല.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്നീ നാലു പദ്ധതികളും പൊള്ളയായ പദ്ധതികളായിമാറി.

അഞ്ചുവര്‍ഷം കൊണ്ട് അഞ്ച് ലക്ഷംപേര്‍ക്ക് വീടും ഭൂമിയും നല്‍കുമെന്ന പ്രഖ്യാപിച്ച ലൈഫ് മിഷന്‍ ആയിരം ദിവസത്തില്‍ ഒരു വീടുപോലും പുതുതായി വച്ചു നല്‍കിയില്ല.

ഖജനാവിനെ തിന്നുമുടിക്കുന്നു എന്നല്ലാതെ ഹരിതകേരളം കൊണ്ട് യാതൊരു പ്രയോജനവുമില്ല.

ഇന്ത്യയ്ക്ക് തന്നെ മാതൃകയായിരുന്ന കാരുണ്യ ബെനവലന്റ് പദ്ധതിയെ കഴുത്തു ഞെരിച്ചു കൊന്നു. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ഗുണം ചെയ്യുന്ന കേന്ദ്ര പദ്ധതി പകരം വരുന്നു.

കേരളത്തിന്റെ ഭൂസ്വത്ത് കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയകള്‍ക്കുമായി തുറന്നുകൊടുത്തു.

മൂന്നാറില്‍ സി.പി.എം. ആഭിമുഖ്യത്തിലാണ് ഭൂമി കയ്യേറ്റമെങ്കില്‍ വയനാട്ടില്‍ സി.പി.ഐ.യുടെ ഒത്താശയോടെയാണ് ഭൂമി കൊള്ള.

മൂന്നാറില്‍ കയ്യേറ്റമൊഴുപ്പിക്കാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് സി.പി.എം മന്ത്രിമാരുടെയും നേതാക്കളുടെയും തെറി അഭിഷേകവും ഭീഷണിയും.

സി.പി.എം. സ്വതന്ത്ര എം.എല്‍.എ. പി.വി.അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം.

വന്‍കിടഭൂമി കയ്യേറ്റക്കേസുകളില്‍ നിരക്കെ സര്‍ക്കാര്‍ തോറ്റുകൊടുത്ത് സര്‍ക്കാര്‍ ഭൂമി ഭൂമാഫിയയ്ക്ക്.

ഹാരിസണ്‍ കേസില്‍ തോറ്റ് 38,000 ഏക്കറും, പൊന്തന്‍പുഴ കേസില്‍ തോറ്റ് ഏഴായിരം ഏക്കറും പെരുവന്താനത്ത് തോറ്റ് ആറായിരം ഏക്കറും നഷ്ടമാക്കി.

തിരഞ്ഞെടുപ്പുകാലത്ത് ഇടതുമുന്നണി ബാറുടമകളുമായി ഉണ്ടാക്കിയ രഹസ്യധാരണ അനുസരിച്ച് പൂട്ടിക്കിടന്ന ബാറുകളെല്ലാം തുറന്നു കൊടുത്തു. കേരളത്തെ മദ്യത്തില്‍ മുക്കി.

കാര്‍ഷികരംഗം തകര്‍ന്നടിഞ്ഞു. റബ്ബര്‍, കാപ്പി, കുരുമുളക്, ഏലം എന്നിവയുടെ വില റെക്കോര്‍ഡ് തകര്‍ച്ചയിലെത്തി.

കര്‍ഷക ആത്മഹത്യകള്‍ വീണ്ടും. ഈ വര്‍ഷം ജനുവരിക്ക് ശേഷം ഇടുക്കിയില്‍ മാത്രം 5 കര്‍ഷക ആത്മഹത്യകള്‍.

നെല്‍ക്കൃഷി പ്രോത്സാഹനം വാചകമടിയില്‍ മാത്രം. നെല്‍ കൃഷിയുടെ വിസ്തൃതി കുറയുകയും നെല്ല് സംഭരണം പാളുകയും ചെയ്തു.

വന്‍തോതില്‍ തെങ്ങുകൃഷി നശിച്ചു. കൃഷി പുനരുദ്ധാരണത്തിന് കടലാസ് പദ്ധതികള്‍

പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കിയെന്ന കള്ളക്കഥ പ്രചരിപ്പിച്ചു. പിണറായി അധികാരമേറ്റശേഷം പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം കൂടി.

കെ.എസ്.ആര്‍.ടി.സി.യെ കുളംതോണ്ടി. നാലായിരത്തോളം എംപാനല്‍ ജീവനക്കാരുടെ കുടുംബം പട്ടിണിയിലായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending